LATEST NEWS

ബെംഗളൂരുവിൽ പുതിയ അന്താരാഷ്ട്ര സ്‌പോർട്‌സ് സമുച്ചയം സ്ഥാപിക്കുന്നു

ബെംഗളൂരു: ബെംഗളൂരുവിൽ പുതിയ മൾട്ടി-സ്പോർട്സ് സ്റ്റേഡിയസമുച്ചയം സ്ഥാപിക്കാനൊരുങ്ങി കർണാടക സർക്കാർ. 50 ഏക്കർ സ്ഥലത്ത് 60,000 പേർക്കുള്ള ഇരിപ്പിടമൊരുക്കാൻ കഴിയുന്ന കോംപ്ലക്സാണ് നിർമിക്കുന്നതെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.  

ബെംഗളൂരു സ്ഥാപകനായ നാദപ്രഭു കെമ്പെഗൗഡയുടെ 516-ാം ജന്മവാർഷിക ആഘോഷചടങ്ങിലാണ് ഡി കെ ശിവകുമാർ പദ്ധതി പ്രഖ്യാപിച്ചത്. ചിന്നസ്വാമി സ്റ്റേഡിയത്തേക്കാൾ ഇരട്ടിയോളം ആളുകളെ ഉൾക്കൊള്ളാനാകുന്ന സ്റ്റേഡിയമാണ് നിര്‍മിക്കുന്നത്. സർക്കാർ സ്ഥലംകണ്ടെത്തിയതായും അദ്ദേഹം അറിയിച്ചു. എന്നാൽ നഗരത്തിൽ എവിടെയാകും സ്പോർട്‌സ് കോംപ്ലക്സിന്റെ സ്ഥാനമെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. യലഹങ്കക്കടുത്തുള്ള മാവള്ളിപുരയിലെ ശിവറാം കാരന്ത് ലേ ഔട്ടാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നാണ് വിവരം. ബെംഗളൂരു വികസന അതോറിറ്റിക്കാണ് (ബിഡിഎ) നിര്‍മാണ ചുമതല.

ഈ മാസം നാലിന് ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഐപിഎൽ വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഉൾക്കൊള്ളാവുന്നതിലും അധികം ക്രിക്കറ്റ് ആരാധകർ എത്തിയതോടെയാണ്  ദുരന്തമുണ്ടായത്. 35,000 പേർക്ക് മാത്രം ഇരിപ്പിടമൊരുക്കിയിരിക്കുന്ന സ്റ്റേഡിയമാണിത്. മൂന്നര ലക്ഷത്തോളം ആളുകളാണ് അന്ന് സ്‌റ്റേഡിയത്തിനു മുമ്പിലെത്തിയത്. ദുരന്തത്തിനുശേഷം, സ്റ്റേഡിയം നഗരഹൃദയത്തിൽനിന്ന് മാറ്റുന്ന കാര്യം സർക്കാർ പരിഗണിച്ചിരുന്നു.
SUMMARY: New international sports complex to be set up in Bengaluru

NEWS DESK

Recent Posts

റെയില്‍വേ ട്രാക്കില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

അരൂർ: അരൂർ റെയില്‍വേ സ്റ്റേഷന് സമീപം യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ധർമ്മേക്കാട് രതീഷിന്റെ മകള്‍ അഞ്ജന(19)യാണ്…

40 minutes ago

രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി ഹസന്‍കുട്ടിക്ക് 65 വര്‍ഷം തടവ്

തിരുവനന്തപുരം: ചാക്കയില്‍ നാടോടി പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച കേസില്‍ പ്രതി ഹസൻകുട്ടിക്ക് 65 വർഷം തടവും 72,000 രൂപ പിഴയും. തിരുവനന്തപുരം…

2 hours ago

കാലിലെ മുറിവിന് ചികിത്സ തേടി, വിരലുകള്‍ മുറിച്ചുമാറ്റി; ആലപ്പുഴ മെഡിക്കല്‍ കോളജിനെതിരെ പരാതി

ആലപ്പുഴ: കാലിലെ മുറിവിന് ചികിത്സ തേടിയ സ്ത്രീയുടെ വിരലുകള്‍ മുറിച്ചുമാറ്റിയതായി പരാതി. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. കുത്തിയതോട്…

3 hours ago

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കുറവ്. ഇന്ന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 10,820 രൂപയിലെത്തി. പവന്…

4 hours ago

ലൈംഗീക പീഡനക്കേസ്; ചൈതാന്യാനന്ദ സരസ്വതിയുടെ സഹായികളായ മൂന്ന് സ്ത്രീകള്‍ പിടിയില്‍

ഡല്‍ഹി: ലൈംഗീക പീഡനക്കേസില്‍ അറസ്റ്റിലായ ചൈതന്യാനന്ദ സരസ്വതിയുടെ സഹായികളായ മൂന്ന് സ്ത്രീകളെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. വസന്ത്…

4 hours ago

അതിരപ്പിള്ളിയില്‍ നിര്‍ത്തിയിട്ട കാര്‍ തകര്‍ത്ത് കാട്ടാനക്കൂട്ടം

തൃശൂർ: അതിരപ്പിള്ളി വാച്ചുമരത്ത് നിർത്തിയിട്ടിരുന്നകാർ കാട്ടാനക്കൂട്ടം തകർത്തു. ഓടിക്കൊണ്ടിരിക്കെ തകരാറിലായതിനെ തുടർന്ന് അങ്കമാലി സ്വദേശി നിർത്തിയിട്ട കാറാണ് കാട്ടാനക്കൂട്ടം തകർത്തത്.…

5 hours ago