മണിക്കൂറുകൾക്കുള്ളിൽ ഇനി ചെക്ക് മാറാം; ആർ.ബി.ഐ ഉത്തരവ് നിലവിൽവന്നു

ന്യൂ‍ഡൽഹി: ബാങ്കിൽനി നിന്ന് ചെ​ക്കു​ക​ൾ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ മാ​റി​യെ​ടു​ക്കാ​ൻ ക​ഴി​യുന്ന റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ പു​തി​യ ച​ട്ടം നി​ല​വി​ൽ​വന്നു. വേ​ഗ​ത്തി​ൽ ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​നും ത​ട്ടി​പ്പു​ക​ൾ ത​ട​യാ​നും സ​ഹാ​യി​ക്കുന്ന പുതിയ സംവിധാനം പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ൾ​ക്ക് പു​റ​മെ എ​ച്ച്.​ഡി.​എ​ഫ്.​സി, ഐ.​സി.​ഐ.​സി.​ഐ പോ​ലു​ള്ള സ്വ​കാ​ര്യ ബാ​ങ്കു​ക​ളും ഇ​ന്നു​മു​ത​ൽ ഇ​ത് ന​ട​പ്പാ​ക്കും

നിലവിൽ ചെക്ക് മാറി പണം ലഭിക്കാൻ കുറഞ്ഞത് 2 ദിവസമെടുക്കാറുണ്ട്. ചെക്ക് ട്രങ്കേഷൻ സിസ്റ്റം (സിടിഎസ്) വഴിയാണ് ഭൂരിഭാഗം ബാങ്ക് ശാഖകളും ചെക്ക് ക്ലിയറിങ് നടത്തുന്നത്. ഒരു ദിവസം ലഭിക്കുന്ന ചെക്കുകൾ ഒരുമിച്ച് (ബാച്ച് പ്രോസസിങ്) നിശ്ചിത സമയത്ത് സ്കാൻ ചെയ്ത് അയയ്ക്കുകയാണ് രീതി. ഇതിനു പകരം ബാങ്കിൽ ചെക്ക് ലഭിക്കുന്ന മുറയ്ക്ക് തന്നെ സിടിഎസ് സംവിധാനം വഴി സ്കാൻ ചെയ്ത് അയയ്ക്കും. ഇതോടെ മണിക്കൂറുകൾക്കുള്ളിൽതന്നെ പണം ലഭിക്കും

ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നത്. പ്ര​വൃ​ത്തി ദി​വ​സം നി​ക്ഷേ​പി​ക്കു​ന്ന ചെ​ക്കു​ക​ൾ അ​തേ ദി​വ​സം​ത​ന്നെ മാ​റി​യെ​ടു​ക്കു​ന്ന​താ​ണ് ആ​ദ്യ​ഘ​ട്ടം. ഇ​വി​ടെ ബാ​ങ്കു​ക​ൾ ചെ​ക്കു​ക​ളു​ടെ ചി​ത്ര​ങ്ങ​ളും മാ​ഗ്ന​റ്റി​ക് ഇ​ങ്ക് കാ​ര​ക്ട​ർ റെ​ക്ക​ഗ്നി​ഷ​ൻ ഡേ​റ്റ​യും സ്കാ​ൻ ചെ​യ്ത് ക്ലി​യ​റി​ങ് ഹൗ​സി​ലേ​ക്ക് അ​യ​ക്കും. ക്ലി​യ​റി​ങ് ഹൗ​സ് ഈ ​ചി​ത്ര​ങ്ങ​ൾ പ​ണം അ​ട​ക്കേ​ണ്ട ബാ​ങ്കി​ന് (ഡ്രോ​യീ ബാ​ങ്കി​ന്) അ​യ​ക്കും. ഇ​താ​ണ് ഒ​ക്ടോ​ബ​ർ നാ​ലി​ന് നി​ല​വി​ൽ വ​രു​ന്ന​ത്.

