ഇന്ത്യ ഏഷ്യ കപ്പ് ഫൈനലിൽ; ബംഗ്ലാദേശിനെതിരെ 41 റൺസ് ജയം

ദുബായ്‌: ഏഷ്യാ കപ്പ്‌ ക്രിക്കറ്റിൽ ബംഗ്ലാദേശിനെ 41 റണ്ണിന്‌ തകർത്ത്‌ ഇന്ത്യ ഫൈനലിൽ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ്‌ വിക്കറ്റ്‌ നഷ്ടത്തിൽ 168 റണ്‍സ് എടുത്തു  മറുപടിക്കെത്തിയ ബംഗ്ലാദേശ്‌ 19.3 ഓവറിൽ 127 റൺസിന് ഓൾഔട്ടായി.

51 പന്തിൽ 69 റൺസെടുത്ത ഓപണർ സെയ്ഫ് ഹസൻ മാത്രമാണ് ബംഗ്ലാദേശ് നിരയിൽ ചെറുത്ത് നിന്നത്. 21 റൺസെടുത്ത പർവേസ് ഹുസൈൻ ഇമോനെയും മാറ്റി നിർത്തിയാൽ ബംഗ്ലാ നിരയിൽ ആരും രണ്ടക്കം പോലും കടന്നില്ല. ഇന്ത്യക്ക് വേണ്ടി കുൽദീപ് യാദവ് മൂന്നും ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി എന്നിവർ രണ്ടുവിക്കറ്റ് വീതവും വീഴ്ത്തി.

ടോസ്‌ നഷ്ടപ്പെട്ട്‌ ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യക്കായി 37 പന്തിൽ 75 റണ്ണുമായി അഭിഷേക്‌ മികച്ച സ്‌കോറൊരുക്കി. ആദ്യ മൂന്നോവറിൽ നേടാനായത്‌ 17 റണ്ണായിരുന്നു. തുടർന്നുള്ള മൂന്നോവറിൽ 55 റണ്ണാണ്‌ അഭിഷേകും ശുഭ്‌മാൻ ഗില്ലും ചേർന്ന്‌ അടിച്ചുകൂട്ടിയത്‌. ആറ്‌ ഓവറിൽ സ്‌കോർ 72ലേക്ക്‌ കുതിച്ചു. ഇതിനിടെ ഗിൽ (19 പന്തിൽ 29) പുറത്തായി. പന്ത്രണ്ടാം ഓവറിലെ ആദ്യ പന്തിൽ അഭിഷേക്‌ റണ്ണ‍ൗട്ടായത്‌ ഇന്ത്യയെ ബാധിച്ചു. അഞ്ച്‌ സിക്‌സറും ആറ്‌ ഫേ-ാറുമായിരുന്നു ഇന്നിങ്‌സിൽ.- ശിവം ദുബെ (3 പന്തിൽ 2), ക്യാപ്‌റ്റൻ സൂര്യകുമാർ (11 പന്തിൽ 5), തിലക്‌ വർമ (7 പന്തിൽ 5) എന്നിവർ വേഗത്തിൽ മടങ്ങി. ഹാർദിക്‌ പാണ്ഡ്യയാണ്‌ (29 പന്തിൽ 38) തുടർന്ന്‌ ഇന്ത്യൻ ഇന്നിങ്‌സിനെ നയിച്ചത്‌. അഭിഷേകാണ‍് കളിയിലെ താരം. പരിക്കേറ്റ ലിറ്റൺ ദാസിന് പകരം ജാകെർ അലിയാണ് ബംഗ്ലാദേശിനെ നയിച്ചത്.

നാളെ ശ്രീലങ്കയുമായാണ്‌ സൂപ്പർ ഫോറിൽ ഇന്ത്യയുടെ അവസാന കളി. ഇന്ന്‌ നടക്കുന്ന പാകിസ്ഥാൻ x ബംഗ്ലാദേശ്‌ മത്സരത്തിലെ ജേതാക്കളായിരിക്കും ഫൈനലിലെ എതിരാളി. ഞായറാഴ്‌ചയാണ്‌ ഫൈനൽ.
SUMMARY: India in Asia Cup final; 41-run win, Kuldeep takes three wickets

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തമിഴ്നാട്ടിൽ ഇനി ക്ഷേത്രങ്ങളിൽ മൊബൈൽ വേണ്ട; വിലക്ക് പ്രാബല്യത്തിൽ

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ ഹി​ന്ദു മ​ത-​ധാ​ർ​മി​ക എ​ൻ​ഡോ​വ്മെ​ന്റ് വ​കു​പ്പി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള 52 പ്ര​ധാ​ന...

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന യുവാവ് മരിച്ചു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ അ​മീ​ബി​ക് മ​സ്തി​ഷ്‌​ക​ജ്വ​രം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന...

കെഎൻഎസ്എസ് ശ്രീകൃഷ്ണ ജന്മാഷ്ടമി ശോഭയാത്ര 4ന്

ബെംഗളൂരു:കെഎൻഎസ്എസ് ദാസറഹള്ളി കരയോഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണ ജന്മാഷ്ടമി ശോഭയാത്ര സെപ്തംബര്‍...

ചെക്ക് കേസില്‍ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് ശിക്ഷ; നടപടി പ്രവാസി മലയാളിയുടെ പരാതിയില്‍

മുംബൈ: കണ്ണൂർ വിമാനത്താവളം ഓഹരി സാമ്പത്തിക തട്ടിപ്പ് കേസില്‍ പാലാ എംഎൽഎ...

അനധികൃതമായി ഇന്ത്യയിൽ താമസിച്ച 31 ബംഗ്ലാദേശ് പൗരന്മാരെ നാടുകടത്തി

ബെംഗളൂരു: അനധികൃതമായി ഇന്ത്യയിൽ താമസിച്ചുവെന്നാരോപിച്ച് 31 ബംഗ്ലാദേശ് പൗരന്മാരെ ബെംഗളൂരു പോലീസ്...

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: തൃശ്ശൂർ ചേർപ്പ് പട്ടത്ത് വീട്ടിൽ പരേതനായ ബാലൻ എഴുത്തച്ചൻ്റെ ഭാര്യ...

ഗൃഹജ്യോതി പദ്ധതി; ഗുണഭോക്താക്കളുടെ വീടുതോറുമുള്ള പരിശോധന സെപ്റ്റംബർ 30 വരെ നീട്ടി

ബെംഗളൂരു: കർണാടക സർക്കാരിന്റെ സൗജന്യ വൈദ്യുതി പദ്ധതിയായ ഗൃഹജ്യോതിയുടെ ഗുണഭോക്താക്കളുടെ വീടുതോറുമുള്ള...

ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ ഓണ കുടുംബസംഗമം

ബെംഗളൂരു:ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ ഓണ കുടുംബസംഗമം മല്ലേഷ്പാളയത്തുള്ള സ്റ്റേജ് ക്രാഫ്റ്റ്...

Related Articles

Popular Categories