കോട്ടയം: കോട്ടയം എരുമേലിയിൽ വീടിനു തീപിടിച്ച് മൂന്ന് പേര്‍ മരിച്ചു. കനകപ്പലം ശ്രീനിപുരം നഗറിന് സമീപം പുത്തൻപുരക്കൽ വീട്ടിൽ സീതമ്മ(50) ആണ് ആദ്യം മരിച്ചത്. തീപിടിത്തത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവ് സത്യപാലൻ(53), മകൾ അഞ്ജലി (26), എന്നിവരും സന്ധ്യയോടെ മരിച്ചു. മകൻ ഉണ്ണിക്കുട്ടൻ(22) ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലാണ്.
കോട്ടയം എരുമേലി കനകപ്പാലം ശ്രീനിപുരത്താണ് ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ സംഭവമുണ്ടായത്. വീടിനകത്ത് തീ പടരുന്നതു കണ്ട് ഓടിക്കൂടിയ അയല്‍വാസികള്‍ വെള്ളമൊഴിച്ച് അണയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍, തീ ആളിപ്പടരുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. വീടിന്റെ മുന്‍വശത്തെ കതക് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. നാട്ടുകാരാണ് കതക് പൊളിച്ചത്. അകത്തുകയറി വെള്ളമൊഴിച്ച് തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ അഞ്ജലിയേയും ഉണ്ണിക്കുട്ടനേയും പുറത്തെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.പിന്നീട് നടന്ന തിരച്ചലിലാണ് സത്യപാലനെയും ശ്രീജയേയും കണ്ടെത്തിയത്.
കുടുംബ തര്‍ക്കമാണ് സംഭവത്തിന് കാരണമെന്ന് പറയുന്നു. അഞ്ജലി മൂന്ന് ദിവസം മുമ്പാണ് വിദേശത്ത് നിന്നും എത്തിയത്. അഞ്ജലിയുടെ വിവാഹവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നതായും ഇന്ന് രാവിലെയും ഇതുസംബന്ധിച്ച് വീട്ടില്‍ പ്രശ്‌നമുണ്ടായതായും നാട്ടുകാര്‍ പറഞ്ഞു. കൂട്ട ആത്മഹത്യയാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
എരുമേലിയില്‍ ജൂബിലി സൗണ്ട്‌സ് എന്ന പേരില്‍ സ്ഥാപനം നടത്തിവരുകയായിരുന്നു സത്യപാലന്‍. മരിച്ച ശ്രീജയുടെ മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
<br>
TAGS : FIRE BREAKS OUTS | KOTTAYAM NEWS
SUMMARY : A house caught fire in Erumeli, Kottayam; Three members of a family died; One is in critical condition
ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം.സി. അയ്യപ്പൻ (64) ബെംഗളൂരുവില്‍ അന്തരിച്ചു. ബി. നാരായണപുരയിലായിരുന്നു താമസം. ഗരുഡാചാർപാളയത്തെ ലക്ഷ്മി ഷീറ്റ്…
കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച് ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…
ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…
ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…
ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു കർണാടക മന്ത്രിസഭയുടെ അംഗീകാരം. ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന…