മുംബൈ: പുതിയ കോവിഡ് -19 ബാധിതരില്‍ ഒരാള്‍ മരിച്ചതായി സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. താനെയിലെ ഛത്രപതി ശിവാജി മഹാരാജ് കല്‍വ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 21 വയസ്സുള്ള കോവിഡ് ബാധിതനാണ് മരിച്ചത്. മെയ് 22 ന് ആണ് മുംബൈ സ്വദേശിയായ 21 കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ പരിശോധന ഫലം പോസിറ്റീവ് ആയിരുന്നതായി താനെ മുനിസിപ്പല്‍ കോർപ്പറേഷൻ വ്യക്തമാക്കി.
ശനിയാഴ്ച കർണാടകയിലെ ബെംഗളൂരുവിലും കോവിഡ് ബാധിതനായിരുന്ന ഒരാള്‍ മരിച്ചിരുന്നു. ഒന്നിലധികം അവയവങ്ങളുടെ പരാജയം മൂലമായിരുന്നു 84 വയസ്സുകാരനായ രോഗി മരിച്ചത്. വൈറ്റ്ഫീല്‍ഡ് നിവാസിയായ ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധന ഫലം പോസിറ്റീവ് ആയിരുന്നതായി അധികൃതർ അറിയിച്ചു. കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആണ് പുതിയ കോവിഡ് ബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
TAGS : COVID CASES
SUMMARY : A 21-year-old man who tested positive for Covid-19 has died
ന്യൂഡൽഹി: കേരളത്തിനും വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ അനുവദിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ സർവീസ്…
വയനാട്: മുട്ടിൽ മാണ്ടാട് ജനവാസ മേഖലയിൽ പുള്ളിപുലിയെ കണ്ടതായി പ്രദേശവാസി . മുട്ടിൽ മാണ്ടാട് മലയിലെ പ്ലാക്കൽ സുരാജിന്റെ വീടിനോട്…
ബെംഗളൂരു: സ്വകാര്യ സ്ലീപ്പർ ബസ് ടോൾ ബൂത്തിലേക്ക് ഇടിച്ചുകയറി ബസ് ഡ്രൈവർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. മൈസൂരു സ്വദേശി…
ബെംഗളൂരു: ഭൂഗർഭ മെട്രോ സ്റ്റേഷൻ നിർമാണത്തിനായി ഏഴു വര്‍ഷത്തോളം അടച്ചിട്ട കാമരാജ് റോഡ് ഗതാഗതത്തിനായി പൂർണമായും തുറന്ന് കൊടുത്തു. സെൻട്രൽ…
തിരുവനന്തപുരം: തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ തടവ് ശിക്ഷ ലഭിച്ചതോടെ ആൻ്റണി രാജു അയോഗ്യനുമായി. 3 വർഷത്തേക്ക് നെടുമങ്ങാട് കോടതി ശിക്ഷിച്ചതാണ്…
വാഷിങ്ടണ്‍: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്‌ക്കെതിരെ ഗുരുതര കുറ്റകൃത്യങ്ങൾ ചുമത്തി അമേരിക്ക. മഡൂറോയും ഭാര്യയും ന്യൂയോർക്കിലെ സൗത്ത്ൺ ഡിസ്ട്രിക്റ്റിൽ വിചാരണ…