ഛത്തീസ്ഗഡില്‍ 10 മാവോവാദികളെ സുരക്ഷാ സേന വധിച്ചു; കൊല്ലപ്പെട്ടവരിൽ മൊദേം ബാലകൃഷ്ണയും

റായ്പൂർ: ഛത്തീസ്ഗഡ് ഗരിയബന്ദിൽ 10 മാവോയിസ്റ്റുകളെ വധിച്ചു. സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റി അംഗം മനോജ് ഉൾപ്പെടെയുള്ള നേതാക്കളെയാണ് വധിച്ചത്. ഛത്തീസ്ഗഡ് പോലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്, സിആര്‍പിഎഫിന്റെ കോബ്ര കമാന്‍ഡോകള്‍ എന്നിവര്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മാവോവാദികള്‍ കൊല്ലപ്പെട്ടത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നും റായ്പുർ റെയ്ഞ്ച് ഐജി അംരേഷ് മിശ്ര പറഞ്ഞു.

ഇന്ന് വൈകുന്നേരമായിരുന്നു ഗരിയബന്ദിൽ ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട മനോജിന്റെ തലയ്ക്ക് ഒരു കോടി ഇനാം പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. പ്രദേശത്ത് മാവോയിസ്റ്റുകള്‍ ഒളിച്ചിരുക്കുന്നുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

കഴിഞ്ഞ ചൊവ്വാഴ്ച ഛത്തീസ്ഗഡിലെ കാങ്കറിലും ഏറ്റുമുട്ടലുണ്ടായിരുന്നു. ഇതിൽ എട്ടുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന മാവോവാദിയെ സുരക്ഷാസേന വധിച്ചിരുന്നു. സിപിഐ മാവോയിസ്റ്റിന്റെ പീപ്പിള്‍ ലിബറേഷന്‍ ഗറില്ല ആര്‍മി ( പിഎല്‍ജിഎ) കമാന്‍ഡര്‍ ആയ മാസ എന്ന ആളാണ് കൊല്ലപ്പെട്ടത്. അന്നേദിവസം ഗുദാബേദയിലുണ്ടായ ഏറ്റുമുട്ടലിലും ഒരു മാവോവാദിയെ വധിച്ചിരുന്നു. ബുധനാഴ്ച 16 മാവോവാദികള്‍ പോലീസിനു മുന്നില്‍ ആയുധം വെച്ച് കീഴടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഏറ്റുമുട്ടലുണ്ടായത്.

അതേസമയം തലയ്ക്ക് ഒരുകോടി രൂപ ഇനാം പ്രഖ്യാപിച്ച മൊദെം ബാലകൃഷണ മാവോയിസ്റ്റ് കന്ധമാൽ–കാലാഹണ്ടി–ബൗധ്–നായാഗഡ് (കെകബിഎൻ) വിഭാഗത്തെ നയിച്ചിരുന്നയാളാണ്. തെലങ്കാനയിലെ വാറാങ്കൽ ജില്ലയിൽ ജനിച്ച ബാലകൃഷ്ണ, ബാലണ്ണ, രാമചന്ദർ, ഭാസ്കർ എന്നീ പേരുകളിലും അറിയപ്പെടുന്നു.
SUMMARY: Security forces kill 10 Maoists in Chhattisgarh; Modem Balakrishna among those killed

Hot this week

ലാൽബാഗിൽ മാമ്പഴ– ചക്കപ്പഴ മേളയ്ക്ക് നാളെ തുടക്കം

ബെംഗളൂരു: ലാൽബാഗിൽ മാമ്പഴ–ചക്കപ്പഴ മേള നാളെ തുടക്കമാകും. കർണാടക മാമ്പഴ വികസന...

മഴ ശക്തമാകും; സംസ്ഥാനത്ത് 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മണിക്കൂറുകൾക്കുള്ളിൽ കേരളത്തിൽ കാലവർഷം എത്തിയേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....

ഇ.ഡി സംഘത്തിനുനേരെ ആക്രമണം; അന്വേഷണത്തിന് എസ്.ഐ.ടി

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ അക്രമിച്ച കേസ് അന്വേഷിക്കാന്‍ പ്രത്യേക...

സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി വിപുല്‍; നിയമനം മൂന്ന് വര്‍ഷത്തേക്ക്

സൗദി: സൗദി അറേബ്യയിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസഡറെ (സ്ഥാനപതി) കേന്ദ്ര വിദേശകാര്യ...

താമരശ്ശേരി ചുരത്തില്‍ മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് നിരോധനം

കോഴിക്കോട്: കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി...

ഫ്ലാറ്റിനുള്ളില്‍ അത്യാധുനിക രീതിയില്‍ കഞ്ചാവ് കൃഷി; ഐടി മാനേജര്‍ പിടിയില്‍

തിരുവനന്തപുരം: ശ്രീകാര്യത്ത് ഫ്‌ലാറ്റിനുള്ളില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ ഹരിയാന സ്വദേശി പിടിയില്‍....

ഹരിപ്പാട് നവജാത ശിശുവിനെ ഉപേക്ഷിച്ച കേസ്: കുഞ്ഞിനെ തിരികെ വേണമെന്ന് അമ്മ

ആലപ്പുഴ: ആശുപത്രിയിലെ ശുചിമുറിയിലൂടെ നവജാത ശിശുവിനെ വലിച്ചെറിഞ്ഞ പെണ്‍കുട്ടിയ്ക്ക് കുഞ്ഞിനെ തിരികെ...

ടി​ക് ടോ​ക്കി​ൽ വെ​ല്ലു​വി​ളി; മ​ല​യാ​ളി ഷാ​ർ​ജ​യി​ൽ കു​ത്തേ​റ്റു കൊ​ല്ല​പ്പെ​ട്ടു

ദുബൈ: ടിക്​ ടോക്കിലെ തർക്കത്തെ തുടർന്ന് ഷാർജയിൽ മലയാളി യുവാവ്​ കുത്തേറ്റ്​...

Related Articles

Popular Categories