ബെംഗളൂരു: ബെംഗളൂരുവിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുന്നു. കർണാടക ഭവന ബോർഡാണ് സ്റ്റേഡിയം നിർമിക്കുന്നത്. പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി. ബൊമ്മസാന്ദ്ര സൂര്യ സിറ്റിയിൽ 100 ഏക്കർ സ്ഥലത്താണ് സ്റ്റേഡിയം നിർമിക്കുന്നത്. 1,650 കോടി രൂപ ചെലവിൽ നിർമിക്കുന്ന 80,000 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള പുതിയ സ്റ്റേഡിയം ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയമായിരിക്കും.
നഗരമധ്യത്തിലുള്ള ചിന്നസ്വാമി സ്റ്റേഡിയത്തിനു പകരം കൂടുതൽ സൗകര്യമുള്ള പുതിയ ക്രിക്കറ്റ് സ്റ്റേഡിയം വേണമെന്ന ആവശ്യമുയരുന്നതിനിടെയാണ് ഭവന ബോർഡിന്റെ പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയത്. ചിന്നസ്വാമി സ്റ്റേഡിയത്തിന് 32,000 പേരെ ഉൾക്കൊള്ളാനുള്ള ശേഷിയാണുള്ളത്. കഴിഞ്ഞ ജൂണിൽ നടന്ന ആർസിബിയുടെ ഐപിഎൽ കിരീട ആഘോഷത്തിനിടെ 11 ക്രിക്കറ്റ് ആരാധകരുടെ ജീവൻ പൊലിഞ്ഞ സംഭവത്തോടെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ അസൗകര്യങ്ങൾ ചർച്ചയായിരുന്നു.
SUMMARY: A new cricket stadium is coming to Bengaluru.
തിരുവനന്തപുരം: ഷാര്‍ജയിലെ അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സതീഷ് പിടിയില്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് സതീഷ് പിടിയിലായത്. അതുല്യയുടെ മരണത്തില്‍…
ബെംഗളൂരു: നടിയും കോൺഗ്രസ് മുൻ എംപിയും രമ്യക്കു നേരേ നടത്തിയ സൈബർ ഭീഷണിയില്‍ പ്രധാനപ്രതി അറസ്റ്റിൽ. ബെംഗളൂരു കെആർ പുരം…
മുംബൈ: ലോക്സഭ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തിയെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിനു പിന്നാലെ മറ്റൊരു വെളിപ്പെടുത്തലുമായി…
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്നലെ പെയ്ത കനത്ത മഴയിൽ പലയിടത്തും ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. റോഡ് ഗതാഗതത്തിനു പുറമെ വ്യോമ ഗതാഗതത്തെയും…
ബെംഗളൂരു:നമ്മ മെട്രോ യെല്ലോ ലൈൻ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ബെംഗളൂരു സന്ദർശിക്കുന്നതിനാൽ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ബെംഗളൂരു…
ബെംഗളൂരു: തെന്നിന്ത്യന്‍ നടൻ വിഷ്ണുവർധന്റെ ബെംഗളൂരുവിലെ സ്മാരകം തകര്‍ത്തതില്‍ ആരാധകരുടെ പ്രതിഷേധം. കെങ്കേരിയിലെ അഭിമാൻ സ്റ്റുഡിയോയിലെ നടന്റെ സ്മാരകമാണ് വ്യാഴാഴ്ച…