Categories: KERALATOP NEWS

പെരുമ്പാവൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു

കൊച്ചി: പെരുമ്പാവൂരില്‍ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. എംസി റോഡില്‍ ഒക്കല്‍ നമ്പിളി ജംഗ്ഷന് സമീപം ഇന്നു പുലർച്ചെയാണ് അപകടം ഉണ്ടായത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നു മുവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്നു കാറിനാണ് തീപിടിച്ചത്. മൂവാറ്റുപുഴ പായിപ്ര സ്വദേശി നിഷാദിന്‍റേതാണ് കാർ.

പുക ഉയരുന്നത് കണ്ട് നിർത്തിയപ്പോഴാണ് തീ ആളിപ്പടർന്നത്. ഉടൻ കാറില്‍ ഉണ്ടായിരുന്നവർ ഇറങ്ങി ബാഗുകള്‍ എടുത്ത് മാറ്റിയപ്പോഴേക്കും കാർ പൂർണമായും കത്തി. വിവരമറിഞ്ഞ് പെരുമ്പാവൂരില്‍ നിന്നെത്തിയ ഫയർഫോഴ്സ് സംഘം തീയണച്ചു. സംഭവത്തില്‍ ആർക്കും പരുക്കില്ല.

TAGS : CAR | FIRE
SUMMARY : A car caught fire while running in Perumbavoor

Savre Digital

Recent Posts

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റു വിലക്ക് നീട്ടി ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ച കേസില്‍ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ് വിലക്കിയത് നീട്ടി ഹൈക്കോടതി. കേസില്‍…

28 minutes ago

നടി ഊര്‍മിള ഉണ്ണി ബിജെപിയില്‍ ചേര്‍ന്നു

കൊച്ചി: നടിയും നർത്തകിയുമായ ഊർമിള ഉണ്ണി ബിജെപിയിൽ ചേർന്നു. കൊച്ചിയിൽ നടന്ന ചടങ്ങിലാണ് അവർ ഔദ്യോഗികമായി പാർട്ടി അം​ഗത്വം സ്വീകരിച്ചത്.…

2 hours ago

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്ന് പത്ത് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…

2 hours ago

ശബരിമല ദർശനത്തിനെത്തിയ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു

പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി സതിയാണ് മരിച്ചത്. 58 വയസ്സായിരുന്നു. ശബരിമല കയറുന്നതിനിടെ…

3 hours ago

സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ പ്രതിഷേധം; പാലക്കാട് കോണ്‍ഗ്രസില്‍ കൂട്ടരാജി

പാലക്കാട്: പാലക്കാട്‌ നഗരസഭയിലെ കുന്നത്തൂര്‍മേട് നോര്‍ത്ത് വാര്‍ഡിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസില്‍ കൂട്ടരാജി. കോണ്‍ഗ്രസ് ഡിസിസി മെമ്പര്‍ കിദര്‍…

4 hours ago

ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ മനുഷ്യന്‍റെ കാല്‍ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ മനുഷ്യന്‍റെ കാല്‍ കണ്ടെത്തി. സ്റ്റേഷനില്‍ നിർത്തിയിട്ടിരുന്ന ട്രെയിൻ മുന്നോട്ട് എടുത്തതിനു പിന്നാലെ ട്രാക്കില്‍ നിന്നാണ്…

5 hours ago