തിരുവനന്തപുരം: അമ്പൂരിയില്‍നിന്നു മയക്കുവെടി വച്ച് പിടികൂടിയ പുലി ചത്തു. ഇന്നലെ നെയ്യാറിലെ പരിചരണ കേന്ദ്രത്തിലേക്കാണു പുലിയെ മാറ്റിയത്. പുലിയെ നിരീക്ഷിക്കാനായി രണ്ടു വാച്ചർമാരെയും നിയോഗിച്ചിരുന്നു. ഇന്ന് ഉച്ചയോടെ പുലിയെ കൂട്ടിനുള്ളില്‍ ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ആന്തരിക അവയവങ്ങള്‍ക്കേറ്റ പരുക്കാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
റബര്‍ ടാപ്പിങ്ങിന് പോയ പ്രദേശവാസിയാണ് ഇന്നലെ കാട്ടുവള്ളിയില്‍ കുരുങ്ങിയ നിലയില്‍ പുലിയെ കണ്ടത്. തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ ഡോക്ടര്‍ അരുണ്‍ കുമാറിന്റെ നേതൃത്വത്തില്‍ പുലിയെ മയക്കു വെടി വച്ചു. മയങ്ങിയ പുലിയെ വലയിലാക്കി മലയില്‍ നിന്നും താഴെയിറക്കി നെയ്യാറിലെ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. പുലിക്ക് നാല് വയസോളം പ്രായമുണ്ട്.
SUMMARY: A leopard caught with a drug bullet in Amboori died.
ആലപ്പുഴ: ജനശതാബ്ദി എക്സ്പ്രസ് ട്രെയിനിന് ചങ്ങനാശേരിയില്‍ സ്‌റ്റോപ്പ് അനുവദിച്ചു. കണ്ണൂര്‍ - തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചതെന്ന് എംപി…
കാസറഗോഡ്: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കുടക് സ്വദേശിയായ പിതാവ് അറസ്റ്റില്‍. പെണ്‍കുട്ടിക്ക് നടുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ…
കോഴിക്കോട്: മസ്തിഷ്‌ക മരണത്തെ തുടര്‍ന്ന് അവയവങ്ങള്‍ ദാനം ചെയ്ത കോഴിക്കോട് സ്വദേശിനി കെ. അജിതയുടെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും.…
ബെംഗളൂരു: റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിക്കുന്ന ചിത്രമാണ് 'കാന്താര ചാപ്റ്റര്‍ 1'. ഇന്നലെയാണ് ചിത്രം…
ഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ പാക്കിസ്ഥാനില്‍ ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ വെളിപ്പെടുത്തി ഇന്ത്യൻ വ്യോമസേനാ മേധാവി.…
ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ മക്കള്‍ ശക്തി കക്ഷി ഉള്‍പ്പെടെ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി…