LATEST NEWS

അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് സ്വദേശി മരിച്ചു

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ വയോധികൻ മരിച്ചു. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ (72) ആണ് മരിച്ചത്. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചുള്ള മരണം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി സച്ചിദാനന്ദൻ ചികിത്സയിലായിരുന്നു.

രോഗലക്ഷണങ്ങളോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രോഗം മൂർച്ഛിച്ച്‌ മരണത്തിന് കീഴടങ്ങുകയായിരുന്നു. അതേസമയം രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ സാധിച്ചിട്ടില്ല. സച്ചിദാനന്ദന്റെ വീട്ടിലെ കിണർ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലം പുറത്തുവന്നാല്‍ മാത്രമേ ഉറവിടം കണ്ടെത്താനാകൂ.

SUMMARY: A native of Kozhikode dies of amoebic encephalitis

NEWS BUREAU

Recent Posts

നന്മ ബെംഗളൂരു കേരളസമാജം ഭാരവാഹികൾ

ബെംഗളൂരു: നന്മ ബെംഗളൂരു കേരളസമാജം പൊതുയോഗത്തില്‍ സംഘടനയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു ഭാരവാഹികള്‍: കെ.ഹരിദാസന്‍ (പ്രസി), പി.വാസുദേവന്‍ (സെക്ര), കെ.പ്രവീണ്‍കുമാര്‍…

5 minutes ago

ബെംഗളൂരു മലയാളി ഫോറം പുതുവത്സരാഘോഷം

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം സീനിയർ വിങ് സംഘടിപ്പിച്ച ക്രിസ്മസ്-പുതുവത്സരാഘോഷ പരിപാടികള്‍ എസ്ജി പാളയ മരിയ ഭവനിൽ നടന്നു. കോർപ്പറേഷൻ…

16 minutes ago

പ്രതികളുമായി പോയ പോലിസ് ജീപ്പിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി; 5 പേർക്ക് പരുക്ക്

അടൂർ: പത്തനംതിട്ട അടൂരിൽ കെഎസ്ആർടിസി ബസ് പോലിസ് ജീപ്പിലിടിച്ച് അഞ്ചുപേർക്ക് പരുക്ക്. മൂന്ന് പോലിസുകാർക്കും ജീപ്പിലുണ്ടായിരുന്ന രണ്ട് പ്രതികൾക്കുമാണ് പരുക്കേറ്റത്.…

8 hours ago

മഹാ അന്നദാനം സംഘടിപ്പിച്ചു

ബെംഗളൂരു: ചോക്കസാന്ദ്ര അയ്യപ്പ സേവ സംഘത്തിന്റെ പതിനഞ്ചാമത് മണ്ഡല പൂജ സമാപനത്തിന്റെ ഭാഗമായി മഹാ അന്നദാനം സംഘടിപ്പിച്ചു. മൂവായിരത്തോളം ഭക്തജനങ്ങൾ…

9 hours ago

വെനിസ്വേലയിലെ ഇടക്കാല പ്രസിഡന്റിനെതിരെ ഭീഷണിയുമായി ട്രംപ്

വാഷിങ്ടൺ: വെനിസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസിന് വ്യക്തമായ മുന്നറിയിപ്പ് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയോടുള്ള ധിക്കാരം…

9 hours ago

സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തിന്റെ മു​ക​ളി​ല്‍ നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി​ക്ക് പ​രു​ക്ക്

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കന്‍ററി സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ന്റെ മു​ക​ളി​ല്‍ നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി​ക്ക് പ​രു​ക്ക്. ഗുരുതരമായ് പരുക്കേറ്റ…

9 hours ago