കോട്ടയം: കോട്ടയം മെഡിക്കല് കോളേജില് ഉപേക്ഷിക്കപ്പെട്ട പഴയകെട്ടിട ഭാഗം തകര്ന്നു തകര്ന്നുവീണ സംഭവത്തില് കെട്ടിടാവശിഷ്ടങ്ങള്ക്കിടയില് നിന്നും ഒരാളെ കണ്ടെത്തി. ഒരു സ്ത്രീയെയാണ് കണ്ടെത്തിയത്. പേരുവിവരങ്ങള് ലഭ്യമല്ല. അവരെ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് ഒരാളെ കണ്ടെത്തിയത്. ഇതോടെ പ്രദേശത്ത് സംഘര്ഷാവസ്ഥ ഉണ്ടായി.
അതേസമയം, കെട്ടിടം തകര്ന്നതിന് പിന്നാലെ ഒരാളെ കാണാനില്ലെന്ന് പരാതി ഉയര്ന്നിരുന്നു. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിനെയാണ് കാണാതായത്. ഇവരുടെ ഭർത്താവ് വിശ്രുതനാണ് പരാതി നൽകിയത്. ഇവരെയാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും കണ്ടെത്തിയതെന്ന് സംശയമുണ്ട്.
കെട്ടിടത്തിലെ ശുചിമുറിയ്ക്ക് ബലക്ഷയം ഉള്ളതിനാല് പുതിയ കെട്ടിടം പണിയുകയും ബലക്ഷയം കണ്ട കെട്ടിടം അടച്ചിടുകയുമായിരുന്നു. കെട്ടിടം തകർന്ന് വീണതിന് പിന്നാലെ മന്ത്രിമാരായ വി.എൻ വാസവനും വീണാജോർജും സംഭവസ്ഥലം സന്ദർശിച്ചിരുന്നു. ആശുപത്രിയുടെ പഴയ കെട്ടിടമാണ് ഇത്. ഈ കെട്ടിടം ഉപയോഗിക്കുന്നതല്ലെന്നും പഴയ സാധനങ്ങൾ ഇടുന്ന സ്ഥലമാണെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. അടച്ചിട്ടിരുന്ന കെട്ടിടത്തിൻ്റെ ഭാഗമാണിതെന്ന് സ്ഥലത്തെത്തിയ ആരോഗ്യ മന്ത്രി വീണ ജോർജും പറഞ്ഞിരുന്നു. എന്താണ് നോക്കിയിട്ട് പറയാമെന്നും വീണ ജോർജ് വ്യക്തമാക്കിയിരുന്നു.
SUMMARY: A man was found hours later under the collapsed building at Kottayam Medical College.
ബെംഗളൂരു: ബേഗൂറിലെ അപ്പാർട്മെന്റിലെ മഴവെള്ളക്കുഴിയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം കൊലപാതകമല്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്. ലക്ഷ്മി ലേഔട്ടിലെ അപ്പാർട്മെന്റിൽ ജൂൺ 16നാണ്…
കൊല്ലം: ആരോഗ്യമന്ത്രി വീണാ ജോര്ജിനെ ആശുപത്രിയില് പ്രവേശിപ്പിച്ചു. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ…
ബെംഗളൂരു: കേരള സര്ക്കാര് സ്ഥാപനമായ നോര്ക്ക റൂട്ട്സ് ലോകത്തെമ്പാടുമുള്ള പ്രവാസി കേരളീയര്ക്കായി ഏര്പ്പെടുത്തിയിരിക്കുന്ന വിവിധ ഐഡി കാര്ഡുകളുടെ സേവനങ്ങള് സംബന്ധിച്ച…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം ഈസ്റ്റ് സോൺ വനിതാ വിഭാഗം വിജനാപുര ലയൺസ് ക്ളബ്ബ്, ഫാർമ കമ്പനിയായ അബോട്ട് എന്നിവരുമായി സഹകരിച്ച്…
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് മണ്ണാർക്കാട് നാട്ടുകൽ സ്വദേശിയായ 40 കരിക്കാണ് നിപ സ്ഥിരീകരിച്ചത്. യുവതി പെരിന്തൽമണ്ണ…
കോട്ടയം: അപകടം നടന്ന കോട്ടയം മെഡിക്കല് കോളജിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന് എത്തി. സംഭവത്തില് വിശദമായ പത്രസമ്മേളനം മന്ത്രിമാരായ വി.എന്…