തൃശൂർ: പനി ബാധിച്ചു മരിച്ചയാൾക്ക് പേ വിഷബാധ സ്ഥിരീകരിച്ചു .വാഴച്ചാൽ ഉന്നതിയിലെ രാമനാണ് (42) ചികിത്സയിലിരിക്കെ ഞായറാഴ്ച മരിച്ചത്. തൃശൂർ മെഡിക്കൽ കോളജിൽ തിങ്കളാഴ്ച നടത്തിയ പോസ്റ്റുമോർട്ടത്തിൽ പേവിഷ ബാധയാണോയെന്ന് ഡോക്ടർക്ക് സംശയം തോന്നിയിരുന്നു. തുടർന്ന് തിരുവനന്തപുരത്തെ ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്.
അതേസമയം, എങ്ങനെ പേവിഷ ബാധയേറ്റു എന്നതിൽ വ്യക്തതയില്ല. വാഴച്ചാൽ ഉന്നതിയിൽ താമസക്കാരനായ രാമൻ വനത്തിലടക്കം പോകുന്നയാളാണ്. പ്രദേശത്ത് വലിയ രീതിയിൽ തെരുവുനായ ശല്യമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കുരങ്ങിൽ നിന്നും പേവിഷ ബാധയേൽക്കാനുള്ള സാധ്യതയും അധികൃതകർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
SUMMARY: A person who died of fever in Athirappilly has been confirmed to have rabies.
ബെംഗളൂരു: ബയപ്പനഹള്ളി ന്യൂ ഗവ. ഇലക്ട്രിക്കൽ ഫാക്ടറിക്ക് (എൻ.ജി.ഇ.എഫ്) സമീപം 37.75 കോടി രൂപ ചെലവിൽ 65 ഏക്കർ വിസ്തൃതിയുള്ള…
ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ യൂട്യൂബര്‍ അറസ്റ്റില്‍. തുമകുരു സ്വദേശിയായ യുവാവിനെയാണ് ബെംഗളൂരു സൗത്ത് ജില്ലയിലെ മഗഡി…
വാഷിങ്ടണ്‍: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്ളാറസിനെയും ന്യൂയോര്‍ക്കില്‍ എത്തിച്ചു. മാന്‍ഹട്ടിലുള്ള ഹെലിപോര്‍ട്ടിലാണ് ഇരുവരെയും എത്തിച്ചത്. തുടര്‍ന്ന്…
ബെംഗളൂരു: നന്മ ബെംഗളൂരു കേരളസമാജം വാര്‍ഷിക പൊതുയോഗവും ക്രിസ്മസ്- പുതുവത്സരാഘോഷവും ഇന്ന് വൈകിട്ട് നാല് മുതല്‍ ഹുളിമാവ് സാന്തോം ചര്‍ച്ചില്‍…
റിയാദ്: സൗദി അറേബ്യയിലെ മദീനക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത്…
തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വൻ തീപ്പിടിത്തം. റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്കിങ് ഏരിയയിലാണ് തീപിടിച്ചത്. നിരവധി ബൈക്കുകൾ കത്തി…