പണ്ട് നിയമസഭയുടെ മുന്നില്‍ ഫോട്ടോ എടുക്കുമ്പോൾ പോലീസ് ഓടിക്കും, ഇന്ന് അവിടെ അതിഥിയായി എത്തി; ബേസില്‍ ജോസഫ്

തിരുവനന്തപുരം: പഠിക്കാനും പിന്നീട് ജോലിക്കുമായി തിരുവനന്തപുരത്ത് അലഞ്ഞു നടന്നിരുന്ന കാലത്ത് നിയമസഭയ്ക്കു മുന്നിലെത്താറുണ്ടായിരുന്നെന്നും അന്നു തന്നെ പോലീസ് ഇവിടെ നിന്ന് ഓടിച്ചിട്ടുണ്ടെന്നും നടനും സംവിധായകനുമായ ബേസില്‍ ജോസഫ്. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ‘ഓണാഘോഷം 2025’ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ബേസില്‍.

‘അന്ന് നിയമസഭയ്ക്കു മുന്നില്‍ നിന്നു ഫോട്ടോയെടുക്കാൻ ശ്രമിക്കുമ്പോൾ ‘ഇവിടെ ഫോട്ടോയെടുക്കാനൊന്നും പറ്റില്ല, പോടാ’ എന്നു പറഞ്ഞ് പോലീസ് ആട്ടിയോടിച്ചിട്ടുണ്ട്. ഇന്ന് അതേ നിയമസഭയില്‍ അതിഥിയായി മുഖ്യമന്ത്രിയോടൊപ്പം സദ്യ കഴിക്കാൻ അവസരം ലഭിച്ചു. അവിടെ നിന്നു സ്റ്റേറ്റ് കാറില്‍ പോലീസ് അകമ്പടിയോടെ ഓണാഘോഷത്തിന്റെ ഉദ്ഘാടന വേദി വരെ എത്താനും കഴിഞ്ഞു-‘ ബേസില്‍ ജോസഫ് പറഞ്ഞു.

അതേസമയം ഓണാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. കേരളം പിന്തുടർന്നു വരുന്ന ക്ഷേമ സങ്കല്‍പങ്ങളെ തകർക്കാനും അപഹസിക്കാനുമുള്ള ശ്രമങ്ങള്‍ പലഭാഗങ്ങളില്‍ നിന്നുണ്ടാകുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവോത്ഥാന- പുരോഗമന പ്രസ്ഥാനങ്ങള്‍ വളർത്തിയെടുത്ത പുരോഗമന മൂല്യങ്ങളെ തകർക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ പലഘട്ടങ്ങളിലും മലയാളികള്‍ ഒന്നിച്ചു. കഴിഞ്ഞ 9 വർഷമായി സംസ്ഥാന സർക്കാർ ഉയർത്തുന്നത് ഓണം മുന്നോട്ടു വയ്ക്കുന്ന ക്ഷേമ സങ്കല്‍പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. മന്ത്രി ജി.ആർ.അനില്‍, നടൻ രവി മോഹൻ (ജയംരവി), നടനും സംവിധായകനുമായ ബേസില്‍ ജോസഫ്, മേയർ ആര്യ രാജേന്ദ്രൻ, എ.എ.റഹീം എംപി, എംഎല്‍എമാരായ ആന്റണി രാജു, കടകംപള്ളി സുരേന്ദ്രൻ, ഐ.ബി.സതീഷ്, വി.കെ.പ്രശാന്ത്, വി.ജോയി, ഡി.കെ.മുരളി, ജി.സ്റ്റീഫൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

SUMMARY: In the past, when taking photos in front of the Legislative Assembly, the police would chase me away, but today I am there as a guest; Basil Joseph

Hot this week

എസ്എസ്എൽസി സേ പരീക്ഷ ടൈംടേബിൾ പ്രസിദ്ധികരിച്ചു

തിരുവനന്തപുരം: 2026-ലെ കേരള എസ്എസ്എൽസി സേവ്-എ-ഇയർ പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ കേരള പരീക്ഷാ...

മലപ്പുറത്ത് വാഹനാപടകം: തീർത്ഥാടന സംഘം സഞ്ചരിച്ച ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

മലപ്പുറം: കൊണ്ടോട്ടിയില്‍ ട്രാവലറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടുമരണം. പാലക്കാട് വടവന്നൂര്‍...

തമിഴ്നാട്ടില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി; സംസ്ഥാന സെക്രട്ടറി രാജിവച്ചു

ചെന്നൈ: തമിഴ്‌നാട് ബിജെപിയില്‍ മുതിർന്ന നേതാക്കളുടെ രാജി തുടരുന്നു. മുൻ സംസ്ഥാന...

വിയ്യൂര്‍ സെൻട്രല്‍ ജയിലിലെ റിമാൻഡ് തടവുകാരന്‍റെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തൃശൂർ: വിയ്യൂർ സെൻട്രല്‍ ജയിലിലെ റിമാൻഡ് തടവുകാരന്‍റെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട്...

കാട്ടാന ആക്രമണം; കുടകിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ കൊല്ലപ്പെട്ടു

കുടക്: കുടക് പൊന്നംപേട്ട് താലൂക്കിലെ തിതിമതിക്കടുത്തുള്ള കൊന്നനക്കട്ടെ ഗ്രാമത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ...

കോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പന്നി സ്ഥിരീകരിച്ചു

കോട്ടയം: കോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. കാഞ്ഞിരപ്പളളി കപ്പാട് ഗവണ്‍മെന്റ് പന്നിഫാമിലെ...

അതിതീവ്ര മഴ മുന്നറിയിപ്പ്; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കണ്ണൂർ: അതിതീവ്ര മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ വയനാട്, കാസറഗോഡ്, കോഴിക്കോട് ജില്ലകളിൽ...

മലപ്പുറത്ത് തെരുവുനായ ആക്രമണം; കുട്ടി ഉള്‍പ്പെടെ 5 പേര്‍ക്ക് കടിയേറ്റു

മലപ്പുറം: മലപ്പുറം വെള്ളിയാമ്പുറത്ത് തെരുവുനായ ആക്രമണത്തില്‍ കുട്ടി ഉള്‍പ്പെടെ അഞ്ച് പേർക്ക്...

Related Articles

Popular Categories