ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ കാറില്‍ യാത്ര ചെയ്യുകയായിരുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്റെ വാഹനത്തിന് മുകളിലേക്ക് കൂറ്റന്‍ പാറക്കല്ല് വീണു. കല്ല് കാറിന്റെ മുന്‍ഭാഗം തകര്‍ത്തു. യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പാറക്കല്ല് വീണ് മുന്‍ഭാഗം തകര്‍ന്ന കാറിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
നൈനിറ്റാൾ ഹൈക്കോടതിയിൽ ആരോഗ്യ പരിശോധനാ കൗണ്ടർ സ്ഥാപിക്കാൻ പോകുകയായിരുന്ന ഹെൽത്ത് ഓഫീസറാണ് അപകടത്തില്‍പ്പെട്ടതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഇന്നലെ രാവിലെ 8.30ഓടെ ഭുജിയാഗട്ടിലെ ഹല്‍ദ്വാനി പര്‍വത മേഖലയിലൂടെ സഞ്ചരിക്കുമ്പോഴാണ് സംഭവം. പര്‍വതനിരയിലൂടെ കാര്‍ കടന്നുപോകുമ്പോള്‍ ഒരു വലിയ പാറക്കല്ല് ഭൂപ്രദേശത്ത് നിന്ന് തെന്നിമാറി വാഹനത്തില്‍ പതിക്കുകയായിരുന്നു. വാഹനത്തിന്റെ മുഭാഗത്ത് വീണതിനാല്‍ വലിയ പരുക്കില്ലാതെ യാത്രക്കാര്‍ രക്ഷപ്പെട്ടു. വാഹനത്തില്‍ ഡ്രൈവറടക്കം രണ്ട് യാത്രക്കാരാണ് ഉണ്ടായിരുന്നത്. സാരമായ പരുക്കേറ്റ ഇരുവരെയും അടുത്തുള്ള ആശുപത്രിയിലെത്തിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ സമയം പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു. ഈ വാഹനത്തിന്റെ പിന്നാലെയെത്തിയ മറ്റു യാത്രക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
SUMMARY: A huge rock fell on top of a car; passengers barely escaped with head injuries
കോഴിക്കോട്:പുല്ലാളൂരില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു. പരപ്പാറ ചെരച്ചോറമീത്തല്‍ റിയാസിന്റെ ഭാര്യ സുനീറയാണ് മരിച്ചത്. വീടിന്റെ വരാന്തയില്‍ ഇരിക്കുന്നതിനിടെയാണ് ഇടിയേറ്റത്. കോഴിക്കോട്…
തിരുവനന്തപുരം: മധ്യ കേരളത്തിലെ റെയില്‍വേ യാത്രക്കാര്‍ക്ക് ആശ്വാസം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലിനത്തുടര്‍ന്ന് രണ്ട് പ്രധാന എക്‌സ്പ്രസ്…
ചെന്നൈ: കരൂർ അപകടത്തില്‍ പ്രഖ്യാപിച്ച ധനസഹായം കൈമാറിയതായി തമിഴക വെട്രി കഴകം (ടിവികെ) അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം…
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് കപ്പലുകള്‍ക്ക് ഇന്ധനം നല്‍കുന്ന ഷിപ്പ് ടു ഷിപ്പ് ബങ്കറിങ് സർവീസ് തുടങ്ങി. അദാനി ബങ്കറിങ്…
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാമഴ ശക്തമാകുന്ന സാഹചര്യത്തില്‍ പുതുക്കിയ മഴ മുന്നറിയിപ്പ് പുറത്ത്. ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പില്‍…
ധാക്ക: ധാക്കയിലെ ഹസ്രത്ത് ഷാജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാർഗോ ടെർമിനലില്‍ ശനിയാഴ്ച വൻ തീപിടുത്തമുണ്ടായി. തീപിടുത്തത്തെ തുടര്‍ന്ന് എല്ലാ വിമാന…