LATEST NEWS

മൈസൂരുവിൽ വിനോദയാത്രയ്ക്ക് എത്തിയ മലയാളി വീട്ടമ്മ ബസിടിച്ച് മരിച്ചു; ഒപ്പമുണ്ടായിരുന്ന സഹോദരിക്ക് ഗുരുതര പരുക്ക്

ബെംഗളൂരു: മൈസൂരുവില്‍ വിനോദയാത്രയ്ക്ക് എത്തിയ മലയാളി സംഘത്തിലെ സ്ത്രീ ബസ്‌ കയറി മരിച്ചു. തലശ്ശേരിക്ക് സമീപം മാലൂർ കുണ്ടേരിപ്പൊയിൽ സ്വദേശി കൗസു മൗവഞ്ചേരി (58) ആണ് മരിച്ചത്. സഹോദരി നാരായണിയ്ക്ക് (68) ഗുരുതരമായി പരുക്കേറ്റു. ഞായറാഴ്ച വൈകിട്ട് മൈസൂരു കെ.ആര്‍.എസിന് സമീപത്താണ് സംഭവം.

കുണ്ടേരിപ്പൊയിലിലെ കോട്ടയിൽനിന്ന്‌ ശനിയാഴ്ചയാണ് 50 പേർ മൈസൂരുവില്‍ എത്തിയത്. വൃന്ദാവൻ ഗാർഡൻ കണ്ട്‌ ഞായറാഴ്ച രാത്രി നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പായി സഹോദരി നാരായണിക്കൊപ്പം ഇവർ യാത്ര പോയ ബസിന്‌ സമീപത്തിരുന്ന്‌ ഭക്ഷണം കഴിക്കുന്നതിനിടെ, മറ്റൊരു ടൂറിസ്റ്റ് ബസ് പിന്നോട്ടെടുത്തപ്പോഴാണ് അപകടത്തിൽപ്പെട്ടത്. ബസിനും ഫുട്പാത്തിന് സമീപത്തെ ഭിത്തിക്കും ഇടയിൽ കൗസു കുടുങ്ങുകയായിരുന്നു. ഒന്നിച്ച്‌ ഭക്ഷണം കഴിക്കുകയായിരുന്ന സഹോദരി നാരായണിയെ ഗുരുതര പരുക്കുകളോടെ മൈസൂരുവിലെ ജെഎസ്എസ് ആസ്‌പത്രിയിൽ പ്രവേശിപ്പിച്ചു

മൃതദേഹം നാട്ടില്‍ എത്തിച്ച് സംസ്കാരം നടത്തി. മൈസൂരു എഐകെഎംസിസി പ്രവര്‍ത്തകര്‍ പോസ്റ്റ് മോര്‍ട്ടം നടപടിക്രമങ്ങള്‍ക്ക് സഹായം ചെയ്തു.

ഭർത്താവ്: എൻ. സുരേഷ് കുമാര്‍  (ചെങ്കൽ തൊഴിലാളി). മക്കൾ: ഉദിത്ത് (ഡ്രൈവർ), ഉദിനന്ദ് (പ്ലസ് ടു വിദ്യാർഥി, കോട്ടയം മലബാർ ഹൈസ്കൂൾ).
SUMMARY: A Malayali housewife died in a bus accident in Mysuru

NEWS DESK

Recent Posts

ഇന്ന് മെഡിക്കല്‍ കോളജുകളില്‍ ഒപി ബഹിഷ്‌കരിച്ച്‌ ഡോക്ടര്‍മാരുടെ സമരം

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള സമരത്തിന്റെ ഭാഗമായി കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ (കെ.ജി.എം.സി.ടി.എ) ആഭിമുഖ്യത്തില്‍ ഇന്ന്…

20 minutes ago

ബെംഗളൂരുവിൽ ഭക്ഷണ വിതരണത്തിനിടെ ബ്രസീലിയൻ‌ മോഡലിന് നേരെ ലൈംഗികാതിക്രമം; ഡെലിവറി ബോയ് അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ ബ്രസീലിയൻ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഡെലിവറി ബോയ് അറസ്റ്റിൽ. പ്രതി കുമാർ റാവു പവാറിനെയാണ് പോലീസ്…

48 minutes ago

മോ​ൻ​ത ചു​ഴ​ലി​ക്കാ​റ്റ് ഇന്ന് കരയിലേക്ക്‌; ആ​ന്ധ്ര​യി​ൽ ക​ന​ത്ത ജാ​ഗ്ര​ത, കേരളത്തിൽ മഴ തുടരും

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മോൻത ചുഴലിക്കാറ്റ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ തീവ്രചുഴലിക്കാറ്റായി ആന്ധ്രപ്രദേശിലെ കാക്കിനാടയിൽ കരയിൽ കടക്കും. ആ​ന്ധ്രാ തീ​ര​ത്തെ…

1 hour ago

ഭൂമിയുടെ ഉടമസ്ഥതാ രേഖയായി സ്മാർട്ട് കാർഡ് നൽകും- മന്ത്രി കെ രാജന്‍

പത്തനംതിട്ട: ഭൂഉടമകള്‍ക്ക് ഭൂമിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ പ്രോപ്പര്‍ട്ടി സ്മാര്‍ട്ട് കാര്‍ഡ് ഉടന്‍ നല്‍കുമെന്ന് മന്ത്രി കെ രാജന്‍.…

2 hours ago

സംസ്ഥാനത്ത് വീണ്ടും കോളറ ബാധ; രോ​ഗം സ്ഥിരീകരിച്ചത് കാക്കനാട് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിക്ക്

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോളറ രോഗബാധ സ്ഥിരീകരിച്ചു. എറണാകുളം കാക്കനാട് താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവിനാണ് രോഗം ബാധിച്ചതായി…

2 hours ago

കേരള ആർടിസിയുടെ ബെംഗളൂരു-പയ്യന്നൂർ എസി ബസ് നാളെ മുതൽ

ബെംഗളൂരു: കേരള ആർടിസിയുടെ ബെംഗളൂരുവിൽ നിന്ന് ചെറുപുഴ വഴി പയ്യന്നൂരിലേക്കുള്ള ആദ്യ എസി ബസ് നാളെ സർവീസ് ആരംഭിക്കും. നിലവിലെ…

2 hours ago