ബെംഗളൂരു: ബെംഗളൂരുവില്‍ നിന്നും നാട്ടിലേക്കുള്ള യാതക്കിടെ മലയാളി നഴ്സിങ് വിദ്യാർഥിനി ട്രെയിനിൽനിന്ന് വീണ് മരിച്ചു. പത്തനംതിട്ട വായ്പൂര് ഊട്ടുകുളം ശബരിപൊയ്കയിൽ സജികുമാറിന്റെയും മഞ്ജുവിന്റെയും മകൾ കൃഷ്ണപ്രിയ (20) ആണ് മരിച്ചത്.
ബെംഗളൂരുവിൽ രണ്ടാം വർഷ നഴ്സിങ് വിദ്യാർഥിനിയായ കൃഷ്ണപ്രിയ ഓണം അവധിക്കായി നാട്ടിലേക്ക് യാത്ര തിരിച്ചതായിരുന്നു. കോയമ്പത്തൂർ പോത്തന്നൂരിനും മദുക്കരയ്ക്കും ഇടയിൽവച്ചാണ് ട്രെയിനിൽനിന്ന് വീണത്. മുഖം കഴുകാനായി പോയപ്പോൾ ട്രെയിന്റെ ഡോർ വന്ന് തട്ടുകയും തെറിച്ചു വീഴുകയുമായിരുന്നു എന്നാണ് വിവരം. യാത്രക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തി കൃഷ്ണപ്രിയയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. സഹോദരൻ: എസ്.ആകാശ്. സംസ്കാരം പിന്നീട്.
<br>
TAGS : ACCIDENT | DEATH
SUMMARY : A Malayalee nursing student met a tragic end after falling from the train while traveling from Bengaluru to home.
തിരുവനന്തപുരം: നിരത്ത് കീഴടക്കാന്‍ പുതുപുത്തന്‍ ബസുകളുമായി കെഎസ്ആര്‍ടിസി. എട്ട് ശ്രേണികളിലുള്ള 143 ബസുകളുടെ ഫ്ലാഗ്ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന്…
തിരുവനന്തപുരം: സ്കൂളുകളിൽ ഓണം, ക്രിസ്മസ്, റംസാൻ എന്നീ ആഘോഷ പരിപാടികൾ നടക്കുന്ന ദിവസം വിദ്യാർത്ഥികൾക്ക് സ്കൂളിൽ യൂണിഫോം നിർബന്ധമാക്കേണ്ടതില്ല. ഇത്…
ബെംഗളൂരു: റീൽസ് ചിത്രീകരണത്തിനിടെ ട്രാക്ടർ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ഹാസൻ അരക്കൽഗുഡു താലൂക്കിലെ കൊണാനുരു ഹോബ്ലി കബ്ബാലിഗെരെ…
ബെംഗളൂരു: ധർമസ്ഥല കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാവായ ബി എൽ സന്തോഷിനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് കർമസമിതി നേതാവും ഹിന്ദു…
ബെംഗളൂരു: സമന്വയ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ നേതൃത്വത്തിൽ ശ്രീ കൃഷ്ണ ജന്മാഷ്ടമി ഘോഷയാത്ര സെപ്റ്റംബർ 14…
ബെംഗളൂരു: ആപ്പിള്‍ സ്മാര്‍ട്ട് ഫോണുകളുടെ ഇന്ത്യയിലെ മൂന്നാമത്തെ റീട്ടെയ്ല്‍ സ്റ്റോര്‍ ബെംഗളൂരുവില്‍ ഒരുങ്ങുന്നു. ബെംഗളൂരു നോർത്തിലെ മാൾ ഓഫ് ഏഷ്യയിൽ…