ബെംഗളൂരു: മൈസൂരുവിൽ ബൈക്ക് ഗുഡ്സ് ഓട്ടോയുമായി കൂട്ടിയിടിച്ച് മലയാളി വിദ്യാർഥി മരിച്ചു. തൃശൂർ ചാവക്കാട് തിരുവത്ര അത്താണിക്കടുത്ത് ഏറച്ചം വീട്ടിൽ പാലപ്പെട്ടി യൂസഫിൻ്റെ മകൻ അബിൻ ഫർഹാൻ (22) ആണ് മരിച്ചത്. മൈസൂരു മെഡിക്കൽ കോളേജ് ആൻ്റ് റിസർച്ച് സെൻ്ററിലെ ഒന്നാം വർഷ എം.ബി.ബി.എസ്. വിദ്യാർഥിയാണ്. ബുധനാഴ്ച പുലർച്ചെയാണ് അപകടം.
സുഹൃത്തുക്കളുമായി രണ്ട് ബൈക്കുകളിലായി മൈസൂരുവിൽ നിന്ന് നഞ്ചൻകോട് എച്ച്. ഡി കോട്ട വഴി വയനാട്ടിലേക്കുള്ള യാത്രക്കിടെ ബേഗൂരിൽ വെച്ച് ഹർഹാൻ സഞ്ചരിച്ച ബൈക്കും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ ഫർഹാനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മാതാവ് റംഷീന. മൃതദേഹം മൈസൂരു എഐകെഎംസിസി സഹായത്തോടെ പോസ്റ്റുമോർട്ടം നടപടി ക്രമങ്ങൾ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടു പോയി.
<BR>
TAGS : BIKE ACCIDENT
SUMMARY : A Malayali medical student died in a car accident in Mysuru
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വർക്കല സ്വദേശി എഎസ്‌ഐ ഷിബുമോൻ (49) ആണ് മരിച്ചത്. അഞ്ചുതെങ്ങ് പോലീസ്…
തിരുവനന്തപുരം: കേരളം കൊണ്ടുവന്ന 'മലയാള ഭാഷാ ബിൽ 2025'നെതിരെ കർണാടക. ഭരണഘടന ഉറപ്പുനൽകുന്ന ഭാഷാസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഈ ബില്ലെന്ന്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവില കുതിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വില കുറയുന്നത് സാധാരണക്കാർക്കും ആഭരണപ്രേമികള്‍ക്കും പ്രതീക്ഷ നല്‍കിയെങ്കില്‍ ഇന്ന് വില…
ന്യൂഡൽഹി: തൃശൂർ ചാലക്കുടി സ്വദേശി അരുൺ ഗോകുൽ വരച്ച 'ഉദയ്" എന്ന പയ്യൻ ഇനി ആധാറിന്റെ ഔദ്യോഗിക ചിഹ്‌നമാകും. ആധാർ…
കൊല്ലം: കൊല്ലം കുളത്തൂപ്പുഴ ട്രൈബല്‍ സ്കൂളിലെ ക്ലാസ് റൂമിന്റെ ഗ്രില്‍ തകർത്ത് മോഷണം നടത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. പ്രദേശവാസികളായ…
തിരുവനന്തപുരം: സംസ്ഥാനത്ത് 15 ട്രെയിനുകൾക്കു വിവിധ സ്റ്റേഷനുകളിൽ പുതുതായി സ്റ്റോപ് അനുവദിച്ച് റെയിൽവേ. ധനുവച്ചപുരം മുതൽ കണ്ണൂർ വരെയാണ് പുതുതായി…