സന്തോഷ വാര്‍ത്ത; ബെംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് റൂട്ടിലുള്ള ആറ് സ്പെഷൽ ട്രെയിനുകൾ ഡിസംബർ വരെ നീട്ടി

ബെംഗളൂരു: ബെംഗളൂരുവിനും തിരുവനന്തപുരം നോർത്തിനും ഇടയിൽ ഇരുഭാഗങ്ങളിലേക്കും സർവീസ് നടത്തുന്ന ആറ് പ്രതിവാര സ്പെഷൽ ട്രെയിനുകൾ ഡിസംബർ വരെ നീട്ടിയതായി സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. സ്റ്റോപ്പുകളിലും സമയക്രമത്തിലും മാറ്റമില്ല. ട്രെയിനുകളിൽ ബുക്കിങ് ആരംഭിച്ചതായി ദക്ഷിണ റെയിൽവേ അറിയിച്ചു.

സര്‍വീസ് നീട്ടിയ ട്രെയിനുകള്‍ :

▪️ ട്രെയിൻ നമ്പർ 06555/06556
ബെംഗളൂരു എസ്എംവിടിയിൽ വെള്ളിയാഴ്ചകളിൽ രാത്രി 10 നു പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം നോർത്തിലേക്ക് എത്തിച്ചേരുന്ന ട്രെയിൻ നമ്പർ 06555 ഡിസംബർ 26 വരെയും തിരുവനന്തപുരം നോർത്തിൽ നിന്ന് ശനിയാഴ്ചകളില്‍ ഉച്ചയ്ക്ക് 2.15 ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 7.30 ന് ബെംഗളൂരു എസ്എംവിടിയിലേക്കു എത്തിച്ചേരുന്ന ട്രെയിൻ നമ്പർ 06556 ഡിസംബർ 28 വരെയും സര്‍വീസ് ദീര്‍ഘിപ്പിച്ചു.

▪️ട്രെയിൻ നമ്പർ 06523/06524
ബെംഗളൂരു എസ്എംവിടിയിൽ തിങ്കളാഴ്ചകളിൽ രാത്രി 7.45ന് പുറപ്പെട്ട് പിറ്റെദിവസം ഉച്ചയ്ക്ക് 1.15 തിരുവനന്തപുരം നോർത്തിലേക്ക് എത്തിച്ചേരുന്ന ട്രെയിൻ നമ്പർ 06523 ഡിസംബർ 29 വരെയും തിരുവനന്തപുരം നോർത്തിൽ നിന്ന് ചൊവാഴ്ചകളിൽ ഉച്ചയ്ക്ക് 3.15 നു പുറപ്പെട്ട് പിറ്റേദിവസം രാവിലെ 8.30 ന് ബെംഗളൂരു എസ്എംവിടിയിലേക്കു എത്തിച്ചേരുന്ന ട്രെയിൻ നമ്പർ 06524 ഡിസംബർ 30 വരെയും നീട്ടിയിട്ടുണ്ട്.

▪️ ട്രെയിൻ നമ്പർ 06547/06548
ബെംഗളൂരു എസ്എംവിടിയിൽ നിന്ന് ബുധനാഴ്ചകളിൽ രാത്രി 7.25 പുറപ്പെട്ട് തിരുവനന്തപുരം നോർത്തില്‍ പിറ്റേ ദിവസം ഉച്ചയ്ക്ക് 1.15 ന് എത്തിച്ചേരുന്ന ട്രെയിൻ നമ്പർ 06547 ഡിസംബർ 24 വരെയും  തിരുവനന്തപുരം നോർത്തിൽ നിന്ന് വ്യാഴാഴ്ചകളിൽ ഉച്ചയ്ക്ക് 3.15 നു പുറപ്പെട്ട് പിറ്റേദിവസം രാവിലെ 8.30 ന് ബെംഗളൂരു എസ്എംവിടിയിലേക്കു എത്തിച്ചേരുന്ന ട്രെയിൻ നമ്പർ 06548 ഡിസംബർ 25 വരെയും നീട്ടിയിട്ടുണ്ട്.

SUMMARY: Six special trains on Bengaluru-Thiruvananthapuram North route extended till December

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഓണത്തിരക്ക്; അന്തർസംസ്ഥാന ടൂറിസ്റ്റ് ബസുകളിൽ വൻ സുരക്ഷാവീഴ്ച; ക്യാബിൻ യാത്രക്കെതിരെ നടപടി വേണം 

ബെംഗളൂരു: ഓണക്കാലത്തെ യാത്രാത്തിരക്ക് മുതലെടുത്ത് അന്തർസംസ്ഥാന ടൂറിസ്റ്റ് ബസുകളിൽ ഗുരുതരമായ സുരക്ഷാവീഴ്ചകൾ...

നെടുമ്പാശ്ശേരിയിലെ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം

കൊച്ചി: എറണാകുളം നെടുമ്പാശ്ശേരി അത്താണിയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലില്‍ വന്‍...

രാഹുല്‍ ഗാന്ധിക്ക് ആശ്വാസം; അനധികൃത സ്വത്ത് സമ്പാദന കേസില്‍ അലഹബാദ് ഹൈക്കോടതി നടപടികള്‍‌ സുപ്രീംകോടതി സ്റ്റേ ചെയ്തു

അലഹബാദ്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ രാഹുല്‍ഗാന്ധിക്ക് താല്‍ക്കാലിക ആശ്വാസം. അന്വേഷണ...

ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല വീണ്ടും രാജിവച്ചു

ഡല്‍ഹി: ബിജെപി ദേശീയ വക്താവ് സ്ഥാനത്ത് നിന്ന് രാജിവച്ച ഷെഹ്സാദ് പൂനവാല,...

മകന്റെ അടിയേറ്റ് പിതാവ് മരിച്ചു

കോഴിക്കോട്: വെള്ളിപറമ്പില്‍ മകന്റെ മര്‍ദനമേറ്റ് 66കാരനായ പിതാവ് മരിച്ചു. മക്കിനിയാട്ട് ശശിധരനാണ്...

തന്‍റെ അഭിപ്രായങ്ങള്‍ കേള്‍ക്കാൻ ബിജെപി നേതൃത്വം തയ്യാറായില്ല; വെളിപ്പെടുത്തലുമായി നടൻ ദേവൻ

തൃശൂർ: ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവെച്ചതിന്...

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധന. പവന് 400 രൂപ ഉയർന്നതോടെ...

ഐഷി ഘോഷ് പങ്കെടുക്കേണ്ട പരിപാടിക്ക് കണ്ണൂര്‍ സര്‍വകലാശാലയുടെ വിലക്ക്

കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ പാലയാട് ക്യാമ്പസില്‍ ഐഷി ഘോഷ് പങ്കെടുക്കേണ്ടിയിരുന്ന പരിപാടിക്ക്...

Related Articles

Popular Categories