വയോധിക വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍

ബെംഗളൂരു: തെക്കന്‍ ബെംഗളൂരുവിലെ ഉത്തരഹള്ളിയില്‍ വയോധികയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അശ്വത് നാരായണന്റെ ഭാര്യ ശ്രീലക്ഷ്മി (65) ആണ് മരിച്ചത്. അശ്വത് നാരായണ്‍ ഇന്നലെ രാവിലെ 9.30 ഓടെ ജോലിക്ക് പോയിരുന്നതായി ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഉച്ചയ്ക്ക് 2.15 ഭാര്യയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. വൈകുന്നേരം 5.30 ഓടെ വാടകക്കാരനായ രാജിനെ വിളിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. രാജ് എത്തിയപ്പോള്‍ ശ്രീലക്ഷ്മിയെ തറയില്‍ ബോധരഹിതയായി കിടക്കുന്നത് കണ്ടു.

അശ്വത് നാരായണ്‍ വീട്ടിലെത്തിയപ്പോള്‍ ഭാര്യയുടെ കഴുത്തിലും ചുണ്ടിലും മുഖത്തും മുറിവുകള്‍ കണ്ടെത്തി. കഴുത്തിലുള്ള സ്വര്‍ണ മാലയും കവര്‍ന്നിരുന്നു. അദ്ദേഹം സുബ്രഹ്മണ്യപുര പോലീസില്‍ വിവരം അറിയിച്ചു. ശ്രീലക്ഷ്മിയുടെ വീട്ടുകാര്‍ക്ക് പരിചയമുള്ള ഒരാള്‍ വീട്ടില്‍ കയറി കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മാലയുമായി രക്ഷപ്പെട്ടിരിക്കാമെന്ന് പോലീസ് സംശയിക്കുന്നു.
SUMMARY: elderly woman found Murderd at home

Hot this week

പെന്‍ഷന്‍ അവകാശം; താല്‍ക്കാലിക ജീവനക്കാര്‍ക്കും അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി

ഡൽഹി: സര്‍ക്കാര്‍ സര്‍വീസുകളിലെ താത്ക്കാലിക ജീവനക്കാര്‍ക്കും, പെന്‍ഷന്‍ ലഭിക്കാന്‍ നിയമപരമായ അര്‍ഹതയുണ്ടെന്ന്...

ടിനി ടോമിനെതിരേ പോലീസില്‍ പരാതി നല്‍കി അൻസിബ ഹസൻ

കൊച്ചി: നടൻ ടിനി ടോമിനെതിരേ പോലീസില്‍ പരാതി നല്‍കി നടി അൻസിബ...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: തൃശ്ശൂർ ഞാറ്റുവെട്ടി എൻ.ജി നളിനി (85) ബെംഗളൂരുവിൽ അന്തരിച്ചു. ഉദയനഗർ...

മൂന്നര പതിറ്റാണ്ടിന് ശേഷമൊരു വനിത; ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോള്‍ ഉസ്മാനെ തെരഞ്ഞെടുത്തു

തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോള്‍ ഉസ്മാനെ തെരഞ്ഞെടുത്തു. 99...

ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊല്ലം: ഓടിക്കൊണ്ടിരുന്ന കാര്‍ തീ പിടിച്ചു കത്തിനശിച്ചു. കാറിലുണ്ടായിരുന്ന സഹോദരങ്ങള്‍ അദ്ഭുതകരമായി...

ഗുരുതര അനാസ്ഥ; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാല്‍ പുഴുവരിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ വീണ്ടും ഗുരുതര അനാസ്ഥ. ഐസിയുവിൽ ചികിൽസയിൽ...

വിദ്യാ‌ർഥികൾക്ക് ആശ്വാസം; പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട പോർട്ടൽ പ്രവർത്തനക്ഷമമാക്കി സിബിഎസ്ഇ

ന്യൂഡൽഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ളാസ് ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണത്തിന് അപേക്ഷിക്കാനുള്ള പോർട്ടൽ വീണ്ടും...

സംസ്ഥാനത്ത് ഇന്ന് പരക്കെ കനത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത; 12 ജി​ല്ല​ക​ളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് ഇ​ന്നും വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത. സം​സ്ഥാ​ന​ത്ത് 12 ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന്...

Related Articles

Popular Categories