കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞു കൊന്ന കേസ്; അമ്മ അറസ്റ്റില്‍

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മ ശ്രീതുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തില്‍ ശ്രീതുവിനും പങ്കുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. നേരത്തെ ഈ കേസില്‍ അമ്മാവൻ ഹരികുമാർ മാത്രമാണ് പ്രതിയെന്നായിരുന്നു പോലീസിൻ്റെ പ്രാഥമിക നിഗമനം.

ഈ വർഷം ജനുവരി 30-നാണ് ബാലരാമപുരത്തെ വീട്ടിലെ കിണറ്റില്‍ ദേവേന്ദുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മാവൻ ഹരികുമാർ കുട്ടിയെ മുറിയില്‍ നിന്ന് എടുത്ത് കിണറ്റില്‍ എറിഞ്ഞതാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഹരികുമാറിന് സഹോദരിയോടുള്ള വഴിവിട്ട താല്‍പര്യത്തിന് കുട്ടി തടസ്സമാണെന്ന് കരുതിയതാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു പോലീസിൻ്റെ ആദ്യ നിഗമനം.

എന്നാല്‍, കുറ്റപത്രം സമർപ്പിക്കാൻ പോലീസ് തയ്യാറെടുക്കുന്നതിനിടെ ഹരികുമാർ നല്‍കിയ മൊഴിയാണ് കേസില്‍ വഴിത്തിരിവായത്. കുട്ടിയെ കൊന്നത് താനല്ല, മറിച്ച്‌ ശ്രീതുവാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ഹരികുമാർ മൊഴി നല്‍കിയത്. നേരത്തെ കുട്ടിയുടെ അച്ഛൻ ശ്രീജിത്തും ശ്രീതുവിനെതിരെ ആരോപണം ഉന്നയിച്ചിരുന്നെങ്കിലും ആദ്യ അന്വേഷണത്തില്‍ ശ്രീതുവിനെതിരെ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.

ഹരികുമാറിന്‍റെ മൊഴി മാറ്റത്തോടെ നുണപരിശോധനയ്ക്കുശേഷം കുറ്റപത്രം നല്‍കിയാല്‍ മതിയെന്ന് പോലീസ് തീരുമാനിച്ചു. പ്രതിയായ അമ്മാവൻ ഹരികുമാറിനെയും അമ്മ ശ്രീതുവിനെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാനായിരുന്നു പൊലീസിന്‍റെ തീരുമാനം. എന്നാല്‍ ശ്രീതു നുണപരിശോധനക്ക് വിസമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് ശ്രീതുവിനെ അറസ്റ്റ് ചെയ്തത്.

SUMMARY: Mother arrested in case of child being thrown into well

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് ജാമ്യം അനുവദിച്ച്‌ കോടതി; കാപ്പ കേസുള്ളതിനാല്‍ ജയില്‍ മോചിതനാകാൻ കഴിയില്ല

തിരുവനന്തപുരം: കോർപ്പറേഷൻ ബിജെപി കൗണ്‍സിലർ ആർ. സുഗതന് നെടുമങ്ങാട് സെക്കൻഡ് ക്ലാസ്...

സി.ജെ.പി-വിദ്യാര്‍ഥി സമരത്തിനു നേരെയുണ്ടായ അതിക്രമം; 24 ന് പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് എസ്.എഫ്.ഐ

തിരുവനന്തപുരം: രാജ്യതലസ്ഥാനത്ത് വിദ്യാർഥി പ്രതിഷേധത്തിനിടെ ഉണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച്‌ 24...

‘ഭാവിതലമുറയുടെ സ്വപ്നങ്ങളും ജീവിതവും തകര്‍ക്കരുത്’; സിജെപി പ്രക്ഷോഭത്തിന് പിന്തുണയുമായി കുഞ്ചാക്കോ ബോബന്‍

ന്യൂഡൽഹി: ഡല്‍ഹിയില്‍ കോക്രോച്ച്‌ ജനതാ പാർട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന്...

കറുപ്പണിഞ്ഞ് പ്രതിപക്ഷ എംപിമാര്‍; പാര്‍ലമെന്‍റിന് മുന്നിലും പ്രതിഷേധം

ന്യൂഡൽഹി: പാര്‍ലമെന്റില്‍ കറുപ്പ് വസ്ത്രം ധരിച്ചെത്തി പ്രതിഷേധിച്ച്‌ പ്രതിപക്ഷ എംപിമാര്‍. കഴിഞ്ഞദിവസം...

വെമ്പായം ബാറിലെ സംഘര്‍ഷത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷ് മരിച്ചു

തിരുവനന്തപുരം: വെമ്പായം ജങ്ഷനിലെ ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് ആളുകളുടെ ദേഹത്ത് പെട്രോളൊഴിച്ച്‌ തീയിട്ട...

കാസറഗോഡ് നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

കാസറഗോഡ്: കാസറഗോഡ് ജില്ലയില്‍ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. നീലേശ്വരം ചാത്തമത്ത് നാല്...

ഇടുക്കി കൊളുക്കുമലയില്‍ വിനോദസഞ്ചാരി കൊക്കയിലേക്ക് വീണു

ഇടുക്കി: ഇടുക്കി കൊളുക്കുമല സിംഹപാറയില്‍ വിനോദസഞ്ചാരിയായ യുവാവ് കൊക്കയിലേക്ക് വീണു. ചെന്നൈ...

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: വഖഫ് ബോർഡ് സർക്കാരിന് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി. ജുഡീഷ്യല്‍ സിറ്റിങ് നടത്തുന്നതിന്...

Related Articles

Popular Categories