ഇരട്ട വോട്ടുള്ളവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ കഴിയില്ല; സുപ്രീം കോടതിയുടെ നിര്‍ണായക വിധി

ന്യൂഡൽഹി: ഒരു വ്യക്തിക്ക് വോട്ടർ പട്ടികയില്‍ ഒന്നിലധികം ഇടങ്ങളില്‍ പേരുണ്ടെങ്കില്‍ അത്തരക്കാർക്ക് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാൻ അനുമതിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഈ വിഷയത്തില്‍ ഉത്തരാഖണ്ഡ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ ഒരു സർക്കുലർ നടപ്പാക്കുന്നത് സുപ്രീം കോടതി തടഞ്ഞു.

ഉത്തരാഖണ്ഡിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ സർക്കുലറിനെതിരെയാണ് സുപ്രീം കോടതി ഇടപെട്ടത്. വ്യത്യസ്ത പഞ്ചായത്തുകളിലോ മുനിസിപ്പാലിറ്റികളിലോ ഒന്നിലധികം സ്ഥലങ്ങളില്‍ വോട്ടുള്ളവർക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നും, ഈ കാരണത്താല്‍ അവരുടെ നാമനിർദ്ദേശ പത്രിക തള്ളരുതെന്നും സർക്കുലറില്‍ നിർദ്ദേശിച്ചിരുന്നു.

എന്നാല്‍, 2016-ലെ ഉത്തരാഖണ്ഡ് പഞ്ചായത്തിരാജ് ആക്ടിന്റെ 9 (6), 9 (7) വകുപ്പുകള്‍ പ്രകാരം, വോട്ടർപ്പട്ടികയില്‍ ഒന്നിലധികം തവണ പേരുള്ളവർക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ കഴിയില്ല. നിയമത്തിലെ ഈ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് എങ്ങനെ ഇത്തരമൊരു സർക്കുലർ പുറത്തിറക്കാൻ സാധിക്കുമെന്നും സുപ്രീം കോടതി ആരാഞ്ഞു.

ഈ സർക്കുലർ നേരത്തെ ഉത്തരാഖണ്ഡ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും, അവരുടെ ആവശ്യം കോടതി തള്ളുകയായിരുന്നു. ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച്, കമ്മിഷന്റെ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി, സർക്കുലർ ഒരുകാരണവശാലും നടപ്പാക്കരുതെന്ന് കർശനമായി നിർദ്ദേശിച്ചു.

SUMMARY: Those with double votes cannot contest elections; Supreme Court’s crucial verdict

Hot this week

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് കരസേനയുടെ പുതിയ മേധാവി, അധികാരമേൽക്കുക ജൂൺ 30ന്

ന്യൂഡൽഹി: ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി....

നോർക്ക വഴി ജർമ്മനിയിൽ ജോലി നേടാം; ഷെഫ് തസ്തികയിലേക്ക്‌ സംഘടിപ്പിക്കുന്ന റിക്രൂട്ട്മെന്റിന്‌ 20 വരെ അപേക്ഷിക്കാം

തിരുവനന്തപുരം:ജര്‍മ്മനിയില്‍ ഷെഫ് തസ്തികയിലെ 20 ഒഴിവുകളിലേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക...

അസമിലെ വ്യോമസേന വിമാന അപകടം; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

ജോർഹട്ട്: അസമിലെ ജോർഹട്ട് വ്യോമതാവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ എ.എൻ-32 വിമാനം തകർന്നു...

ബെംഗളൂരുവിന് സമീപം കെങ്കേരിയില്‍ ബൈക്കപകടം; രണ്ടു മലയാളി വിദ്യാർഥികൾ മരിച്ചു

ബെംഗളൂരു: ബെംഗളൂരു -മൈസൂരു എക്സ്പ്രസ്സ് വേയിൽ കെങ്കേരിക്ക് സമീപം ഉണ്ടായ ബൈക്കപകടത്തിൽ...

അസമില്‍ ലാന്‍ഡിങ്ങിനിടെ വ്യോമസേന വിമാനം തകർന്നുവീണ് തീപ്പിടിച്ചു

ജോര്‍ഹട്ട്: അസമിലെ ജോർഹട്ടിൽ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ വിമാനത്തിന് തീപിടിച്ചു. ലാൻഡ്...

സ്വർണവിലയിൽ ഇന്നും വർധന

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് പവന് 360 രൂപയുടെ വർധനവുണ്ടായി....

ധര്‍മസ്ഥല വെളിപ്പെടുത്തല്‍: സമ്മർദം ചെലുത്തിയെന്ന പ്രതിയുടെ ആരോപണം തള്ളി പ്രകാശ് രാജ്, അഭ്യൂഹപ്രചാരണത്തിലും കെട്ടുകഥകളിലും വിശ്വസിക്കരുതെന്ന് നടന്‍ 

ബെംഗളൂരു: ധര്‍മസ്ഥല വെളിപ്പെടുത്തല്‍ കേസുമായി ബന്ധപ്പെട്ട് നടന്‍ പ്രകാശ് രാജിനും സാമൂഹികപ്രവര്‍ത്തകര്‍ക്കുമെതിരേ...

വിവാദ സ്‌പെഷ്യല്‍ പ്ലീഡർ നിയമനം: കെ.ബി പ്രദീപ് രാജിവെച്ചു

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതികളുടെ അഭിഭാഷകനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക...

Related Articles

Popular Categories