Categories: ASSOCIATION NEWS

എം.എം.എ സൗജന്യ തയ്യൽ പരിശീലന കേന്ദ്രത്തിൽ പുതിയ ബാച്ച് ഡിസംബർ 1 ന് ആരംഭിക്കും

ബെംഗളൂരു : മലബാര്‍ മുസ്ലിം അസോസിയേഷന്‍ സൗജന്യ തയ്യല്‍ പരിശീലന കേന്ദ്രത്തിലെ പുതിയ ബാച്ച് ഡിസംബര്‍ ഒന്നിന് തുടങ്ങുമെന്ന് ജനറല്‍ സെക്രട്ടറി ടി.സി. സിറാജ് അറിയിച്ചു. നിലവിലെ ബാച്ചുകള്‍ ഈ മാസം മുപ്പതോടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ ബാച്ച് ആരംഭിക്കുന്നത്. അതിനുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. ചുരുങ്ങിയ സീറ്റുകളിലേക്ക് കൂടി അപേക്ഷകള്‍ സ്വീകരിക്കും.

ഈ മാസം 28 ന് മുമ്പ് രജിസ്റ്റര്‍ ചെയ്തിരിക്കണം. മൈസൂരു റോഡിലെ കര്‍ണാടക മലബാര്‍ സെന്റര്‍ സമുച്ചയത്തിലാണ്. രവിലെ 11 മുതല്‍ ഉച്ചക്ക് രണ്ട് വരെയായി ക്ലാസുകള്‍ നടക്കുന്നത്. അഞ്ച് മാസമാണ് കോഴ്‌സിന്റെ  ദൈര്‍ഘ്യം. വര്‍ഷത്തില്‍ രണ്ട് ബാച്ചുകള്‍ നടക്കും. തിങ്കള്‍ മുതല്‍ വെള്ളി വരെയാണ് ക്ലാസുകള്‍. പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പുറമെ സൗജന്യമായി മെഷീനുകളും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 907120 120/ 9071140 140 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
<BR>
TAGS : MALABAR MUSLIM ASSOCIATION

Savre Digital

Recent Posts

ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയം; കുടുങ്ങിയ 28 മലയാളികളെയും എയര്‍ലിഫ്‌റ്റ് ചെയ്‌തു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ 28 മലയാളികളെ എയർ ലിഫ്റ്റ് ചെയ്‌തതായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ഇവരെ…

32 minutes ago

കുതിച്ചുകയറി സ്വര്‍ണവില

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നിന്നും കടന്ന് സ്വര്‍ണം മുന്നോട്ട് കുതിക്കുകയാണ്. ഒരു…

2 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം.സി. അയ്യപ്പൻ (64) ബെംഗളൂരുവില്‍ അന്തരിച്ചു. ബി. നാരായണപുരയിലായിരുന്നു താമസം. ഗരുഡാചാർപാളയത്തെ ലക്ഷ്മി ഷീറ്റ്…

2 hours ago

കോഴിക്കോട് ടിപ്പര്‍ ലോറി ഇടിച്ച്‌ യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച്‌ ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…

3 hours ago

ചേര്‍ത്തല തിരോധാനക്കേസ്; സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് നിര്‍ണായക തെളിവുകള്‍

ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…

3 hours ago

ചിക്കമഗളൂരുവിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…

4 hours ago