ഡി.എൻ.എ ഘടന കണ്ടെത്തിയ ജയിംസ് വാട്സൺ അന്തരിച്ചു

ന്യൂയോർക്ക്: ആധുനിക ജനിതക ശാസ്‌ത്രത്തിനു തറക്കല്ലിട്ട കണ്ടുപിടിത്തത്തിലൂടെ ശ്രദ്ധേയനായ ജയിംസ് ഡി.വാട്സൻ (97) അന്തരിച്ചു. ഡിഎൻഎ തന്മാത്രയുടെ ഇരട്ടപ്പിരിയൻ ഗോവണിഘടന ഫ്രാൻസിസ് കിർക്കിനൊപ്പം 1953ൽ തന്റെ 25–ാം വയസ്സിൽ കണ്ടെത്തിയതാണു വാട്സനെ ലോകപ്രശസ്തനാക്കിയത്. 1962ൽ കണ്ടുപിടിത്തത്തിന് അദ്ദേഹത്തിന് നൊബേൽ സമ്മാനം ലഭിക്കുകയും ചെയ്തു. ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ഫ്രാൻസിസ് ക്രിക്കിനും മൗറിസ് വിൽക്കീൻസിനൊപ്പമാണ് ജയിംസ് വാട്സന് വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്ര നേട്ടമായാണ് ഡിഎന്‍എ പിരിയന്‍ ഗോവണി ഘടനയുടെ കണ്ടുപിടിത്തത്തെ വിശേഷിപ്പിക്കുന്നത്. പിന്നീട്, ജനിതക പരിശോധന മുതല്‍ ജീന്‍ എഡിറ്റിങ് വരെയുള്ള നിരവധി ശാസ്ത്രീയ മുന്നേറ്റങ്ങള്‍ക്ക് വഴിമരുന്നിട്ടത് ഈ കണ്ടുപിടിത്തമാണ്.

മോളിക്യുലർ ബയോളജിസ്റ്റ്, ജനിതക ഗവേഷകൻ, ജന്തുശാസ്ത്ര വിദഗ്ധൻ എന്നീ മേഖലകളിൽ അദ്ദേഹം ശോഭിച്ച വാട്‌സന്റെ ജനനം 1928-ല്‍ ഷിക്കാഗോയിലായിരുന്നു. ഒന്നാം ക്ലാസോടെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ചിക്കാഗോ സർവകലാശാലയിൽ വിദ്യാഭ്യാസം തുടർന്നു. പിന്നിട് ഇൻഡ്യാനാ സർവകലാശാലയിൽ ഡോ.സാൽവഡോർ ലൂറിയയുടെ കീഴിൽ ഡോക്ടറേറ്റ്‌ ഗവേഷണം നടത്തി. ഇംഗ്ലണ്ടിൽ കേംബ്രിജിലായിരുന്നു ഡിഎന്‍എ ഘടനയേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗവേഷണം. ഇരുപത്തരണ്ടാം വയസ്സില്‍ അദ്ദേഹം തന്റെ പിഎച്ച് ഡി പൂര്‍ത്തിയാക്കി. ജീവതന്മാത്രാശാസ്ത്രം അഥവാ മൊളിക്യുലാർ ബയോളജി എന്ന മേഖലയിലാണ് വാട്‌സന്റെ സംഭാവനയുണ്ടായത്.

സമീപകാലത്ത് വംശത്തേക്കുറിച്ചും ലിംഗത്തേക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനങ്ങള്‍ വ്യാപകമായ വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. കറുത്തവരും വെളുത്തവരുമായി ജനവിഭാഗങ്ങളുടെ ബൗദ്ധികതയെ നിര്‍ണയിക്കുന്നതില്‍ ജീനുകള്‍ക്ക് പങ്കുണ്ടെന്ന പ്രസ്താവന വലിയ വാവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
SUMMARY: James Watson, who discovered the structure of DNA, has died

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഡൽഹിയിലെ മാർച്ചിനെതിരായ പോലീസ് നടപടി; ഫ്രീഡം പാർക്കിൽ പ്രതിഷേധവുമായി വിദ്യാർഥി സംഘടനകൾ

ബെംഗളൂരു: ഡൽഹിയിൽ നടന്ന നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട പ്രതിഷേധ മാർച്ചിനെതിരായ...

നീറ്റ് ചോർച്ച: നിരാഹാര സമരം അവസാനിപ്പിക്കാന്‍ വീണ്ടും ഉപാധികള്‍ വെച്ച് സോനം വാങ്ചുക്ക്

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്കായി നടത്തുന്ന നിരാഹാര സമരം...

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരുക്ക്, ഷൂട്ടിങ് താൽക്കാലികമായി നിർത്തിവെച്ചു

ഹൈദരാബാദ്: കാക്കിനടയിൽ തന്റെ പുതിയ ചിത്രമായ NBK111ന്റെ ചിത്രീകരണത്തിനിടെ തെലുങ്ക് നടൻ...

സ്ത്രീകൾക്ക് മാത്രമായി രാത്രികാല ‘പിങ്ക് ബസ്’ സർവീസ് ആരംഭിക്കാൻ കെഎസ്ആർടിസി; ആദ്യ സർവീസ് നാളെ മുതൽ

തിരുവനന്തപുരം: പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്കു പിന്നാലെ സ്ത്രീകള്‍ക്കു മാത്രമായി പിങ്ക്...

10 വർഷത്തിനിടെ 152 ചോർച്ചകൾ; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്...

നടപ്പാത ഒഴിപ്പിക്കൽ നടപടിക്കിടെ സർക്കാർ ഉദ്യോഗസ്ഥർക്കുനേരെ ആക്രമണം; 10 പേർ അറസ്റ്റിൽ

ബെംഗളൂരു: ശിവാജിനഗർ നടപ്പാത ഒഴിപ്പിക്കൽ നടപടിക്കിടെ സർക്കാർ ഉദ്യോഗസ്ഥർക്കുനേരെ ആക്രമണം; 10...

രാഹുൽ ഗാന്ധിക്കെതിരായ കയ്യേറ്റം; നാളെ കെഎസ്‍യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ...

14കാരിയെ ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് കൊണ്ടുപോയി മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു; സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിന് സമീപം ദേവനാഹള്ളിയിൽ പതിനാലുകാരിയായ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. പെൺകുട്ടിയെ നിർബന്ധിച്ച്...

Related Articles

Popular Categories