കൊച്ചി: ആലുവ തോട്ടുമുഖത്ത് ഇലക്‌ട്രോണിക്സ് കടയില്‍ വന്‍ തീപിടിത്തം. ഐബെല്‍ എന്ന ഇലക്‌ട്രോണിക് സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷാസേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് കെട്ടിടത്തില്‍ തീ പിടിച്ചതെന്നാണ് ലഭിക്കുന്ന വിവരം. പ്രദേശവാസികളാണ് ആദ്യം തീ ഉയരുന്നത് കണ്ടത്. തുടര്‍ന്ന് പോലീസിനെയും അഗ്നിരക്ഷാ സേനയേയും അറിയിച്ചു. തുടക്കത്തില്‍ പുക ഉയരുന്നതാണ് കണ്ടെതെന്നും പിന്നീട് തീ ആളിക്കത്തിയെന്നും പ്രദേശവാസികളിലൊരാള്‍ പറഞ്ഞു.
എന്നാല്‍, അഗ്നിരക്ഷാസേനാംഗങ്ങള്‍ക്കോ പോലീസിനോ അകത്തേക്ക് കടക്കാൻ കഴിഞ്ഞിട്ടില്ല. ഇലക്‌ട്രോണിക് സാധനങ്ങള്‍ വലിയ തോതില്‍ കത്തിനശിച്ചുവെന്നാണ് വിവരം. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
TAGS : LATEST NEWS | FIRE
SUMMARY : A massive fire broke out at an electronic shop in Aluva
തിരുവനന്തപുരം: ഓഗസ്റ്റ് 14ന് 'വിഭജന ഭീതി ദിനം' ആചരിക്കണമെന്ന വിവാദ സർക്കുലറുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഇതുസംബന്ധിച്ച് അന്ന്…
കൊച്ചി: കേരളത്തിൽ സ്വര്‍ണവില കുറഞ്ഞു. 560 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 75000 രൂപയായി. ഗ്രാമിന് ആനുപാതികമായി…
ചെന്നൈ: സനാതന ധർമത്തിനെതിരെ പരാമർശം നടത്തിയ നടനും മക്കള്‍ നീതിമയ്യം നേതാവുമായ കമല്‍ഹാസന് നേരെ വധഭീഷണി. കമല്‍ഹാസന്റെ കഴുത്തുവെട്ടുമെന്നാണ് ഭീഷണി.…
കൊച്ചി: ബലാത്സംഗക്കേസിൽ ഒളിവിൽപോയ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. വിമാനത്താവളങ്ങളിലേക്കാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇന്നലെയാണ്…
കൊല്ലം: ഷാർജയിലെ അതുല്യയുടെ മരണത്തില്‍ അമ്മയുടെ വിശദമായ മൊഴിയെടുക്കുമെന്ന് ക്രൈംബ്രാഞ്ച് സംഘം. കൂടുതല്‍ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് സംഘം ഒരുങ്ങുകയാണ്. അമ്മ…
തൃശൂര്‍: തൃശൂരിലെ വോട്ടർപട്ടിക ക്രമക്കേട് വിവാദത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി വീട്ടമ്മ. പൂങ്കുന്നത്തെ കാപ്പിറ്റൽ വില്ലേജ് അപ്പാർട്ട്മെന്റിൽ 9 കള്ളവോട്ടുകൾ തങ്ങളുടെ…