ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്ക് റോഡിൽ തെന്നിമറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം കാവനൂർ പുല്ലംപറമ്പ് സ്വദേശി വിളയിൽ ഹൗസ് മൊയ്‌ദുവിന്‍റെ മകൻ മുഹമ്മദ് മഹ്‌റൂഫ് (27) ആണ് മരിച്ചത്. ഇന്ന് രാവിലെ നാഗവര റോഡിലായിരുന്നു അപകടം നടന്നത്. മുഹമ്മദ് മഹ്റൂഫ് സഞ്ചരിച്ച ബൈക്ക് റോഡിൽ തെന്നി മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്ഉ ടൻ തൊട്ടടുത്തുള്ള ശ്യാംപുര അംബേദ്കർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒന്നര വർഷത്തോളമായി ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം ശ്യാംപുര അംബേദ്ക്കര്‍ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തശേഷം ശിഹാബ് തങ്ങൾ സെന്‍ററിൽ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ അന്ത്യകർമങ്ങൾ ചെയ്തു നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ്: സുബൈദ. സഹോദരങ്ങൾ: മഹഷൂഖ്, സുമിന, സഫ്ന. സംസ്കാരച്ചടങ്ങുകൾ നാളെ രാവിലെ ഒമ്പതിന് കാവനൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
<br>
TAGS : BIKE ACCIDENT
SUMMARY : A Malayali youth met with a tragic end after his bike skidded off the road in Bengaluru.
ബെംഗളൂരു: ബാബാബുദാൻ ഗിരിയിലെ ദത്ത ജയന്തി പരിപാടി കണക്കിലെടുത്ത് ഡിസംബർ 1 മുതൽ നാല് ദിവസത്തേക്ക് ചിക്കമഗളൂർ താലൂക്കിലെ ചന്ദ്രദ്രോണ…
ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ നാല് വയസ്സുള്ള മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പണിക്കൻകുടി സ്വദേശി പെരുമ്പള്ളികുന്നേൽ രഞ്ജിനി (30),…
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ നടുവില്‍ താവുകുന്നില്‍ നിയന്ത്രണം വിട്ട് കുഴല്‍ക്കിണര്‍ നിര്‍മ്മാണ ലോറി മറിഞ്ഞ് ഒരു മരണം.…
ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്‌ക്ക് സമീപത്തുണ്ടായ ചാവേർ സ്‌ഫോടനവുമായിബന്ധപ്പെട്ട് നാല് പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ മൂന്ന് പേർ ഡോക്ടർമാരും…
ആലപ്പുഴ: വ്യാജ നിയമന ഉത്തരവുകൾ നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ…
തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്ക് കർണാടക സർക്കാർ കത്തയച്ചു. മതിയായ സുരക്ഷയും ഗതാഗത…