അതിദാരിദ്ര്യം മാത്രമേ മാറിയിട്ടുള്ളൂ, ദാരിദ്ര്യം ഇനിയും മുന്നിലുണ്ട്: മമ്മൂട്ടി

തിരുവനന്തപുരം: അതിദാരിദ്ര്യമുക്ത കേരളം എന്ന പ്രഖ്യാപനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തത് വലിയ ഉത്തരവാദിത്വമാണെന്ന് നടൻ മമ്മൂട്ടി അഭിപ്രായപ്പെട്ടു. എട്ടുമാസത്തെ ഇടവേളയ്ക്കുശേഷമാണ് താൻ പൊതുവേദിയില്‍ പങ്കെടുക്കുന്നതെന്നും കേരളത്തിന് തന്നെക്കാള്‍ ചെറുപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളപ്പിറവി ദിനത്തില്‍ പങ്കെടുക്കുന്നതില്‍ സന്തോഷമുണ്ടെന്നും, ദാരിദ്ര്യം പൂര്‍ണമായി ഇല്ലാതാക്കാൻ നമുക്ക് തോളോട് തോള്‍ ചേർന്ന് പ്രവർത്തിക്കേണ്ടതുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. അതിദാരിദ്ര്യം മാത്രമാണ് ഇല്ലാതാക്കപ്പെട്ടതെന്നും, ദാരിദ്ര്യം ഇപ്പോഴും നമ്മുടെ മുന്നിലുണ്ടെന്നും, അതിനെ അതിജീവിക്കേണ്ടത് വലിയ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിന്റെ പല സൂചികകളും ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്. വികസനം എന്ന് പറയുമ്പോൾ ആരുടെ വികസനമാണ് വികസിക്കേണ്ടത്. സാമൂഹ്യജീവിതമാണ്. രാജപാതകളും വലിയ കെട്ടിടങ്ങളും നിർമിക്കുന്നതുകൊണ്ട് വികസനം സാധ്യമാകുന്നില്ല. വികസനം പൂർണതോതില്‍ എത്തണമെങ്കില്‍ ദാരിദ്ര്യത്തെ പരിപൂർണമായും തുടച്ചുമാറ്റണം. അത്തരത്തിലുള്ള സ്ഥലങ്ങളില്‍ എന്റെ അറിവില്‍ അപൂർവമായിട്ടേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ഏത് കണ്ണഞ്ചിപ്പിക്കുന്ന വികസനമാണെങ്കിലും വിശക്കുന്ന വയറിന് മുന്നില്‍ ഒരു വികസനത്തിനും വിലയില്ല. എല്ലാവർക്കും കേരളപ്പിറവി ദിനാശംസകളും ഇന്ന് ജനിച്ചവർക്ക് ജന്മദിനാശംസകളും’ മമ്മൂട്ടി പറഞ്ഞു. പരിപാടിയില്‍ വിശിഷ്ടാതിഥിയായെത്തിയ മമ്മൂട്ടിക്ക് സർക്കാർ ഉപഹാരം നല്‍കി.

SUMMARY: Only extreme poverty has changed, poverty is still ahead: Mammootty

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാനത്തിന്റെ പേര് ഇനി കേരളം; പേര് മാറ്റല്‍ ബില്ല് പാസാക്കി ലോക്‌സഭ

ന്യൂഡൽഹി: സംസ്ഥാനത്തിന്റെ പേര് കേരളം എന്ന് പുനർനാമകരണം ചെയ്യുന്നതിനുള്ള നിർണായക ബിൽ...

മു​ട്ടി​ൽ മ​രം​മു​റി​ക്കേ​സ്; അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ങ്ങ​ൾ കീ​ഴ​ട​ങ്ങി, റോജി അ​ഗസ്റ്റിൻ ഹാജരായില്ല

കൊ​ച്ചി: വിവാദമായ വയനാട് മുട്ടില്‍ മരംമുറി കേസില്‍ പ്രതികളായ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക്...

സ്കൂളിൽ ജങ്ക് ഫുഡ് കഴിച്ചതിന് ഏഴാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപകൻ മർദിച്ചതായി പരാതി

ബെംഗളൂരു: സ്കൂളിൽ ജങ്ക് ഫുഡ് കഴിച്ചതിന് ഏഴാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപകൻ...

ബനസവാടി റെയിൽവേ യാർഡിലെ ഭൂമി കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു

ബെംഗളൂരു: നഗരത്തിലെ ബനസവാടി റെയിൽവേ യാർഡിൽ നിന്ന് ഹെബ്ബാൾ ഭാഗത്തേക്കുള്ള റെയിൽവേ...

ഫുക്കറ്റ്-ഡൽഹി എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ വീണ സംഭവം; പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചിരുന്നതായി സ്ഥിരീകരണം

ന്യൂഡൽഹി: തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള സഞ്ചാരത്തിനിടെ എയർ ഇന്ത്യ വിമാനം...

ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു

കാസറഗോഡ്: തൃക്കരിപ്പൂരിൽ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. തൃക്കരിപ്പൂർ...

13-ന് സ്കൂളുകൾ അടച്ചിടില്ല; കാവേരി വിഷയത്തിൽ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധം

ബെംഗളൂരു: കാവേരി ജലവിതരണവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായി ഓഗസ്റ്റ് 13-ന് കർണാടക...

കേരളീയം ഓണാഘോഷം സമാപിച്ചു

ബെംഗളൂരു: പ്രെസ്റ്റീജ് ജിണ്ടാൽ സിറ്റി അപാർട്ട്‌മെന്റിലെ മലയാളി കൂട്ടായ്മയായ കേരളീയത്തിന്റെ അഞ്ച്...

Related Articles

Popular Categories