ബെംഗളൂരു: ബെംഗളൂരു നെലമംഗല റോഡിലെ നാഗസാന്ദ്ര ടോള്‍ ഗേറ്റിന് സമീപം ബൈക്ക് അപകടത്തില്‍പ്പെട്ട് മലയാളി യുവാവ് മരിച്ചു. ബന്ധുവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടുക്കി കഞ്ഞിക്കുഴി മുണ്ട് വേലിയിൽ മുകളേൽ ജിജോ ജോഷി (25) യാണ് മരിച്ചത്. ഇടുക്കി തൊടുപുഴ കരിമണ്ണൂര്‍ സ്വദേശി ലിവിന്‍ (23) ആണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
വ്യാഴാഴ്ച രാത്രി 10 മണിയോടെ ഇരുവരും ദാസനപുരയില്‍ നിന്നും മത്തിക്കരയിലെ താമസ സ്ഥലത്തേക്ക് ബൈക്കിൽ വരുന്നതിനിടെയാണ് അപകടമുണ്ടായത്. കനത്ത മഴയായതിനാല്‍ ഏറെ വൈകിയാണ് ഇരുവരേയും ആശുപത്രിയിലെത്തിച്ചത്. ജിജോ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചിരുന്നു.
കെ.എസ്.യു. ഇടുക്കി നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയും മുരിക്കാശ്ശേരി പാവനാത്മ കോളേജ് മുൻ ചെയർമാനുമാണ് ജിജോ ജോഷി. ലിവിന്‍ ദാസനപുര ഭാരതി നഴ്‌സിംഗ് കോളേജിലെ ജീവനക്കാരനാണ്. വിവരമറിഞ്ഞ് ഇരുവരുടെയും ബന്ധുക്കള്‍ ബെംഗളൂരുവിലെത്തിയിട്ടുണ്ട്. ഭാരതി നഴ്‌സിംഗ് കോളേജ് അധികൃതരും കല വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രവര്‍ത്തകരും ആശുപത്രി നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു.
Updating….
<br>
TAGS : ACCIDENT | BENGALURU
SUMMARY : A Malayali youth died in a bike accident in Bengaluru; Friend seriously injured
ന്യൂഡൽഹി: പൊതു സ്ഥാപനങ്ങളില്‍ നിന്നും പിടികൂടുന്ന നായകളെ അവിടെത്തന്നെ വീണ്ടും തുറന്നു വിട്ടാല്‍ എങ്ങനെ തെരുവ് നായ ശല്യം ഇല്ലാതെയാക്കാൻ…
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന് തിരിച്ചടി. കേസില്‍ പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ…
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബോംബ് ഭീഷണി. പ്രിൻസിപ്പല്‍ ഓഫിസുള്ള കെട്ടിടത്തിലാണ് ബോംബ് ഭീഷണി. തുടർന്ന് ഒ.പിയില്‍ പോലീസ് പരിശോധന…
കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീട്ടി. ഈ മാസം 21 വരെ അറസ്റ്റ്…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഇന്നും വര്‍ധിച്ചു. രാജ്യാന്തര വിപണിയിലും വില കൂടി. ഇനിയും വില ഉയരുമെന്ന് തന്നെയാണ് വിപണിയില്‍ നിന്നുള്ള…
തൃശ്ശൂർ: തൃശ്ശൂരില്‍ അടാട്ട് അമ്പലക്കാവില്‍ അമ്മയെയും കുഞ്ഞിനെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ശില്‍പ (30), അക്ഷയജിത്ത് (5) എന്നിവരാണ് മരിച്ചത്.…