ഗോൾഡൻ ഗ്ലോബ്‌സ് 2026; തിമോത്തി ചാലമെറ്റ് മികച്ച നടൻ, തിളങ്ങി അഡോളസൻസ്

കാലിഫോർണിയ: 83-ാമത് ഗോള്‍ഡൻ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം മാർട്ടി സുപ്രീം എന്ന സിനിമയ്ക്കായി തിമോത്തി ചാലമെറ്റ് സ്വന്തമാക്കി. മികച്ച നടിയായി ‘ഇഫ് ഐ ഹാഡ് ലെഗ്‌സ് ഐ വുഡ് കിക്ക് യു’ എന്ന സിനിമയിലെ പ്രകടനത്തിന് റോസ് ബൈണ്‍ തിരഞ്ഞെടുക്കപ്പെട്ടു. ഹാംനെറ്റ് ആണ് ഡ്രാമ വിഭാഗത്തില്‍ മികച്ച ചിത്രം.

പോള്‍ തോമസ് ആൻഡേഴ്സണ്‍ സംവിധാനം ചെയ്ത ‘വണ്‍ ബാറ്റില്‍ ആഫ്റ്റർ അനദർ’ ആണ് മികച്ച ചിത്രത്തിനുള്ള (മ്യൂസിക്കല്‍/കോമഡി) പുരസ്കാരം സ്വന്തമാക്കിയത്. മികച്ച ചിത്രം (ഡ്രാമ) വിഭാഗത്തില്‍ ക്ലോയി ഷാവോയുടെ ‘ഹാംനെറ്റ്’ പുരസ്കാരം നേടി. നെറ്റ്ഫ്‌ളിക്‌സ് സൈക്കോളജിക്കല്‍ ഡ്രാമയായ ‘അഡോളസെൻസ്‌’ മികച്ച ലിമിറ്റഡ് സീരീസ് ഉള്‍പ്പെടെ നാല് പുരസ്കാരങ്ങള്‍ നേടി.

ഒമ്പത് നോമിനേഷനുകളുമായി എത്തിയ ‘വണ്‍ ബാറ്റില്‍ ആഫ്റ്റർ അനദർ’ നാല് പ്രധാന പുരസ്കാരങ്ങളാണ് തൂത്തുവാരിയത്. മികച്ച ചിത്രം (കോമഡി), മികച്ച സംവിധായകൻ (പോള്‍ തോമസ് ആൻഡേഴ്സണ്‍), മികച്ച തിരക്കഥ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. മികച്ച ലിമിറ്റഡ് സീരീസ്/ ആന്തോളജി സീരീസ്/ ടിവി മോഷൻപിക്ചർ വിഭാഗത്തിലെ പുരസ്കാരത്തിന് പുറമെ, പരമ്പരയിലെ അഭിനയത്തിന് സ്റ്റീഫൻ ഗ്രഹാം മികച്ച നടനായും (ലിമിറ്റഡ് സീരീസ്- ടിവി മൂവി), എറിൻ ദോഹേർത്തി മികച്ച സഹനടിയായും (ടെലിവിഷൻ), ഓവൻ കൂപ്പർ മികച്ച സഹനടനായും (ഡ്രാമ സിരീസ്) തിരഞ്ഞെടുക്കപ്പെട്ടു.

സ്റ്റാൻഡ് അപ്പ് കോമേഡിയനായ നിക്കി ഗ്ലേസർ തുടർച്ചയായി രണ്ടാം തവണയാണ് ഗോള്‍ഡൻ ഗ്ലോബ് അവതാരകനായത്. ടിവി സീരീസ് (ഡ്രാമ) വിഭാഗത്തിലെ മികച്ച നടനുള്ള പുരസ്‌കാരം പ്രഖ്യാപിച്ചത് പ്രിയങ്ക ചോപ്രയായിരുന്നു.

പ്രധാന വിഭാഗങ്ങളിലെ മറ്റ് പുരസ്കാര ജേതാക്കള്‍:

ചലച്ചിത്ര വിഭാഗം:

മികച്ച സഹനടി: ടിയാന ടെയ്‌ലർ (വണ്‍ ബാറ്റില്‍ ആഫ്റ്റർ എനദർ)

മികച്ച സഹനടൻ: സ്റ്റെല്ലാൻ സ്‌കാർസ്ഗാർഡ് (സെന്റിമെന്റല്‍ വാല്യു)

മികച്ച സംവിധായകൻ: പോള്‍ തോമസ് ആൻഡേഴ്‌സണ്‍ (വണ്‍ ബാറ്റില്‍ ആഫ്റ്റർ അനദർ)

മികച്ച തിരക്കഥ: പോള്‍ തോമസ് ആൻഡേഴ്‌സണ്‍ (വണ്‍ ബാറ്റില്‍ ആഫ്റ്റർ അനദർ)

മികച്ച പശ്ചാത്തലസംഗീതം: ലഡ്‌വിഗ് ഗോറേൻസണ്‍ (സിന്നേഴ്‌സ്)

സിനിമാറ്റിക്-ബോക്‌സ് ഓഫീസ് അച്ചീവ്‌മെന്റ്: സിന്നേഴ്‌സ്

മികച്ച നടി (മ്യൂസിക്കല്‍-കോമഡി): റോസ് ബെയ്ണ്‍ (ഇഫ് ഐ ഹാഡ് ലെഗ്‌സ്, ഐ വുഡ് കിക്ക് യു)

മികച്ച നടൻ (മ്യൂസിക്കല്‍-കോമഡി): തിമോത്തി ഷലമെ (മാർട്ടി സുപ്രീം)

ആനിമേറ്റഡ് മോഷൻ പിക്ചർ: ഡീമണ്‍ ഹണ്ടേഴ്‌സ് (കെ പോപ്)

ഇംഗ്ലീഷ് ഇതര ചലച്ചിത്രം: ദ സീക്രട്ട് ഏജന്റ്

ടെലിവിഷൻ വിഭാഗം:

മികച്ച നടൻ (ഡ്രാമ സിരീസ്): നോഹ വെയ്ല്‍ (ദ പിറ്റ്)

മികച്ച നടി (കോമഡി സിരീസ്): ജീൻ സ്മാർട് (ഹാക്‌സ്)

മികച്ച നടൻ (കോമഡി സിരീസ്): സേത്ത് റോജൻ (ദ സ്റ്റുഡിയോ)

മികച്ച നടി (ലിമിറ്റഡ് സീരീസ്-ടിവി മൂവി): മിഷേല്‍ വില്യംസ് (ഡയിങ് ഫോർ സെക്‌സ്)

മികച്ച നടി (ഡ്രാമ സിരീസ്): റിയ സീഹോണ്‍ (പ്ലൂറിബസ്)

ടെലിവിഷൻ സിരീസ് ഡ്രാമ: ദ പിറ്റ്‌

ടെലിവിഷൻ കോമഡി സീരീസ്: ദ സ്റ്…

SUMMARY: Golden Globes 2026; Timothée Chalamet wins best actor, Adolescence shines

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; മുൻ സഹപാഠിക്കെതിരെ കേസ്

ബെംഗളൂരു: എച്ച്.എസ്.ആർ ലേഔട്ടിലെ അഗര തടാകത്തിൽ 22കാരിയായ യുവതിയെ മരിച്ച നിലയിൽ...

കേരളസമാജം ഗൃഹാങ്കണ പൂക്കള മത്സരം നടത്തി

ബെംഗളൂരു: കേരളസമാജം വൈറ്റ് ഫീല്‍ഡ് സോണിന്റെ നേതൃത്വത്തില്‍ ഗൃഹാങ്കണ പൂക്കള മത്സരം...

കെഎൻഎസ്എസ് മംഗളൂരു കരയോഗം കുടുംബ സംഗമം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി മംഗളൂരു കരയോഗം വാർഷിക കുടുംബ...

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബെംഗളൂരു: ഇന്നത്തെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. കോട്ടയം, ആലപ്പുഴ ജില്ലയിൽ...

ബെംഗളൂരു–എറണാകുളം വന്ദേഭാരത് എക്സ്പ്രസിന്റെ പുറപ്പെടുന്ന സമയത്തിൽ നാളെയും മാറ്റം

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് സാധാരണയായി രാവിലെ 5.10 ന് പുറപ്പെടുന്ന ബെംഗളൂരു–എറണാകുളം...

ബെംഗളൂരുവിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; മുൻ സഹപാഠിക്കെതിരെ കേസ്

ബെംഗളൂരു: എച്ച്.എസ്.ആർ ലേഔട്ടിലെ അഗര തടാകത്തിൽ 22കാരിയായ യുവതിയെ മരിച്ച നിലയിൽ...

കേരളസമാജം ഗൃഹാങ്കണ പൂക്കള മത്സരം നടത്തി

ബെംഗളൂരു: കേരളസമാജം വൈറ്റ് ഫീല്‍ഡ് സോണിന്റെ നേതൃത്വത്തില്‍ ഗൃഹാങ്കണ പൂക്കള മത്സരം...

കെഎൻഎസ്എസ് മംഗളൂരു കരയോഗം കുടുംബ സംഗമം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി മംഗളൂരു കരയോഗം വാർഷിക കുടുംബ...

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബെംഗളൂരു: ഇന്നത്തെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. കോട്ടയം, ആലപ്പുഴ ജില്ലയിൽ...

ബെംഗളൂരു–എറണാകുളം വന്ദേഭാരത് എക്സ്പ്രസിന്റെ പുറപ്പെടുന്ന സമയത്തിൽ നാളെയും മാറ്റം

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് സാധാരണയായി രാവിലെ 5.10 ന് പുറപ്പെടുന്ന ബെംഗളൂരു–എറണാകുളം...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന്; വിജ്ഞാപനം പുറത്തിറങ്ങി

ന്യൂഡല്‍ഹി: മെഡിക്കല്‍ പിജി (നീറ്റ് പിജി) പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ്...

സമന്വയ ദാസറഹള്ളി ഭാഗ് ഓണാഘോഷം ഒക്ടോബർ 4ന്

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ ഈ...

ഡേവിഡ് ഡിസൂസ വധക്കേസ്: അറസ്റ്റിലായ പ്രതിക്ക് പോലീസ് വെടിയേറ്റു

ബെംഗളൂരു: ഉടുപ്പിയിലെ മുദരംഗാടി വ്യവസായി ഡേവിഡ് ഡിസൂസ വധക്കേസിലെ പ്രധാന പ്രതിയായ...

Related Articles

Popular Categories