ASSOCIATION NEWS

പരിസ്ഥിതി സൗഹൃദം; പ്രിംറോസ് റോഡ് മാർത്തോമാ ഇടവകയില്‍  പഴയ സാരികൾ കൊണ്ട് നിർമ്മിച്ചത് 25 അടിയുടെ കൂറ്റൻ ക്രിസ്മസ് ട്രീ

ബെംഗളൂരു: ഉപയോഗശൂന്യമെന്ന് കരുതി വലിച്ചെറിയുന്ന പഴയ സാരികൾ കൊണ്ട് നിർമ്മിച്ച 25 അടി ഉയരമുള്ള കൂറ്റൻ ക്രിസ്മസ് ട്രീയാണ് ഇപ്പോൾ നഗരത്തില്‍ ചര്‍ച്ചയാകുന്നത്. ഇത് വെറുമൊരു ക്രിസ്മസ് ട്രീയല്ല, മറിച്ച് പ്രകൃതിയെ സ്നേഹിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ കരുതലിന്റെയും സർഗ്ഗാത്മകതയുടെയും വിസ്മയക്കാഴ്ചയാണ്. ബെംഗളൂരു പ്രിംറോസ് റോഡ് മാർത്തോമ്മാ ഇടവകയാണ് ഇത്തവണത്തെ ക്രിസ്മസ് ആഘോഷങ്ങളിൽ ഒരു പരിസ്ഥിതി സൗഹൃദ മാതൃക തീർത്തിരിക്കുന്നത്.

ഇടവകാംഗങ്ങൾ നൽകിയ പഴയ തുണികളും, തയ്യൽക്കടകളിൽ നിന്നും ഗാർമെന്റ് യൂണിറ്റുകളിൽ നിന്നുമുള്ള ഉപയോഗശൂന്യമായ തുണിത്തരങ്ങൾ ഉപയോഗിച്ചാണ് പള്ളിക്കകത്തെ ആകർഷകമായ ക്രിസ്മസ് അലങ്കാരങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ‘മാലിന്യത്തിൽ നിന്ന് മനോഹാരിതയിലേക്ക്’ എന്ന വലിയ സന്ദേശമാണ് ഈ സർഗ്ഗാത്മകമായ നിർമതിയിലുടെ ഇടവക ലോകത്തിന് നൽകുന്നത്.

ഡിസംബർ 21ന് വൈകുന്നേരം 6 മണിക്ക് പള്ളിയിൽ നടക്കുന്ന കരോൾ സർവീസിൽ ക്രിസ്മസ് ട്രീ അനാവരണം ചെയ്യപ്പെടും. സൺഡേ സ്കൂൾ കുരുന്നുകൾ മുതൽ മുതിർന്നവർ വരെ ഉൾപ്പെടുന്ന 9 വ്യത്യസ്ത ക്വയറുകൾ ക്രിസ്മസിന്റെ മഹത്തായ സന്ദേശം ഗാനങ്ങളിലൂടെ അവതരിപ്പിക്കും. ‘പുൽകൂട്ടിലെ പിറവി : ഒരു പുനർ വ്യാഖ്യാനം’ എന്നതാണ് ഇത്തവണത്തെ വിഷയം.

ഇടവക വികാരി റവ. ബോബി ഫിലിപ്പ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ, വൈറ്റ്ഫീൽഡ് സെന്റ് പോൾസ് മാർത്തോമ്മാ ഇടവക വികാരി റവ. ഷിജു തോമസ് ക്രിസ്മസ് സന്ദേശം കൈമാറും. സഹ വികാരിമാരായ റവ. മഞ്ജുഷ് എബിൻ കോശി, റവ. ജോബിൻ ടി എബ്രഹാം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് കൺവീനർ സോണി കുര്യൻ അറിയിച്ചു.
SUMMARY: A huge 25-foot Christmas tree made from old sarees in Primrose Road Marthoma parish

NEWS DESK

Recent Posts

കെ സ്മാർട്ട്‌ സേവനങ്ങൾ രണ്ടുദിവസം തടസ്സപ്പെടും

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് ഡീലിമിറ്റേഷൻ സംബന്ധിച്ച മാറ്റങ്ങൾ കെ സ്മാർട്ട് സോഫ്റ്റ്‌വെയറിലേക്ക് അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ ശനിയും ഞായറും…

27 minutes ago

നാളത്തെ പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റിവച്ചു,​ സ്കൂൾ തുറക്കുന്ന ജനുവരി 5ന് നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടക്കാനിരുന്ന പ്ലസ്ടു ഹിന്ദി പരീക്ഷ മാറ്റി. ചില സാങ്കേതിക കാരണങ്ങളാൽ 20ന് നടത്താനിരുന്ന പരീക്ഷ മാറ്റിയെന്നും ജനുവരി…

2 hours ago

അണ്ടര്‍-19 ഏഷ്യാകപ്പില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

ദുബായ്: അണ്ടർ-19 ഏഷ്യാകപ്പ് ക്രിക്കറ്റ് സെമിയിൽ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ ഫൈനലിൽ. മഴ കാരണം 20 ഓവറാക്കിയ…

2 hours ago

വൈകൃതങ്ങൾ പറയുന്നവരോട്, നിങ്ങൾക്കോ വീട്ടിലുള്ളവർക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ’; വൈകാരിക പ്രതികരണവുമായി അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിന്‍റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി അതിജീവിത. സോഷ്യൽ മീഡിയയിലാണ്…

3 hours ago

ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ അപകടം; 26 കാരന്റെ ഇടം കൈ അറ്റു

ബെംഗളൂരു: ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ അപകടത്തില്‍ പ്പെട്ട്  26 കാരന്റെ ഇടം കൈ നഷ്ടമായി. കർണാടകയിലെ ബംഗാർപേട്ട്‌ സ്റ്റേഷനില്‍ വെള്ളിയാഴ്ച…

3 hours ago

തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം കൂ​ടി; പു​ല്ലു​മേ​ട് കാ​ന​ന​പാ​ത​യി​ൽ ക​ര്‍​ശ​ന നി​യ​ന്ത്ര​ണം, സ്പോട്ട് ബുക്കിംഗ് ദിവസം 1,000 പേർക്ക് മാത്രം

പ​ത്ത​നം​തി​ട്ട: തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം കൂ​ടി​യ​തി​നാ​ൽ പു​ല്ലു​മേ​ട് കാ​ന​ന​പാ​ത വ​ഴി​യു​ള്ള ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് ക​ർ​ശ​ന നി​യ​ന്ത്ര​ണം. ഇ​തോ​ടെ വ​ണ്ടി​പ്പെ​രി​യാ​ർ സ​ത്ര​ത്തി​ലൂ​ടെ സ്പോ​ട്ട്…

3 hours ago