എച്ച്1എൻ1 ബാധിച്ച് ബെംഗളൂരുവിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: എച്ച്1എൻ1 ബാധിച്ച് ബെംഗളൂരുവിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു എരുമേലി ഇരുമ്പൂന്നിക്കര ഗിരിനഗര്‍ വെട്ടാണിയിൽ വീട്ടിൽ രവീന്ദ്രൻ്റെ മകൻ വിശാഖ് രവീന്ദ്രൻ (32) ആണ് മരിച്ചത്. ബെംഗളൂരുവിൽ ഫിസിയോതെറാപ്പിസ്റ്റായി ജോലിചെയ്യുകയായിരുന്നു.

എച്ച്1എൻ1 ബാധിച്ച് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഡയാലിസിൻ്റെയും വെൻ്റിലേറ്ററിൻ്റെയും സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.

അമ്മ: മിനി. ഭാര്യ:  അപർണ. സംസ്കാരം സ്വദേശമായ ഇരുമ്പൂന്നിക്കരയില്‍ ഇന്ന് ഉച്ചയ്ക്ക് 2 ന് നടക്കും.
<br>
TAGS:  H1N1 DEATH | MALAYALI YOUTH
SUMMARY: A Malayali youth who was undergoing treatment in Bengaluru due to H1N1 has died.

Savre Digital

Recent Posts

2025ലെ ബാലൺ ഡി ഓർ പുരസ്‌കാരം ഒസ്മാൻ ഡെംബലെയ്ക്ക്

പാരീസ്: ഫുട്‌ബോളിലെ ഏറ്റവും അഭിമാനകരമായ വ്യക്തിഗത പുരസ്‌കാരമായ ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കി പിഎസ്‌ജി താരം ഒസ്‌മാൻ ഡെംബെലെ.…

4 minutes ago

കര്‍ണാടകയില്‍ ജാതിസർവേയ്ക്ക് ഇന്നുതുടക്കം

ബെംഗളൂര: സംസ്ഥാനത്ത് ജാതിസർവേ ഇന്നരംഭിക്കും. വിവിധ സമുദായങ്ങളുടെയും പ്രതിപക്ഷ കക്ഷികളുടെയും എതിർപ്പുകൾക്കിടെയാണ് സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ സ്ഥിതിവിവരങ്ങള്‍ വ്യക്തമാക്കപ്പെടുന്ന സര്‍വേ…

23 minutes ago

യുവതിക്കും യുവാവിനും നേരെ സദാചാര ഗുണ്ടായിസം: അഞ്ചുപേർ അറസ്റ്റിൽ

ബെംഗളൂരു: കനകപുര ഇന്ദിരാനഗർ ലേഔട്ടിൽ രണ്ട് വ്യത്യസ്ത മതവിഭാഗങ്ങളിൽ ഉൾപ്പെട്ട യുവതിക്കും യുവാവിനും നേരേ സദാചാര ഗുണ്ടായിസം കാട്ടിയ സംഭവത്തില്‍…

24 minutes ago

തെരുവുനായയുടെ കടിയേറ്റ മൂന്നരവയസ്സുകാരൻ മരിച്ചു

ബെംഗളൂരു: കൃഷ്ണഗിരിയിൽ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന മുന്നരവയസ്സുകാരൻ മരിച്ചു. ഹൊസൂരിനടുത്തുള്ള മസിനായകനപ്പള്ളിയിലെ സ്വകാര്യ ഫാംഹൗസിൽ ജോലി ചെയ്യുന്ന ഉത്തർപ്രദേശ് സ്വദേശികളായ…

27 minutes ago

ആധാര്‍ സേവനങ്ങള്‍ക്ക് വില വര്‍ധിക്കും; പുതിയ നിരക്ക് ഒക്ടോബര്‍ ഒന്നുമുതല്‍

ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…

10 hours ago

സ്വകാര്യ ബസുകള്‍ക്കിടയിൽ കൈ പെട്ടു, വിദ്യാർഥിയുടെ കൈവിരൽ അറ്റു

മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…

10 hours ago