ASSOCIATION NEWS

“സയൻസിലൂടെ ഒരു യാത്ര”ശാസ്ത്ര പരിപാടി ശ്രദ്ധേയമായി

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം യലഹങ്ക സോണും വിശ്വേശ്വരയ്യ മ്യൂസിയവും സംയുക്തമായി യലഹങ്ക വിനായക പബ്ലിക് സ്കൂളിൽ “സയൻസിലൂടെ ഒരു യാത്ര” ശാസ്ത്ര മേള ഏവർക്കും കൗതുകമായി. കസ്റ്റംസ് അഡിഷണൽ കമ്മിഷണർ ഗോപകുമാർ ഐ ആർ എസ് ഉദ്ഘടാനം ചെയ്തു. സോൺ ചെയർമാൻ റജി എം ജി അധ്യക്ഷത വഹിച്ചു.വിശ്വേശ്വരയ്യ മ്യൂസിയം ഡയറക്ടർ സജൂ ഭാസ്കരൻ, കേരള സമാജം പ്രസിഡന്റ്‌ ഹനീഫ് എം , അസിസ്റ്റന്റ് സെക്രട്ടറി മുരളിധരൻ വി,സോൺ കൺവീനർ അനീഷ് കൃഷ്ണൻ,മല്ലേശ്വരം സോൺ ചെയർമാൻ പോൾ പീറ്റർ, കൺവീനർ ഉണ്ണികൃഷ്ണൻ, വൈറ്റ് ഫീൽഡ് സോൺ ചെയർമാൻ സുരേഷ് കുമാർ,സോൺ നേതാക്കളായ അജയൻ എം ബി, സുനിത വിനോദ്, സത്യശീലൻ, വിപിൻ രാജു, മനോജ്‌ കുമാർ, രാധാകൃഷ്ണ പിള്ള, അനു വിപിൻ, ആശ, രമ്യ , ഹരി കുമാർ തുടങ്ങിയവർ സംബന്ധിച്ചു.

വിശ്വേശ്വരയ്യ മ്യൂസിയം എഡ്യൂക്കേഷൻ ഓഫീസർ പി കെ ബിസ്വാൾ ന്റെ നേതൃത്വത്തിൽ നടന്ന എക്സിബിഷൻ ഒമ്പതു മണിയോടെ സമാപിച്ചു.എക്സിബിഷനിൽ 800 ഇൽ അധികം പേർ പങ്കെടുത്തു. ടെലിസ്കോപ്പ് ലൂടെ സൂര്യ നിരീക്ഷണം വിസ്മയമായി. റോക്കറ്റ് ലോഞ്ചിൻറെ മാതൃകയും മേളയിൽ അവതരിപ്പിച്ചു. ടെലിസ്കോപ്പിലൂടെ സാറ്റേൺ പ്ലാനറ്റ് നിരീക്ഷണം ഏവർക്കും വേറിട്ട അനുഭവമായി. ഇതോടനു ബന്ധിച്ചു നടത്തിയ മാത്‍സ് വർക് ഷോപ്പിലും സയൻസ് ആക്ടിവിറ്റിയിലും കുട്ടികളും, മുതിര്‍ന്നവരും ഒരു പോലെ പങ്കെടുത്തു.
SUMMARY: “A Journey Through Science” Science Program Remarkable

NEWS DESK

Recent Posts

പുഷ്പ 2വിന്റെ പ്രദര്‍ശനത്തിനിടെ യുവതി മരിച്ച സംഭവം; അല്ലു അര്‍ജുനെതിരെ കുറ്റപത്രം സമര്‍പ്പിച്ച്‌ പോലീസ്

ഹൈദരാബാദ്: 'പുഷ്പ 2: ദ റൂള്‍' എന്ന സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍…

28 minutes ago

രണ്ടു വയസുകാരൻ കിണറ്റില്‍ വീണു മരിച്ചു

കാസറഗോഡ്: രണ്ടു വയസുകാരൻ കിണറ്റില്‍ വീണ് മരിച്ചു. കാസറഗോഡ് ബ്ലാർകോടാണ് സംഭവം. ഇഖ്ബാല്‍ - നുസൈബ ദമ്പതികളുടെ മകൻ മുഹമ്മദ്…

1 hour ago

തിരുവനന്തപുരം ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍; പ്രസിഡന്റായി വി പ്രിയദര്‍ശിനി ചുമതലയേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡണ്ട്‌ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ എല്‍ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം. തിരുവനന്തപുരം ജില്ലാ…

2 hours ago

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് തുടരും

കൊച്ചി: ബലാല്‍സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് തുടരും. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജനുവരി ഏഴിനാണ് വാദം കേള്‍ക്കുക. രാഹുല്‍…

2 hours ago

രക്ത സമ്മര്‍ദത്തില്‍ വ്യതിയാനം; എൻ. സുബ്രഹ്മണ്യൻ ആശുപത്രിയില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും ഒന്നിച്ചുള്ള ഫോട്ടോ വക്രീകരിച്ച്‌ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ്…

3 hours ago

കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില

തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില കുതിച്ചുയരുന്നു. തുടർച്ചയായ നാലാം ദിവസവും വില ലക്ഷത്തിന് മുകളില്‍ തുടരുകയാണ്. പവന് 880 രൂപ ഉയർന്ന്…

4 hours ago