ബെംഗളൂരു: മൈസൂരുവിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു ആലപ്പുഴ സ്വദേശി മാത്യു ചാണ്ടിയാണ് (85) മരിച്ചത്. ഞായറാഴ്ച രാവിലെ 11.30-ഓടെ മൈസൂരു ഔട്ടർ റിങ് റോഡിലായിരുന്നു അപകടം. അമിത വേഗത്തില്‍ എത്തിയ ടിപ്പർലോറി മാത്യു ചാണ്ടിയുടെ ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ലോറിഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.
ഏറെക്കാലമായി ശ്രീരംഗപട്ടണ നഗനഹള്ളിയിലായിരുന്നു മാത്യു ചാണ്ടി താമാസിക്കുന്നത്. റോസമ്മ ചാണ്ടിയാണ് ഭാര്യ. മക്കൾ: ആനി ചാണ്ടി, ജേക്കബ് ചാണ്ടി, തോമസ് ചാണ്ടി. മരുമക്കൾ: ബാബു ജോൺ, സിമി ജേക്കബ് ചാണ്ടി, ജിലു തോമസ് ചാണ്ടി. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30-ന് ഇമാക്യുലേറ്റ് കൺസെപ്ഷൻ ചർച്ച് സെമിത്തേരിയിൽ.
SUMMARY: A Malayali died in a car accident in Mysuru