തൃശ്ശൂര്‍: സാമൂഹിക മാധ്യമങ്ങളില്‍ കുടുംബ കൗണ്‍സലിംഗ്, മോട്ടിവേഷന്‍ ക്ലാസുകള്‍ നടത്തിവന്ന ദമ്പതിമാര്‍ തമ്മില്‍ തര്‍ക്കം. മര്‍ദിച്ചെന്ന ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസെടുത്തു.
മുരിങ്ങൂര്‍ ഡിവൈന്‍ സ്നേഹനഗറില്‍ തുര്‍ക്കി വീട്ടില്‍ മരിയോ ജോസഫും(47) ഭാര്യ ജിജി മരിയോ ജോസഫും തമ്മിലാണ് സംഘര്‍ഷം. ഇതിനുപിന്നാലെയാണ് ഭര്‍ത്താവ് തന്നെ മര്‍ദിച്ചെന്ന് ആരോപിച്ച് ജിജി മരിയോ ജോസഫ് ചാലക്കുടി പോലിസില്‍ പരാതി നല്‍കിയത്. കേസെടുത്തതിന് പിന്നാലെ മരിയോ ജോസഫ് ഒളിവില്‍പോയിരിക്കുകയാണ്.
ഇരുവരും തമ്മില്‍ തൊഴില്‍ സംബന്ധിച്ച് തര്‍ക്കമുണ്ടാവുകയും ഒമ്പതുമാസമായി അകന്നു കഴിയുകയുമാണെന്നുമാണ് പോലീസ് പറയുന്നത്. ഒക്ടോബര്‍ 25-ന് വൈകീട്ട് പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ജിജി ഭര്‍ത്താവിന്റെ വീട്ടിലെത്തി. തുടര്‍ന്ന് സംസാരിക്കുന്നതിനിടെ ഭര്‍ത്താവ് മര്‍ദിച്ചെന്നാണ് ഭാര്യയുടെ പരാതി.
ഭര്‍ത്താവ് സെറ്റ്‌ടോപ്പ് ബോക്‌സ് കൊണ്ട് തലയ്ക്കടിച്ചെന്നും കൈയില്‍ കടിച്ചെന്നും തലമുടിയില്‍ പിടിച്ചുവലിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. നവംബര്‍ ഒന്നിനാണ് ജിജി മരിയോ ജോസഫ് പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ കേസെടുത്ത ചാലക്കുടി പോലീസ് അന്വേഷണം നടത്തിവരികയാണ്.
SUMMARY: A couple who were undergoing family counseling had an argument; a case was filed against the husband after the wife complained that he had beaten her.
തൃശ്ശൂർ: കെഎസ്ഇബിയുടെ മാടക്കത്തറ സബ് സ്റ്റേഷനിൽ പൊട്ടിത്തെറി. ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം. ഇതോടെ തൃശ്ശൂർ നഗരത്തിലും ഒല്ലൂർ, മണ്ണുത്തി മേഖലകളിലും…
ബെംഗളൂരു: ബെലഗാവി ജില്ലയിലെ പഞ്ചസാര ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് രണ്ട് തൊഴിലാളികൾ മരിച്ചു. മരകുമ്പി ഗ്രാമത്തിലെ ഇനാംദാർ പഞ്ചസാര ഫാക്ടറിയിലാണ്…
തിരുവനന്തപുരം: കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി നടന്ന വോട്ടെടുപ്പിൽ ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയുടെ വോട്ട്…
ബെംഗളൂരു: വൈറ്റ്ഫീൽഡിലെ പട്ടണ്ടൂർ അഗ്രഹാരയിലെ കുടിയേറ്റ കോളനിയിൽ ആറ് വയസ്സുള്ള പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാളിൽ നിന്നുള്ള…
ബെംഗളൂരു: നഗരത്തില്‍ ഇരുചക്ര, നാലുചക്ര വാഹന യാത്രക്കാർ ഉയർന്ന തീവ്രതയുള്ള ലൈറ്റുകൾ ഉപയോഗിക്കുന്നതിനെതിരെ നിയന്ത്രണം ഏര്‍പ്പെടുത്തി ട്രാഫിക് പോലീസ്. ചുവപ്പ്,…
ഇടുക്കി: ഇടുക്കി മാങ്കുളത്ത് കാട്ടാന ആക്രമണത്തില്‍ വയോധികന് ഗുരുതര പരുക്ക്. താളുകണ്ടംകുടി സ്വദേശി പി.കെ.സതീശനാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാപ്പിക്കുരു…