തിരുവനന്തപുരം : അഞ്ചുവയസുകാരെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. നേമം കുളകുടിയൂർക്കോണത്ത് സുമേഷ് – ആര്യ ദമ്പതികളുടെ മകൻ ധ്രുവനാണ് മരിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നുവെന്നാണ് വിവരം. കിണറ്റിൽ വീണ പാവക്കുട്ടിയെ തിരയുന്നതിനിടെ അബദ്ധത്തിൽ വീണതാകാമെന്നാണ് കരുതുന്നത്. കുട്ടിയെ കാണാത്തതിനെത്തുടർന്ന് അമ്മ നടത്തിയ അന്വേഷണത്തിലാണ് കിണറ്റിൽ വീണ നിലയിൽ കണ്ടത്.
കിണറിന് സമീപത്ത് കസേര ഇരിക്കുന്നത് കണ്ട് സംശയം തോന്നിയ ആര്യ സമീപവാസികളെ കൂട്ടി അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. പാവക്കുട്ടിയെ നോക്കാൻ കസേര വലിച്ചിട്ട് കിണറിലേക്ക് എത്തിനോക്കിയപ്പോൾ വീണതാകാമെന്നാണ് സംശയം. നേമം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസാരശേഷിയില്ലാത്ത ധ്രുവൻ വീടിനു സമീപത്തുള്ള സൈനിക് ഡേ പ്രീ പ്രൈമറി സ്‌കൂളിലാണ് പഠിക്കുന്നത്. അഗ്നിരക്ഷാസേന നടത്തിയ തെരച്ചിലിൽ ദ്രുവന്റെ പാവക്കുട്ടിയും കിട്ടി. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
<BR>
TAGS : ACCIDENT
SUMMARY : A five-year-old boy lost his footing and fell into a well
ബെംഗളൂരു: ഉത്തരകന്നഡയിലെ കാർവാറിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം വീണുണ്ടായ അപകടത്തിൽ വയോധിക മരിച്ചു. മല്ലാപുർ സ്വദേശിനി ലക്ഷ്മി പാഗി(60)…
തിരുവനന്തപുരം: ഇത്തവണയും ഓണത്തിന് മഞ്ഞ കാര്‍ഡുടമകൾക്ക് ഓണ കിറ്റ് നൽകുമെന്ന് സംസ്ഥാന സർക്കാർ. മഞ്ഞ റേഷൻ കാർഡുകളുള്ള ആറ് ലക്ഷം…
മംഗളൂരു: മുതിർന്ന യക്ഷഗാന കലാകാരൻ സിദ്ദകട്ടെ സദാശിവ ഷെട്ടിഗാർ(60) അന്തരിച്ചു. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഭാര്യയും 3 മക്കളും…
ബെംഗളൂരു: നഗരത്തിലെ 75 ജംക്ഷനുകളിലെ ഗതാഗത കുരുക്കഴിക്കാനും സുരക്ഷിതമാക്കാനുമുള്ള പദ്ധതിയുടെ ഭാഗമായുള്ള നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 100 കോടി രൂപയുടെ…
ബെംഗളൂരു: ശിവമൊഗ്ഗയിലെ അബ്ബി വെള്ളച്ചാട്ടത്തിൽ വീണ് യുവാവ് മരിച്ചു. ബെംഗളൂരു നാഗർഭാവിയിലെ സ്വകാര്യ കമ്പനിയിലെ മാനേജരായ രമേശ്(27) ആണ് മരിച്ചത്.…
ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് ആന്റ് ആര്‍ട്ടിസ്റ്റ്‌സ് ഫോറം വാര്‍ഷിക പൊതുയോഗം നടന്നു. പ്രസിഡണ്ട് ടി. എ. കലിസ്റ്റസ് അധ്യക്ഷത…