Categories: TOP NEWS

മലയാളി യുവാവിനെ ഋഷികേശില്‍ കാണാതായി

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ഋഷികേശില്‍ റാഫ്റ്റിങ് ചെയ്യുന്നതിനിടെ മലയാളിയെ കാണാതായി. തൃശൂര്‍ സ്വദേശി ആകാശിനെയാണ് കാണാതായത്. ഇന്ന് രാവിലെ ആകാശിനെ കാണാതായത്. ഡൽഹി ഗുരുഗ്രാമിലാണ് ആകാശ് താമസിച്ചിരുന്നത്.

സംഭവത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ട് കേരളാ മുഖ്യമന്ത്രി പിണറായി വിജയന് ഡൽഹി മലയാളി അസ്സോസിയേഷന്‍ ജനസംസ്‌കൃതി കത്തു നല്‍കി. രക്ഷപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ഉത്താരാഖണ്ഡ് സര്‍ക്കരിനോട് ആവശ്യപ്പെടണമെന്ന് കത്തില്‍ വ്യക്തമാക്കുന്നു.

ആകാശിനായുള്ള തിരച്ചില്‍ വേഗത്തിലാക്കാന്‍ കൊടിക്കുന്നില്‍ സുരേഷ് എം പി കേന്ദ്ര ആഭ്യന്തര മന്ത്രിക്കും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കും കത്ത് നല്‍കി. രക്ഷപ്രവര്‍ത്തനം ഊര്‍ജിതമല്ലെന്ന് ആക്ഷേപത്തിനിടെ എന്‍ ഡി ആര്‍ എഫ് അടക്കമുള്ള ദുരന്തനിവാരണ സേനയുടെ ഇടപെടല്‍ ആവശ്യപ്പെട്ടാണ് കത്ത്. ആകാശ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിനോദയാത്രയ്ക്കായി പോയപ്പോള്‍ ഇന്ന് രാവിലെയാണ് സംഭവം. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമല്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു.

എസ് ഡി ആര്‍ എഫിന്റെയും പോലീസിന്റെയും സംയുക്ത നേതൃത്വത്തിലാണ് തിരച്ചില്‍ നടന്നത്. വൈകിട്ടോടുകൂടി രക്ഷാ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. പ്രതികൂല കാലാവസ്ഥ മൂലമാണ് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചതെന്നും നാളെ പുനരാരംഭിക്കുമെന്നുമാണ് എസ് ഡി ആര്‍ എഫ് വിശദീകരണം.
<br>
TAGS : MAN MISSING | UTTARAKHAND
SUMMARY: A Malayali youth has gone missing in Rishikesh

Savre Digital

Recent Posts

140 പേരുടെ വിമാന യാത്ര ഒരു എലി കാരണം വൈകിയത് മൂന്ന് മണിക്കൂര്‍

കാൺപൂർ: വിമാനത്തിനുള്ളി​ലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…

50 minutes ago

മുൻ മാനേജറെ  മർദിച്ചെന്ന കേസ്; ഉണ്ണി മുകുന്ദന് സമൻസ് അയച്ച് കോടതി

കൊച്ചി: മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ച കേസില്‍ നടൻ ഉണ്ണി മുകുന്ദന് സമൻസ്. കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്…

54 minutes ago

അമ്മക്ക് മുന്നില്‍ എട്ട് വയസുകാരിയെ പുലി കടിച്ചുകൊന്നു

ഭോപ്പാൽ: അമ്മയോടൊപ്പം കൃഷിയിടത്തിലേക്കു പോയ എട്ടുവയസ്സുകാരിയെ പുലി കടിച്ചുകൊന്നു. മധ്യപ്രദേശിലെ ഭർവാനി ജില്ലയിലെ കീർത ഫാലിയ ഗ്രാമത്തിലാണു സംഭവം. ഗീത…

1 hour ago

പ്രവാസികൾക്കായുളള ‘നോര്‍ക്ക കെയര്‍’ ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയ്ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയറിന്റെ…

2 hours ago

ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ വ്യാപകമായി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസറഗോഡ്‌ ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago

പുതിയ ജി എസ് ടി നിരക്കുകള്‍ ഇന്നു മുതല്‍; നികുതിഭാരം കുറയും

ന്യൂഡൽഹി: ചരക്ക്-സേവന നികുതി (ജിഎസ്ടി) പരിഷ്കരണം ഇന്ന് മുതല്‍ പ്രാബല്യത്തിലായി. 12, 28 സ്ലാബുകൾ ഒഴിവാക്കി അഞ്ച്, 18 ശതമാനം…

3 hours ago