ബെംഗളൂരു : ബെംഗളൂരുവിൽ ലോറി ഓട്ടോറിക്ഷയിലിടിച്ച് മലയാളി യുവതി മരിച്ചു. കൊല്ലം പത്തനാപുരം നെടുംപറമ്പ് ശരത് ഭവനത്തിൽ ബാലന്റെയും വല്ലിയുടെയും മകളായ ബി. ശാലിനിയാണ് (24) മരിച്ചത്. ശനിയാഴ്ച പുലർച്ചെ നാലോടെ വിധാൻസൗധയ്ക്കു സമീപത്തെ കോഫി ബോർഡ് ജങ്ഷനിലായിരുന്നു അപകടം.
മജെസ്റ്റിക് ഭാഗത്തേക്ക് പോവുകയായിരുന്ന ശാലിനി സഞ്ചരിച്ച ഓട്ടോ തിമ്മയ്യ ജങ്ഷനിലെത്തിയപ്പോൾ സിഗ്നൽ തെറ്റിച്ച് അതിവേഗത്തിലെത്തിയ ലോറി ഓട്ടോയിലേക്ക് ഇടിക്കുകയായിരുന്നു. അപകടത്തില് തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ശാലിനിയെ ബൗറിങ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ച്ചുഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഓട്ടോ ഡ്രൈവർ അയ്യപ്പയ്ക്ക് പരിക്കേറ്റു. അപകടത്തെത്തുടർന്ന് ലോറി ഉപേക്ഷിച്ച് രക്ഷപ്പെട്ട ഡ്രൈവറെ പിന്നീട് പോലീസ് അറസ്റ്റുചെയ്തു.
<br>
TAGS : ACCIDENT | DEATH
SUMMARY :A Malayalee girl met a tragic end after being hit by a lorry
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില് സ്വകാര്യ ബസുകള്ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല് അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില് പ്രവേശിക്കാന് ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില് നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്ഹി കലാപ ഗൂഢാലോചന കേസില് വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില് സുപ്രീംകോടതി ഡല്ഹി പോലീസിന്…