BENGALURU UPDATES

ബെംഗളൂരുവിൽ കബൺപാർക്കിനും ലാൽബാഗിനും സമാനമായി 153 ഏക്കറില്‍ ജൈവവൈവിധ്യ പാർക്ക് വരുന്നു

ബെംഗളൂരു: നഗരത്തില്‍ കബൺപാർക്കിനും ലാൽബാഗിനും സമാനമായി മറ്റൊരു പാർക്കുകൂടി വരുന്നു. യെലഹങ്കയ്ക്ക് സമീപം 153 ഏക്കർ വിസ്തൃതിയിൽ ജൈവവൈവിധ്യ പാർക്ക് നിർമിക്കാനുള്ള പദ്ധതിക്ക് സർക്കാർ അനുമതി നൽകി. വിശ്വഗുരു ബസവണ്ണ ജൈവവൈവിധ്യ പാർക്ക് എന്ന് പേരില്‍ നിര്‍മിക്കുന്ന പാര്‍ക്കിന്റെ മൊത്തം നിര്‍മാണ ചിലവ് 250 കോടി രൂപയാണ്. പ്രാരംഭ ചെലവുകൾക്കായി സര്‍ക്കാര്‍ 50 കോടി രൂപ അനുവദിച്ചു. മൂന്ന് വർഷത്തിനുള്ളിൽ നിര്‍മാണം പൂർത്തിയാക്കുന്ന പാര്‍ക്കില്‍ ഔഷധ സസ്യങ്ങൾ, പക്ഷി സങ്കേതം, ട്രീ പാർക്ക് എന്നിവ ഉണ്ടാകും. 

ബെംഗളൂരുവിലെ ആദ്യ സസ്യോദ്യാനമായ ലാൽബാഗ് 1760 ലാണ് സ്ഥാപിച്ചത്. ആകെ വിസ്തൃതി 240 ഏക്കറാണ്. 194 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന കബ്ബൺ പാർക്ക്  ആരംഭിച്ചത് 1870 ൽ ആണ്.
SUMMARY: A 153-acre biodiversity park similar to Cubbon Park and Lalbagh is coming up in Bengaluru

 

NEWS DESK

Recent Posts

ബിവേറജിലേക്ക് മദ്യവുമായി വന്ന ലോറിയിടിച്ച്‌ അപകടം; ഡ്രൈവര്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് ഇരിങ്ങാടൻ പള്ളി ജംഗ്ഷനില്‍ ലോറി കാറുമായി കൂട്ടിയിടിച്ച്‌ മറിഞ്ഞു. ലോറി ഡ്രൈവർ മരിച്ചു. വയനാട് സ്വദേശി കൃഷ്ണനാണ്…

17 minutes ago

ഡൽഹി കലാപ ഗൂഢാലോചനാ കേസ്; ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി വിധി ഇന്ന്

ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ അരവിന്ദ്…

1 hour ago

കെആർ പുരം മാർ യൂഹാനോൻ മാംദാന ഓർത്തഡോക്സ് പള്ളിയില്‍ പെരുന്നാൾ കൊടിയേറി

ബെംഗളൂരു: കെആർ പുരം മാർ യൂഹാനോൻ മാംദാന ഓർത്തഡോക്സ് പള്ളി പെരുന്നാൾ കൊടിയേറി. വിശുദ്ധ കുർബാനക്കു ശേഷം വികാരി ഫാ.ഐപ്പ്…

1 hour ago

പരപ്പന അഗ്രഹാര ജയിലിൽ മിന്നൽ പരിശോധന; മൊബൈൽ ഫോണുകളും സിംകാർഡുകളും കണ്ടെടുത്തു

ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർക്കിടയിൽ നടത്തിയ മിന്നൽ പരിശോധനയിൽ അഞ്ച് മൊബൈൽ ഫോണുകളും ആറ് സിംകാർഡുകളും…

2 hours ago

നടനും മേജർ രവിയുടെ സഹോദരനുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു

പാലക്കാട്: നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി(62) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ…

2 hours ago

അസമിൽ ഭൂചലനം: 5.1 തീവ്രത രേഖപ്പെടുത്തി

ദിസ്പൂർ: അസമിൽ റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. മൊറാഗാവ് ജില്ലയില്‍ പുലര്‍ച്ചെ 4.17 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന്…

2 hours ago