കാസറഗോഡ് ചെർക്കള ബേവിഞ്ച കുന്നില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. മുബൈയില്‍ നിന്ന് കണ്ണപുരത്തേക്ക് വരികയായിരുന്നു കാറിനാണ് തീ പിടിച്ചത്. അഞ്ചംഗ സംഘമായിരുന്നു കാറില്‍ സഞ്ചരിച്ചത്. തീ പിടുത്തത്തില്‍ കാർ പൂർണമായും കത്തി നശിച്ചു.
യാത്രക്കാർ ഇറങ്ങി ഓടിയതിനാലാണ് രക്ഷപ്പെട്ടത്. രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്. ചെർക്കള പിലിക്കുണ്ടിനടുത്തു വച്ചു കാറില്‍ നിന്നു പുക ഉയരുന്നതു കണ്ട കാർ ഓടിച്ചിരുന്ന ഇഖ്ബാല്‍ അഹമ്മദ് കുട്ടി പെട്ടെന്നു കാർ നിർത്തുകയായിരുന്നു. ശേഷം കാറില്‍ ഉറങ്ങുകയായിരുന്ന ഭാര്യയേയും മക്കളേയും വിളിച്ചുണർത്തി കാറില്‍ നിന്നു പുറത്തിറക്കുകയായിരുന്നു. കൃത്യസമയത്തു പുറത്തു ഇറങ്ങിയതിനാല്‍ ആണ് ജീവൻ ആപത്തുണ്ടാവാഞ്ഞത്.
തിരക്കിട്ട് കാറില്‍ നിന്നിറങ്ങിയതിനാല്‍ കൈയില്‍ കരുതിയിരുന്ന പണവും മൊബൈല്‍ ഫോണുകളും കാമറയും ഒന്നും തന്നെ എടുക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാല്‍ അതെല്ലാം കാറിനോടൊപ്പം കത്തി നശിച്ചുവെന്നു പറയുന്നു. കത്തി നശിച്ചവയില്‍ 62,500 രൂപയും നാലുപവൻ സ്വർണ്ണാഭരണവും രണ്ടു മൊബൈല്‍ ഫോണും കാമറയുമുണ്ടെന്നു രക്ഷപ്പെട്ടവർ പറഞ്ഞു.
TAGS : CAR CAUGHT FIRE
SUMMARY : A car caught fire while running in Kasaragod
ന്യൂഡൽഹി: ഈ അധ്യയന വർഷത്തിലെ സിബിഎസ്ഇ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. പരീക്ഷകൾ 2026 ഫെബ്രുവരി…
ബെംഗളൂരു: നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 27,28 തിയ്യതികളില്‍ ഇന്ദിരനഗര്‍ കെഎന്‍ഇ ട്രസ്റ്റ് ഓഡിറ്റോറിയത്തില്‍ നോര്‍ക്ക കെയര്‍ മെഗാ ക്യാമ്പ്…
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി പി യു കോളേജില്‍ വിപുലമായ ഓണോത്സവവും ഓണവിരുന്നുമൊരുക്കി. ഓണാഘോഷ പരിപാടി സമാജം പ്രസിഡന്റ്…
ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന് ഭീകരര്‍ക്ക് ആയുധം നല്‍കി സഹായിച്ച ജമ്മു കശ്മീര്‍ സ്വദേശി അറസ്റ്റില്‍. മുഹമ്മദ് കഠാരിയ എന്നയാളെയാണ് ജമ്മു…
കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാചരണം നടത്തിയ യൂടൂബർ കെ എം ഷാജഹാനെ അന്വേഷകസംഘം ചോദ്യം…
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…