LATEST NEWS

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു: യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ അപകടം. ശനിയാഴ്ച രാവിലെ ആറ്റിങ്ങല്‍ വലിയകുന്ന് ഭാഗത്ത് നിന്ന് മാമത്തേക്ക് പോവുകയായിരുന്ന കാറിനാണ് തീപിടിച്ചത്. വാഹനം പൂർണ്ണമായും കത്തിനശിച്ചു. വലിയകുന്ന് റോളണ്ടില്‍ റോമിയുടെ ഉടമസ്ഥതയിലുള്ള 2005 മോഡല്‍ മാരുതി 800 കാറാണ് തീപിടിത്തത്തില്‍ കത്തിയമർന്നത്.

മാമത്തേക്ക് പോകുമ്പോൾ കാറില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ട വഴിയാത്രക്കാരാണ് വിവരം കാറിലുണ്ടായിരുന്നവരെ അറിയിച്ചത്. ഇതോടെ സമീപത്തെ ചെറുറോഡിലേക്ക് കാർ മാറ്റിയശേഷം വാഹനത്തിലുണ്ടായിരുന്ന റോമിയും മാതാവും പുറത്തിറങ്ങി. നിമിഷങ്ങള്‍ക്കകം കാർ പൂർണ്ണമായും കത്തിനശിച്ചു. റോമിയുടെ ആധാർ കാർഡ്, എടിഎം കാർഡുകള്‍, മൊബൈല്‍ ഫോണ്‍ എന്നിവയും കത്തി നശിച്ചു.

നാട്ടുകാർ വിവരം അറിയിച്ചതിന് പിന്നാലെ ആറ്റിങ്ങല്‍ ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. വാഹനത്തിന് തീപിടിക്കാനുണ്ടായ കാരണം എന്താണെന്ന് വ്യക്തമല്ല. വാഹനത്തിലുണ്ടായിരുന്ന റോമിയും മാതാവും തലനാരിഴയ്ക്കാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്ന് ദൃക്‌സാക്ഷികളായ നാട്ടുകാർ പറഞ്ഞു.

SUMMARY: A moving car caught fire: Passengers barely escaped

NEWS BUREAU

Recent Posts

ട്രെയിനില്‍ നിന്ന് ചാടിയിറങ്ങാൻ ശ്രമിച്ച യുവാവ് ട്രാക്കിലേക്ക് വീണു; ഗുരുതര പരുക്ക്

കോഴിക്കോട്: കൊയിലാണ്ടിയില്‍ ട്രെയിനില്‍ നിന്ന് വീണ യാത്രക്കാരന്റെ ഇരുകാലുകളും വേര്‍പ്പെട്ടു. ബെംഗളൂരു ബൊമ്മക്കല്‍ സ്വദേശിയായ ശിവശങ്കറിനാണ് (40) ഗുരുതരമായി പരുക്കേറ്റത്.…

34 minutes ago

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; 2 ഭീകരരെ വധിച്ച്‌ സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. അഖല്‍ ദേവ്സർ വന പ്രദേശത്ത് സുരക്ഷാ…

52 minutes ago

പീഡന പരാതി: വേടന്‍റെ തൃശൂരിലെ വീട്ടില്‍ പോലീസ് പരിശോധന

തൃശൂർ: ബലാത്സംഗക്കേസില്‍ വേടന്‍റെ തൃശൂരിലെ വീട്ടില്‍ പരിശോധന നടത്തി തൃക്കാക്കര പോലീസ്. മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍ എടുത്തു. വേടന്‍റെ മുൻകൂർ…

2 hours ago

കലാഭവന്‍ നവാസിന്റെ മരണം ഹൃദയാഘാതം മൂലം: പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്

കൊച്ചി: നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കലാഭവന്‍ നവാസിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. ഇന്നലെ രാത്രിയാണ് ചോറ്റാനിക്കരയിലെ ഹോട്ടല്‍…

3 hours ago

ജിമ്മില്‍ വ്യായാമത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

പൂനെ: ജിമ്മില്‍ വ്യായാമത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. 37 കാരനായ മിലിന്ദ് കുല്‍ക്കർണിയാണ് മരിച്ചത്. പൂനെയിലെ പിംപ്രി-ചിഞ്ച്‌വാഡിലുള്ള ജിമ്മില്‍ വ്യായാമത്തിന്…

5 hours ago

ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്പുർ എൻഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. മലയാളികളായ സിസ്റ്റർ പ്രീതി മേരി,…

5 hours ago