കാസറഗോഡ്: കാസറഗോഡ് ചിത്താരിയില്‍ ഫുട്ബോള്‍ മത്സരത്തിനിടെ ആരാധകർ തമ്മിൽ കൂട്ടത്തല്ല്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇതി പിന്നാലെ പൂച്ചക്കാട് ഒരു വീടിന് തീയിട്ടു. ചിത്താരി ഹസീന സ്പോര്‍ട്സ് ആന്‍റ് ആര്‍ട്സ് ക്ലബ് സംഘടിപ്പിച്ച ഫുട്ബോള്‍ മത്സരത്തിന്‍റെ ഫൈനലിനിടെയാണ് കൂട്ടത്തല്ല് ഉണ്ടായത്. വിജയികളായ യംഗ് ഹീറോസ് പൂച്ചക്കാടിന്‍റെ ആരാധകർ കളിക്കളത്തില്‍ ഇറങ്ങി യുവാക്കളെ മര്‍ദിച്ചുവെന്നാണ് പരാതി.
വാക്ക് തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു. തെക്കുംപുറം സ്വദേശി റാഫി, ബാസിത്ത് എന്നിവര്‍ക്ക് പരുക്കേറ്റു. സംഭവത്തിന് പിന്നാലെ പൂച്ചക്കാട് റഹ്മത്ത് റോഡിലെ കെഎം ഫൈസലിന്‍റെ വീടിന് ഒരു സംഘം തീയിട്ടു. രണ്ട് ബൈക്കുകളില്‍ എത്തിയ സംഘം പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു.
ഫര്‍ണീച്ചറുകള്‍ അടക്കം കത്തി നശിച്ചു. സംഭവ സമയത്ത് ഫൈസലിന്‍റെ ഭാര്യയും മക്കളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. സംഭവത്തിൽ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
<BR>
TAGS : FOOTBALL | CLASH | KASARAGOD NEWS
SUMMARY : A crowd of fans during a Kasaragod football match
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മേയറും ബിജെപി നേതാവുമായ വി വി രാജേഷിനെ താൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന…
തിരുവനന്തപുരം: ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് കേരള വാട്ടർ അതോറിറ്റി നൽകുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ജനുവരി 1 മുതൽ…
ഹൈദരാബാദ്: ഓൺലൈൻ വാതുവയ്പ്പ് ആപ്പിലൂടെ പണം നഷ്ടമായതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ കണ്ഡുകുർ സ്വദേശി വിക്രം…
കാസറഗോഡ്: കാസറഗോഡ് റെയില്‍വേ സ്റ്റേഷനില്‍ ഗുഡ്സ് ട്രെയിൻ തട്ടി യുവാവ് മരിച്ചു. കർണാടക കുടക് സ്വദേശി രാജേഷ് (35) ആണ്…
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ മേയറായി ബിജെപി നേതാവ് വി വി രാജേഷിനെ തിരഞ്ഞെടുത്തു. രാജേഷിന് 51 വോട്ടാണ് ലഭിച്ചത്. സ്വതന്ത്രനായി…
കാസറഗോഡ്: കാസറഗോഡ് ചിറ്റാരിക്കാലില്‍ യുവാവിന് വെടിയേറ്റു. ഭീമനടി ചെലാട് സ്വദേശിയായ സുജിത്തി(45) നാണ് പരുക്കേറ്റത്. നാടൻ തോക്കില്‍ നിന്നാണ് വെടിയേറ്റത്.…