ജമ്മു കശ്‌മീരിൽ വീണ്ടും മേഘവിസ്ഫോടനം; നാല് പേർ മരിച്ചു, നാലുപേരെ കാണാതായി

ജമ്മു കശ്മീരിലെ റംബാനിൽ മേഘവിസ്ഫോടനത്തിൽ നാല് പേര്‍ മരിച്ചു. നാലു പേരെ കാണാതായതായി റിപ്പോര്‍ട്ട്. രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേരാണ് മരിച്ചത്. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ പ്രദേശത്ത് പുരോഗമിക്കുകയാണ്.  ഗംഗാനദി അപകടനിലയ്ക്ക് മുകളിലൊഴുകുകയാണ്.ഋഷികേശിലെയും ഹരിദ്വാറിലെയും ഗംഗ തീരങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി.

മേഘവിസ്ഫോടനത്തെത്തുടർന്ന് മിന്നൽ പ്രളയമുണ്ടായതോടെ നിരവധി കെട്ടിടങ്ങളും റോഡുകളും ഒലിച്ചുപോയി. ​ഗതാ​ഗതം പൂർണമായി തടസപ്പെട്ടു. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഒരു ആഴ്ചയായി ജമ്മു കശ്മീരിൽ കനത്ത മഴ തുടരുകയാണ്. നദികൾ പലതും കരകവിഞ്ഞൊഴുകി.

നേരത്തെ കിഷ്‌ത്വാർ ജില്ലയിലുണ്ടായ മേഘവിസ്‌ഫോടനത്തിൽ 50 ഓളം പേർ മരിച്ചിരുന്നു. നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. ഹിമാലയൻ ക്ഷേത്രമായ മാതാ ചണ്ഡിയിലേക്കുള്ള യാത്ര ആരംഭിക്കുന്ന ചോസതിയിലാണ് മിന്നൽപ്രളയമുണ്ടായത്‌. നിരവധി സൈനികരും അപകടത്തില്‍പ്പെട്ടു.

അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങലില്‍ കനത്ത മഴ തുടരുകയാണ്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ മൂന്ന് ദിവസം കൂടി ശക്തമായ മഴയുണ്ടാകുമെന്ന ജമ്മു, ഹിമാചല്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ കാലാവസ്ഥ വകുപ്പ് പ്രളയ മുന്നറിയിപ്പും നല്‍കിയിരുന്നു.

SUMMARY: Another cloudburst in Jammu and Kashmir; Four dead, four missing

Hot this week

ബെംഗളൂരുവിന് സമീപം കെങ്കേരിയില്‍ ബൈക്കപകടം; രണ്ടു മലയാളി വിദ്യാർഥികൾ മരിച്ചു

ബെംഗളൂരു: ബെംഗളൂരു -മൈസൂരു എക്സ്പ്രസ്സ് വേയിൽ കെങ്കേരിക്ക് സമീപം ഉണ്ടായ ബൈക്കപകടത്തിൽ...

അസമില്‍ ലാന്‍ഡിങ്ങിനിടെ വ്യോമസേന വിമാനം തകർന്നുവീണ് തീപ്പിടിച്ചു

ജോര്‍ഹട്ട്: അസമിലെ ജോർഹട്ടിൽ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ വിമാനത്തിന് തീപിടിച്ചു. ലാൻഡ്...

സ്വർണവിലയിൽ ഇന്നും വർധന

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് പവന് 360 രൂപയുടെ വർധനവുണ്ടായി....

ധര്‍മസ്ഥല വെളിപ്പെടുത്തല്‍: സമ്മർദം ചെലുത്തിയെന്ന പ്രതിയുടെ ആരോപണം തള്ളി പ്രകാശ് രാജ്, അഭ്യൂഹപ്രചാരണത്തിലും കെട്ടുകഥകളിലും വിശ്വസിക്കരുതെന്ന് നടന്‍ 

ബെംഗളൂരു: ധര്‍മസ്ഥല വെളിപ്പെടുത്തല്‍ കേസുമായി ബന്ധപ്പെട്ട് നടന്‍ പ്രകാശ് രാജിനും സാമൂഹികപ്രവര്‍ത്തകര്‍ക്കുമെതിരേ...

വിവാദ സ്‌പെഷ്യല്‍ പ്ലീഡർ നിയമനം: കെ.ബി പ്രദീപ് രാജിവെച്ചു

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതികളുടെ അഭിഭാഷകനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക...

സാങ്കേതിക തകരാർ‌; ഷാർജ-കോഴിക്കോട് എയർ അറേബ്യ വിമാനത്തിന് കൊച്ചിയിൽ അടിയന്തര ലാൻഡിംഗ്

കൊച്ചി: ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനം (ജി9...

പ്രവാസി മലയാളി അസോസിയേഷൻ കഥാ-ലേഖന രചനാമത്സരം: രജിസ്ട്രേഷൻ നാളെ വരെ

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടക 10-ാം വാർഷികത്തോടനുബന്ധിച്ച് പ്രവാസി മലയാളികൾക്കായി...

മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ വധഭീഷണി; ഒരാൾ പിടിയിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനും കുടുംബത്തിനുമെതിരെയുണ്ടായ വധഭീഷണി സന്ദേശത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ...

Related Articles

Popular Categories