എന്നാല്‍ അ​ടു​ത്ത​വ​ർ​ഷം ജ​നു​വ​രി മൂ​ന്നി​ന് നി​ല​വി​ൽ വ​രു​ന്ന ര​ണ്ടാം ഘ​ട്ട​ത്തി​ൽ ചെ​ക്കു​ക​ൾ ല​ഭി​ച്ച് മൂ​ന്ന് മ​ണി​ക്കൂ​റി​നു​ള്ളി​ൽ ബാ​ങ്കു​ക​ൾ പ​ണം ന​ൽ​കും. ഉ​ദാ​ഹ​ര​ണ​ത്തി​ന്, രാ​വി​ലെ 10നും 11​നു​മി​ട​യി​ൽ ബാ​ങ്കി​ലെ​ത്തു​ന്ന ചെ​ക്ക് ര​ണ്ടു മ​ണി​ക്ക് മു​മ്പ് പാ​സാ​ക്ക​ണം. മൂ​ന്ന് മ​ണി​ക്കൂ​റി​നു​ള്ളി​ൽ സ്ഥി​രീ​ക​ര​ണം ല​ഭി​ച്ചി​ല്ലെ​ങ്കി​ലും ചെ​ക്ക് അം​ഗീ​ക​രി​ച്ച​താ​യി ക​ണ​ക്കാ​ക്കും. ചെ​ക്ക് ബൗ​ൺ​സ് ആ​വു​ന്ന​ത് ത​ട​യാ​ൻ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ മി​നി​മം ബാ​ല​ൻ​സ് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ചെ​ക്കി​ൽ ന​ൽ​കി​യ വി​വ​ര​ങ്ങ​ളി​ൽ തെ​റ്റു​ക​ളി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ബാ​ങ്കു​ക​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
SUMMARY: Cheques can now be cashed within hours; RBI order comes into effect

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വൈദ്യുതി തകരാര്‍ ബെംഗളൂരു മെട്രോ ഗ്രീൻ ലൈനില്‍ സർവീസുകൾ തടസ്സപ്പെട്ടു

ബെംഗളൂരു: വൈദ്യുതി തകരാറുമൂലം ബെംഗളൂരു മെട്രോയുടെ ഗ്രീൻ ലൈനില്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു....

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

നാംചി: സിക്കിമിലെ നാംചി ജില്ലയിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിന്റെ കവാടം മണ്ണിടിച്ചിലിൽ അടഞ്ഞ്...

കാലവർഷത്തോടെ പനിക്കേസുകൾ വർധിക്കുന്നു; നിരീക്ഷണം ശക്തമാക്കി കർണാടക ആരോഗ്യവകുപ്പ്

ബെംഗളൂരു: കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ കര്‍ണാടകയില്‍ വൈറല്‍ പനിയുടെയും ഇന്‍ഫ്‌ലുവന്‍സയുടെയും(ഫ്‌ലൂ) കേസുകള്‍ വര്‍ധിക്കുന്നതായി...

അറ്റകുറ്റപ്പണികള്‍; ബെംഗളൂരുവിലെ 80-ലധികം പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: കെപിടിസിഎൽ നടത്തുന്ന അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇന്ന് (ജൂലൈ 21) ബെംഗളൂരുവിലെ...

1000 കോടിയുടെ 12 കോടി മയക്കുമരുന്ന് ​ഗുളികകൾ പിടിച്ചെടുത്തു; മലയാളി അടക്കം 3 പേർ അറസ്റ്റിൽ

കൊച്ചി: വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 1000 കോടിയിലധികം രൂപ വിലമതിക്കുന്ന 12...

വയനാട്ടിൽ വീണ്ടും ഷിഗെല്ല; നാല് വിദ്യാർഥികൾ ചികിത്സയിൽ

മാനന്തവാടി: വയനാട്ടിൽ വീണ്ടും ഷിഗെല്ല. വയനാട് ഗവ. എൻജിനിയറിങ് കോളേജ് വിദ്യാർഥിക്കാണ്...

തൃശൂരിൽ നേരിയ ഭൂചലനം; ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം കേട്ടതായി നാട്ടുകാർ, നാല് വീടുകള്‍ക്ക് വിള്ളല്‍

തൃശൂർ: തൃശൂർ പീച്ചിയിൽ നേരിയ ഭൂചലനം. ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം കേട്ടതായി...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

ബെംഗളൂരു: ബെംഗളൂരുവിൽനിന്നും കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കിയതായി ദക്ഷിണ-പശ്ചിമ റെയിൽവേ...

Related Articles

Popular Categories