ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു സംഘടനാ നേതാവിനെ അജ്ഞാതർ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി. ദിനാജ്പുർ ജില്ലയിലെ ‘പൂജ ഉദ്‌ജപാൻ പരിഷദ്’ എന്ന സംഘടനയുടെ നേതാവായ ബബേഷ് ചന്ദ്ര എന്നയാളെയാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ബൈക്കിലെത്തിയ നാല് പേർ ബബേഷിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും ശേഷം ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നും ഭാര്യ ശാന്ത റോയിയെ ഉദ്ധരിച്ച് ‘ഡെയ്‌ലി സ്റ്റാർ’ റിപ്പോർട്ട് ചെയ്തു.
ബുധനാഴ്ച വൈകുന്നേരം നാലരയോടെ അദ്ദേഹത്തിന് ഒരു ഫോണ്‍ വന്നിരുന്നതായി കുടുംബാംഗങ്ങള്‍ പറഞ്ഞു. ഫോണ്‍ വന്ന് അരമണിക്കൂറിനകം രണ്ട് മോട്ടോര്‍ സൈക്കിളുകളിലായി നാലുപേര്‍ ഭബേഷിന്റെ വീട്ടിലെത്തി. ഇവര്‍ അദ്ദേഹത്തെ നരബരി ഗ്രാമത്തിലേക്ക് തട്ടിക്കൊണ്ടുപോയി. അബോധാവസ്ഥയിലാണ് ഭബേഷ് വീട്ടിലേക്ക് മടങ്ങിയെത്തിയതെന്നും ദിനാജ്പുറിലെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുകയാണ്. തട്ടിക്കൊണ്ട് പോകലിൽ ഉൾപ്പെട്ടവർ ആരാണെന്ന് അന്വേഷിക്കുകയാണെന്നും, കേസ് നടപടികൾ മുന്നോട്ടുപോകുകയാണെന്നും പോലീസ് അറിയിച്ചു.
ഇടക്കാല സർക്കാർ അധികാരത്തിലേറിയ ശേഷം രാജ്യത്തെ ന്യൂനപക്ഷങ്ങളായ ഹിന്ദു വിഭാഗത്തിനെതിരായ അതിക്രമങ്ങൾ വർധിച്ചുവരികയാണെന്ന് റിപ്പോർട്ടുകളുണ്ട്. ധാക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഐൻ ഓ സാലിഹ് കേന്ദ്ര’ എന്ന സംഘടന ഇത്തരത്തിൽ ഹിന്ദു ക്ഷേത്രങ്ങൾക്കും, ഹിന്ദുമതസ്ഥരുടെ വീടുകൾക്കും കച്ചവടകേന്ദ്രങ്ങൾക്കും നേരെ കഴിഞ്ഞ മാസം മാത്രം 147 അക്രമ സംഭവങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്.
സംഭവത്തില്‍ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിനെ നയതന്ത്രതലത്തില്‍ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചു. രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതില്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.
<BR>
TAGS : BANGLADESH
SUMMARY : A Hindu organization leader was beaten to death in Bangladesh
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…