പിക്കപ്പ് വാന്‍ ലോറിയിലിടിച്ച് മലയാളി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരു: കർണാടകയിലെ കോലാറില്‍ പിക്കപ്പ് വാന്‍ ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ മലയാളി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. മലപ്പുറം കാളികാവ് അഞ്ചച്ചവിടിയിലെ ആലുങ്ങൽ സബീർ (43) ആണ് മരിച്ചത്. കൂടെ യാത്രചെയ്തിരുന്ന തട്ടാൻകുന്നിലെ ചോലക്കൽ ജുനൈദിനു പരുക്കേറ്റു.

തിങ്കളാഴ്ച രാവിലെ ആറ് മണിക്കായിരുന്നു സംഭവം. കേരളത്തിൽ നിന്നു പഴങ്ങൾ കയറ്റാൻ പിക്കപ്പ് വാനില്‍ കോലാറിലേക്ക് പോകുന്നതിനിടെ ശ്രീനിവാസപുരത്ത് വെച്ചായിരുന്നു അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ സബീറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജുനൈദിന്റെ പരുക്ക് നിസ്സാരമാണ്.

മൃതദേഹം ആർ.എൽ ജാലപ്പ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം കെഎംസിസി പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടിലേക്ക് കൊണ്ടുപോയി. പിതാവ് അബ്ദു. ഭാര്യ സജ്‌ന. മക്കൾ: ഹന മറിയം, ഹയ മറിയം, ഐദിൻ മുഹമ്മദ്‌. സഹോദരങ്ങൾ ഷബീബ്, സുനിത. കബറടക്കം പള്ളിശ്ശേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Savre Digital

Recent Posts

അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്റെ ഡ്രോണുകള്‍; വെടിവച്ചിട്ട് ഇന്ത്യന്‍ സൈന്യം

ശ്രീനഗർ: ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്ഥാന്റെ ഡ്രോൺ നീക്കങ്ങൾ ഇന്ത്യൻ സൈന്യം തകർത്തു. രാജൗരി ജില്ലയിലെ നൗഷേര…

11 minutes ago

വന്ദേഭാരത് സ്ലീപ്പറില്‍ 180 കി.മീ വേഗതയിൽ ആഡംബര യാത്ര; കുറഞ്ഞ ടിക്കറ്റിന് 960 രൂപ

ന്യൂഡല്‍ഹി: ഇന്ത്യൻ റെയിൽവേയുടെ പുതിയ പ്രീമിയം സർവീസായ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് ഉടന്‍ തന്നെ സർവ്വീസ് ആരംഭിക്കും. എല്ലാ…

8 hours ago

കൊണ്ടോട്ടിയില്‍ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു

മലപ്പുറം: കൊണ്ടോട്ടിയിലെ കിഴിശേരിയില്‍ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു. മുടത്തിൻകുണ്ട് പിഎൻ കാറ്ററിംഗ് സെന്‍ററിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.…

9 hours ago

കേരളസമാജം ക്രിസ്മസ് പുതുവത്സരാഘോഷം

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം വനിതാവിഭാഗത്തിന്റെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ഇന്ദിരനഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ആഘോഷങ്ങൾ…

9 hours ago

മംഗലം ഡാമില്‍ വെള്ളച്ചാട്ടം കാണാൻ എത്തിയ 17 കാരൻ മുങ്ങി മരിച്ചു

തൃശൂർ: മംഗലം ഡാമില്‍ ആലിങ്കല്‍ വെള്ളച്ചാട്ടം കാണാൻ എത്തിയ 17 കാരൻ മുങ്ങി മരിച്ചു. തൃശൂർ കാളത്തോട് ചക്കാലത്തറ അക്മല്‍(17)…

9 hours ago

ലോക റെക്കോർഡ് സ്വന്തമാക്കി ‘മെഗാ ബൈബിൾ പകർത്തിയെഴുത്ത്’

ബെംഗളൂരു: ബാബുസാഹിബ് പാളയ സെന്റ്‌ ജോസഫ് ഇടവക സിൽവർ ജൂബിലിയൊടനുബന്ധിച്ച് നടത്തിയ മ്പൂർണ്ണ ബൈബിൾ പകർത്തിയെഴുത്ത് ലോക റെക്കോർഡ് നേടി.…

9 hours ago