ഫുട്‌ബോള്‍ പരിശീലനത്തിനിടെ അസ്വസ്ഥത; കായികതാരമായ 19 വയസുകാരി കുഴഞ്ഞു വീണുമരിച്ചു

കോഴിക്കോട്: ഫുട്‌ബോള്‍ പരിശീലനത്തിനിടെ വനിതാ താരം കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഗൗരിയാണ് (19) മരിച്ചത്. ഗോകുലം എഫ്‌സിയുടെ താരമായ ഗൗരി കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. മണ്ണഞ്ചേരി 15-ാം വാര്‍ഡ് മുന്‍ പഞ്ചായത്ത് മെമ്പറായ സിന്ധുക്കുട്ടിയുടെയും പരേതനായ ബാബുവിന്റെയും മകളാണ് ഗൗരി. പൂജ അവധിക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ഗൗരി നാട്ടില്‍ നിന്ന് തിരിച്ചെത്തിയത്. വ്യാഴാഴ്ച വൈകിട്ട് ക്ലാസ് കഴിഞ്ഞ് ഫുട്‌ബോള്‍ പരിശീലത്തിനിറങ്ങിയതായിരുന്നു.

പരിശീലനത്തിനിടെ അസ്വാസ്ഥ്യം അനുഭവപ്പെട്ട ഗൗരി മൈതാനത്തിന് പുറത്തിരുന്നു. വിശ്രമത്തിനിടെ വീണ്ടും ക്ഷീണം അനുഭവപ്പെട്ടതോടെ സഹപാഠികള്‍ ചേര്‍ന്ന് ഗൗരിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കോളേജിൽ പൊതുദർശനത്തിന് എത്തിക്കും. ശേഷം രാത്രി 10 – ന് കലവൂരിൽ സംസ്ക്കരിക്കും.ആലപ്പുഴ ജില്ലയിലെ മികച്ച ഫുട്ബോൾ താരമായിരുന്നു മരിച്ച ഗൗരി.
<BR>
TAGS : DEATH
SUMMARY : A 19-year-old sportswoman collapsed and died

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഏഷ്യൻ പാരാ ഗെയിംസ്; ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് സ്വര്‍ണവും വെള്ളിയും

നഗോയ: 2026-ലെ ഏഷ്യൻ പാര ഗെയിംസിന്റെ ആദ്യ ദിനത്തില്‍ തന്നെ ചരിത്രനേട്ടങ്ങളോടെ...

കോവളം സ്പാ പീഡനക്കേസ്: ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: കോവളത്ത് ആന്ധ്രാ സ്വദേശിയായ 16 വയസ്സുള്ള പെണ്‍കുട്ടി സ്പായില്‍ ക്രൂരമായ...

ട്രെയിനില്‍ ഉച്ചത്തില്‍ സംസാരിച്ചാല്‍ പിഴയും തടവും; കര്‍ശന നടപടിയുമായി റെയില്‍വേ

ഡല്‍ഹി: ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും ഫോണില്‍ ഉച്ചത്തില്‍ സംസാരിക്കുന്നതിനും സ്പീക്കറില്‍ പാട്ടോ...

സ്വർണവിലയില്‍ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വർധനവ്. പവന് 280 രൂപ വർധിച്ച്‌ 1,08,560...

പവര്‍ക്കട്ടിനു പിന്നാലെ സംസ്ഥാനത്ത് വൈദ്യുതി നിരക്കും സര്‍ചാര്‍ജും വര്‍ധിക്കും

തിരുവനന്തപുരം: 2027 ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ വൈദ്യുതി നിരക്കും സർച്ചാർജും നിലവിൽ...

പള്ളിയില്‍ കുര്‍ബാനയ്ക്കിടെ കുരിശ് തകര്‍ന്നുവീണ് വൈദികന് ദാരുണാന്ത്യം

ക്വിറ്റോ: കുർബാന നടത്തുന്നതിനിടെ കൂറ്റൻ കുരിശ് തലയില്‍ വീണ് വൈദികന് ദാരുണാന്ത്യം....

റൺവേയിൽ അപരിചിത വസ്തു; ബെംഗളൂരുവിൽ ലാൻഡിങ് ശ്രമം ഉപേക്ഷിച്ച് വിമാനം വീണ്ടും ഉയർന്നു

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ റൺവേയിൽ അപരിചിത വസ്തു കണ്ടെത്തിയതിനെ തുടർന്ന്...

റേഷൻ കാർഡ് ഇ-കെവൈസി; അവസാന തീയതി നവംബർ 10 വരെ നീട്ടി

ബെംഗളൂരു: കർണാടകയിലെ റേഷൻ കാർഡ് ഗുണഭോക്താക്കൾക്ക് ആശ്വാസമായി ഇ-കെവൈസി പൂർത്തിയാക്കാനുള്ള സമയപരിധി...

Related Articles

Popular Categories