കണ്ണൂര്‍:കണ്ണൂര്‍ മാട്ടൂലില്‍ കുറുനരി കുട്ടിയെ കടിച്ചു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിക്കു നേരെയാണ് കുറുനരിയുടെ ആക്രമണമുണ്ടായത്. മുഹമ്മദ്ഫലാഹ് എന്ന പത്ത് വയസുകാരന്റെ കാലിലാണ് കടിച്ചത്. ഇന്നലെ വൈകീട്ടാണ് സംഭവം. കുറുനരി കുട്ടികളെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പ്രദേശത്ത് കുറുനരിയുടെ ശല്യം വ്യാപകമാണ്. കണ്ണൂര്‍ ചേലേരിയിലും കുറുനരിയുടെ ആക്രമണമുണ്ടായി. രണ്ട് കുട്ടികള്‍ക്ക് ഉള്‍പ്പെടെ ആറുപേര്‍ക്കാണ് കടിയേറ്റത്. നാലാംപീടിക പാട്ടയത്തെ ഇബ്രാഹിം (8), ചേലേരി അമ്പലം റോഡിലെ നബ്ഹാൻ (10), എന്നീ വിദ്യാർത്ഥികൾക്കാണ് കടിയേറ്റത്. ചേലേരി മാലോത്തെ വിജയന് (67) കണ്ണിനും കാലിലും കടിയേറ്റു. സുരേഷ് (49), ചേലേരി അമ്പലത്തിന് സമീപം വീട്ടിൽ നിന്നും കടയിലേക്ക് പോവുകയായിരുന്ന മുരളി ( 60)ക്കും ചേലേരി വളവിൽ രാജേഷ് (34)നും കുറുനരിയുടെ കടിയേറ്റു. കണ്ണിന് കടിയേറ്റ വിജയനെ പരിയാരം ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി.
SUMMARY: A baby was bitten by a fox in the backyard
തിരുവനന്തപുരം: കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. വട്ടപ്പാറ മരുതൂർ പാലത്തിലാണ് അപകടം. പരുക്കേറ്റ ചിലരുടെ നില…
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ദുരിതം വിതച്ച് മഴ. കൊല്‍ക്കത്തയില്‍ കനത്ത മഴയില്‍ റോഡിനടിയിലെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് അഞ്ചുപേര്‍ മരിച്ചു.…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് ഒരാഴ്ച നീണ്ടു നിൽക്കുന്ന നോർക്ക ഇൻഷുറൻസ് മേള സംഘടിപ്പിക്കുന്നു. ദാസറഹള്ളി പൈപ്പ് ലൈൻ…
അബുദാബി: ശ്രീലങ്കയ്ക്കെതിരായ ഏഷ‍്യ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ പാക്കിസ്ഥാന് ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് പാക്കിസ്ഥാൻ…
ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ സിനിമാ തിയറ്ററുകളിലും ടിക്കറ്റിന് പരമാവധി 200 രൂപയാക്കുന്ന ചട്ടം ഹൈക്കോടതി സ്റ്റേ ചെയ്തു. മൾട്ടിപ്ലക്‌സ് അസോസിയേഷൻ…
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തുവന്നു. വ്യാഴം മുതൽ മൂന്ന് ദിവസം…