നീരജ് ചോപ്രയെ ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കി ആദരിച്ചു

ന്യൂഡൽഹി: ഒളിമ്പിക് മെഡല്‍ ജേതാവായ നീരജ് ചോപ്രയെ ടെറിട്ടോറിയല്‍ ആർമിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കി ആദരിച്ചു. ഡല്‍ഹിയില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി എന്നിവർ ചേർന്നാണ് അദ്ദേഹത്തിന് ബഹുമതി കൈമാറിയത്.

ഏപ്രില്‍ 16 മുതല്‍ ചോപ്രയുടെ നിയമനം പ്രാബല്യത്തില്‍ വന്നതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. കായികമേഖലയില്‍ രാജ്യത്തിനു നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഈ ഓണററി പദവി നല്‍കിയത്. 2016 ഓഗസ്റ്റ് 26-ന് ഇന്ത്യൻ ആർമിയില്‍ നായിബ് സുബേദാർ റാങ്കില്‍ ജൂനിയർ കമ്മീഷൻഡ് ഓഫീസറായാണ് നീരജ് ചോപ്ര ചുമതലയേറ്റത്.

2024-ല്‍ അദ്ദേഹത്തിന് സുബേദാർ മേജറായി സ്ഥാനക്കയറ്റം ലഭിച്ചു. ടോക്കിയോ ഒളിമ്പിക്‌സില്‍ ജാവലിനില്‍ സ്വർണം നേടിയ താരത്തിന് 4 രജ്പുത്താന റൈഫിള്‍സ് പരം വിശിഷ്ട് സേവാ മെഡല്‍ നല്‍കി ആദരിച്ചിരുന്നു. 2020 ടോക്കിയോ ഒളിമ്പിക്സില്‍ സ്വർണവും 2024 പാരീസ് ഒളിമ്പിക്സില്‍ വെള്ളിയും നേടി.

ഒളിമ്പിക്സില്‍ ട്രാക്ക് ആൻഡ് ഫീല്‍ഡ് ഇനങ്ങളില്‍ മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യൻ അത്‌ലറ്റാണ് നീരജ്. 2018-ല്‍ അർജുന അവാർഡ്, 2021-ല്‍ ഖേല്‍ രത്‌ന പുരസ്‌കാരം എന്നിവയും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. അടുത്തിടെ നടന്ന ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പില്‍ ലോക കിരീടം നിലനിർത്താൻ സാധിക്കാതിരുന്ന നീരജ് എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്

SUMMARY: Neeraj Chopra honored with the rank of Lieutenant Colonel

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നിയമസഭാ കയ്യാങ്കളി കേസ്: പതിനൊന്ന് വര്‍ഷത്തിന് ശേഷം വിചാരണയ്ക്ക് തുടക്കം

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ വിവാദത്തിനിടയാക്കിയ നിയമസഭാ കയ്യാങ്കളി കേസില്‍ 11...

മുട്ടില്‍ മരംമുറിക്കേസിലെ ഗൂഢാലോചനയും ഉദ്യോഗസ്ഥരുടെ വീഴ്ചകളും അന്വേഷിക്കും; മന്ത്രി ഷിബു ബേബി ജോണ്‍

തിരുവനന്തപുരം: മുട്ടില്‍ മരംമുറി കേസില്‍ പ്രതികരിച്ച്‌ വനംമന്ത്രി ഷിബു ബേബി ജോണ്‍....

ഏഷ്യൻ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍നേട്ടം: ഷൂട്ടിംഗില്‍ ഇഷ സിങ്ങിന് വെള്ളി

നാഗോയ: ഏഷ്യൻ ഗെയിംസ് വനിതകളുടെ 25 മീറ്റർ പിസ്റ്റള്‍ ഇനത്തില്‍ ഇന്ത്യയുടെ...

സ്വര്‍ണവിലയില്‍ വൻ ഇടിവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണ വിലയില്‍ വൻ ഇടിവ് രേഖപ്പെടുത്തി. പവന് ഒറ്റയടിക്ക്...

പ്രിയദര്‍ശിനി ബസില്‍ വിദ്യാര്‍ഥിനിയെ അപമാനിച്ചെന്ന പരാതി; കണ്ടക്ടര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: കെഎസ്‌ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസില്‍ കയറിയ പ്ലസ് ടു വിദ്യാര്‍ഥിനിയെ അപമാനിച്ച...

ഡിവൈഎസ്പി എ ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച്‌ ആഭ്യന്തരവകുപ്പ്

കോഴിക്കോട്: പീഡനക്കേസില്‍ നടപടി നേരിട്ട ഡിവൈഎസ്പി എ ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം...

എയ്ഡഡ് സ്‌കൂൾ അധ്യാപക, അനധ്യാപക നിയമനങ്ങൾക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂൾ അധ്യാപക, അനധ്യാപക നിയമനങ്ങൾക്ക് പോലീസ് വെരിഫിക്കേഷൻ...

Related Articles

Popular Categories