ബെംഗളൂരു: ഡൽഹിയിൽ ഡോക്ടറെ വെടിവച്ചു കൊലപ്പെടുത്തി. ആശുപത്രിക്കുള്ളിൽ വച്ചാണ് കൊലപ്പെടുത്തിയത്. ജയ്ത്പൂരിലെ നിമ ആശുപത്രിയിൽ ആണ് സംഭവം. ഡോക്ടർ ജാവേദ് ആണ് വെടിയേറ്റ് മരിച്ചത്. ചികിത്സക്കെത്തിയവരാണ് വെടിയുതിർത്തതെന്നാണ് വിവരം. രണ്ട് അക്രമികളാണ് സംഭവത്തിന് പിന്നിലെന്ന് ആശുപത്രി ജീവനക്കാർ പറയുന്നു.
മുറിവേറ്റതിനെ തുടർന്നാണ് പ്രതികൾ ആശുപത്രിയിൽ എത്തിയത്. ചികിത്സ പൂർത്തിയാക്കിയ ശേഷം ഡോക്ടറെ കാണണമെന്ന് ഇവർ ആവശ്യപ്പെട്ടു. തുടർന്ന് ഡോക്ടറിന്റെ ക്യാബിനിൽ എത്തി വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ അക്രമികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.
<br>
TAGS : DELHI | SHOT
SUMMARY : A doctor was shot dead in Delhi
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തുവന്നു. വ്യാഴം മുതൽ മൂന്ന് ദിവസം…
തിരുവനന്തപുരം: തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കടയ്ക്കാവൂരിലായിരുന്നു അപകടം. ആറാം ക്ലാസ് വിദ്യാർഥിനി സഖിയാണ്…
കോട്ടയം: ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒമ്പതിന് കോട്ടയം വൈക്കം…
കൊച്ചി: ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ നുംഖോര്‍ എന്ന…
ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ സിർസി മുർക്കിക്കോട്ലുവിൽ വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 21 കാരി മരിച്ചു. സിർസി ഗവൺമെന്റ്…
കോഴിക്കോട്: ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിന്റെ ടയർ ഊരിത്തെറിച്ച് അപകടം. കോഴിക്കോട് കൊയിലാണ്ടി ദേശീയപാതയിൽ കാട്ടിലപ്പീടികയിലായിരുന്നു സംഭവം. സർവീസ് നടത്തുന്നതിനിടെ ബസിന്റെ…