പത്തനംതിട്ട: പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് പോയ കെഎസ്ആർടിസി ബസിന് തീപിടിച്ചു. അട്ടത്തോടിന് സമീപം രാവിലെ 5.15 ഓടെയാണ് അപകടം. തീര്‍ഥാടകരെ കൊണ്ടു വരാനായി പമ്പയില്‍ നിന്ന് നിലയ്ക്കലേക്ക് പോവുകയായിരുന്നു ബസ്. ബസിൽ ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ഉണ്ടായിരുന്നത്.
അട്ടത്തോട് എത്തിയപ്പോള്‍ ബസിന്റെ മുന്‍ ഭാഗത്ത് നിന്ന് പെട്ടെന്ന് തീ പടരുകയായിരുന്നു. പുക ഉയരുന്നത് കണ്ട് ഡ്രൈവറും കണ്ടക്ടറും ഇറങ്ങി ഓടുകയായിരുന്നു. ബസ് പൂര്‍ണമായി കത്തി നശിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകട കാരണമെന്നാണ് കരുതുന്നത്. അപകടത്തിൽ അളപായമില്ല. എന്താണ് തീ പടരാന്‍ കാരണമെന്ന് അന്വേഷിച്ചു വരികയാണ്. പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. സംഭവം അറിഞ്ഞ് ദേവസ്വം ബോർഡ് അംഗം എ.അജികുമാർ സ്ഥലം സന്ദർശിച്ചു
<br>
TAGS : FIRE BREAKOUT
SUMMARY : A KSRTC bus caught fire in Pampa
കൊച്ചി: കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി റമീസിന്റെ മാതാപിതാക്കള്‍ ഒളിവില്‍. പിടികൂടാനുള്ള ശ്രമം പോലീസ് ഊർജിതമാക്കിയിരിക്കുകയാണ്. റമീസിന്റെ മാതാപിതാക്കള്‍ക്കെതിരെ…
കോട്ടയം: കോട്ടയം ജില്ലയുടെ അൻപതാമത് കലക്ടറായി ചേതൻ കുമാർ മീണ ചുമതലയേറ്റു. ബുധനാഴ്ച രാവിലെ 10.30 ന് കളക്‌ട്രേറ്റിലെത്തിയ അദ്ദേഹത്തിന് സ്ഥാനമൊഴിഞ്ഞ…
കൊല്‍ക്കത്ത: മുതിർന്ന ബംഗാളി നടി ബസന്തി ചാറ്റർജി (88) കൊല്‍ക്കത്തയിലെ വീട്ടില്‍ അന്തരിച്ചു. വളരെക്കാലമായി അർബുദ ബാധിതയായിരുന്നു. അഞ്ച് പതിറ്റാണ്ടിലേറെ…
ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളൂരുവിന്റെ വാർഷിക പൊതുയോഗം മേടരഹള്ളിയിലെ ഓഫീസിൽ നടന്നു.അധ്യക്ഷൻ ആര്‍ ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. സി…
കൊച്ചി: കോടതിയില്‍ സാന്ദ്ര തോമസിന് തിരിച്ചടി. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള പത്രിക തള്ളിയതിനെതിരായി സമർപ്പിച്ച ഹർജി കോടതി…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ നേരിയ ഇടിവ്. ഇന്ന് ഒരു പവന് 40 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ ഒരു പവൻ…