യാത്രക്കാർ വലയും; കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾ നാളെ മുതൽ പണിമുടക്കും

കൊച്ചി: അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ പണിമുടക്കും. തമിഴ്‌നാട് കര്‍ണാടക സംസ്ഥാനങ്ങളുടെ നികുതി പിരിവില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. പണിമുടക്ക് ആരംഭിക്കുന്നതോടെ ബെംഗളൂരു,ചെന്നൈ എന്നിവിടങ്ങളിലേയ്ക്കുള്ള യാത്രക്കാര്‍ വലയും.

നവംബര്‍ 10 വൈകീട്ട് ആറ് മുതല്‍ കേരളത്തില്‍ നിന്നുള്ള ടൂറിസ്റ്റ് വാഹനങ്ങള്‍ സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എജെ റിജാസ്, ജനറല്‍ സെക്രട്ടറി മനീഷ് ശശിധരന്‍ എന്നിവര്‍ അറിയിച്ചു. സാമ്പത്തിക നഷ്ടം സഹിക്കാന്‍ കഴിയുന്നില്ല. വാഹന ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും സുരക്ഷ ഒരുക്കാനുള്ള നിര്‍ബന്ധിത നടപടിയാണിതെന്നും ഭാരവാഹികള്‍ അറിയിച്ചു.

ടൂറിസ്റ്റ് ബസുകൾക്ക് നേരെ അന്യായമായി പിഴ ചുമത്തുകയും നികുതി ഈടാക്കുകയും ചെയ്യുന്നു. വാഹനങ്ങൾ സീസ് ചെയ്തുകൊണ്ടുപോകുന്ന അവസ്ഥയുണ്ടാകുന്നുവെന്നും ഭാരവാഹികള്‍ പറയുന്നു. ഇതിനെതിരെ നടപടി ഉണ്ടാകണമെന്നാണ് വാഹന ഉടമകളുടെ ആവശ്യം. അഖിലേന്ത്യ പെര്‍മിറ്റുണ്ടായിട്ടും തമിഴ്നാട്ടിലും കര്‍ണാടകയിലുമടക്കം അന്യായമായ നികുതി ചുമത്തുകയാണെന്നാണ് ആരോപണം. കേരളത്തിൽ നിന്ന് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ നിന്നായി ബെംഗളൂരുവിലേക്കടക്കം നിരവധി സ്വകാര്യ ബസുകളാണ് സര്‍വീസ് നടത്തുന്നത്.
SUMMARY: Passengers stranded; Inter-state tourist buses from Kerala to go on strike from tomorrow

Hot this week

സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി വിപുല്‍; നിയമനം മൂന്ന് വര്‍ഷത്തേക്ക്

സൗദി: സൗദി അറേബ്യയിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസഡറെ (സ്ഥാനപതി) കേന്ദ്ര വിദേശകാര്യ...

താമരശ്ശേരി ചുരത്തില്‍ മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് നിരോധനം

കോഴിക്കോട്: കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി...

ഫ്ലാറ്റിനുള്ളില്‍ അത്യാധുനിക രീതിയില്‍ കഞ്ചാവ് കൃഷി; ഐടി മാനേജര്‍ പിടിയില്‍

തിരുവനന്തപുരം: ശ്രീകാര്യത്ത് ഫ്‌ലാറ്റിനുള്ളില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ ഹരിയാന സ്വദേശി പിടിയില്‍....

ഹരിപ്പാട് നവജാത ശിശുവിനെ ഉപേക്ഷിച്ച കേസ്: കുഞ്ഞിനെ തിരികെ വേണമെന്ന് അമ്മ

ആലപ്പുഴ: ആശുപത്രിയിലെ ശുചിമുറിയിലൂടെ നവജാത ശിശുവിനെ വലിച്ചെറിഞ്ഞ പെണ്‍കുട്ടിയ്ക്ക് കുഞ്ഞിനെ തിരികെ...

ടി​ക് ടോ​ക്കി​ൽ വെ​ല്ലു​വി​ളി; മ​ല​യാ​ളി ഷാ​ർ​ജ​യി​ൽ കു​ത്തേ​റ്റു കൊ​ല്ല​പ്പെ​ട്ടു

ദുബൈ: ടിക്​ ടോക്കിലെ തർക്കത്തെ തുടർന്ന് ഷാർജയിൽ മലയാളി യുവാവ്​ കുത്തേറ്റ്​...

ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും; മന്ത്രിസഭയിൽ ഇടംപിടിച്ച് 2 മലയാളികൾ

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാര്‍ നാളെ സത്യപ്രതിജ്ഞ ചെയും. മുഖ്യമന്ത്രിക്കൊപ്പം...

ലോകകപ്പില്‍ പന്തുതട്ടാന്‍ മലയാളി; ഖത്തർ ടീമിൽ തലശേരിക്കാരന്‍ തഹ്സിൻ മുഹമ്മദും

ദോഹ: ഫിഫ ലോകകപ്പിനുള്ള ഖത്തര്‍ ടീമില്‍ ഇടംനേടി മലയാളിയായ തഹ്‌സിന്‍ മുഹമ്മദ്....

സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധുനിയമനം; അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരി ഭർത്താവ്

കണ്ണൂര്‍: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ബന്ധു നിയമനം....

Related Articles

Popular Categories