കൊച്ചി: ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. എറണാകുളം ചാലക്ക ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് കോളേജിലെ രണ്ടാം വർഷ വിദ്യാർഥിനി ഫാത്തിമത് ഷഹാന കെ ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ഹോസ്റ്റലിന്റെ ഏഴാം നിലയിലെ ഇടനാഴിയുടെ ഭാഗത്ത് നിന്ന് ഫാത്തിമ താഴേക്ക് വീഴുകയായിരുന്നു.
സംഭവത്തില്‍ ദുരൂഹതയില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയാണെന്നും പോലീസ് പറഞ്ഞു. കാല്‍ തെറ്റി വീണുവെന്നാണ് പ്രാഥമിക നിഗമനം. ഹോസ്റ്റലിലെ ഏഴാം നിലയിലെ കോറിഡോറിന്‍റെ വശങ്ങള്‍ സുരക്ഷിതമല്ലായിരുന്നുവെന്നും പോലീസ് പറയുന്നു.
TAGS : LATEST NEWS
SUMMARY : A medical student met a tragic end after falling from the top of the hostel building
ബെംഗളൂരു: കര്‍ണാടകയുടെ തീരദേശ മലയോര ജില്ലകളില്‍ കനത്ത നാശം വിതച്ച് മഴ. ബുധനാഴ്ച രാവിലെ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്…
പാലക്കാട്: മൂന്നുപേർക്ക് നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് നിയന്ത്രണങ്ങള്‍ ശക്തമാക്കി. മണ്ണാർക്കാട് താലൂക്കില്‍ മാസ്‌ക്ക് നിർബന്ധമാക്കി. കണ്ടെയ്‌മെന്റ്…
ബെംഗളൂരു: കോലാർ-ചിക്കബള്ളാപുര ജില്ലാ സഹകരണ പാൽ ഉൽപ്പാദക യൂണിയന്‍ റിക്രൂട്ട്മെന്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് മാലൂർ കോൺഗ്രസ് എംഎൽഎ കെ.വൈ. നഞ്ചേഗൗഡയുടെ…
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്. വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ്…
വാഷിങ്ടൺ: പഹൽഗാം ഭീകരാക്രമണം ആസൂത്രണം ചെയ്ത ദി റെസിസ്റ്റൻസ് ഫ്രണ്ടിനെ (ടി.ആർ.എഫ്) ആഗോള ഭീകരസംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക. യു.എസ് സ്റ്റേറ്റ്…
ബെംഗളൂരു: ദ്രാവിഡഭാഷാ വിവർത്തക അസോസിയേഷൻ വിവർത്തന പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. മലയാളം, തെലുഗു, തമിഴ്, തുളു ഭാഷകളിൽനിന്ന് കന്നഡയിലേക്ക് വിവർത്തനം…